Malayalam
ജപ്പാനിലും തരംഗമായി ആര്‍ആര്‍ആര്‍; വൈറലായി ഡാന്‍സ് വീഡിയോ
ജപ്പാനിലും തരംഗമായി ആര്‍ആര്‍ആര്‍; വൈറലായി ഡാന്‍സ് വീഡിയോ
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബ്രഹ്മാണ്ഡ സംവിധായകന് എസ്എസ് രാജമൗലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. തെലുങ്ക്, മലയാളി, ഹിന്ദി, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം കോടികളാണ് നേടിയത്.
ചിത്രത്തിലെ പാട്ടിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സും വീഡിയോസുമായി ‘നാട്ടു നാട്ടു’ എന്ന പാട്ട് സമൂഹമാദ്ധ്യമങ്ങളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല ജപ്പാനിലും ഈ പാട്ട് സൂപ്പര്‍ ഹിറ്റായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നാട്ടു നാട്ടു എന്ന പാട്ടിന് ജപ്പാന്‍കാര്‍ ചുവടുവെയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
രാജമൗലി, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ക്ക് ശേഷം, യൂട്യൂബറും സുഹൃത്തും ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്. അഭിമുഖത്തിന് ശേഷം, തങ്ങള്‍ക്ക് വളരെ സന്തോഷമായെന്നും, വീട്ടിലേക്കുള്ള മടക്കയാത്രയില്‍ മറ്റൊരു വീഡിയോ ചെയ്തുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അവതാരിക പറഞ്ഞത്.
ജപ്പാനില്‍ ആര്‍ആര്‍ആര്‍ റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് പ്രൊമോഷന്റെ ഭാഗമായാണ് സംഘം അവിടിയെത്തിയത്. ഒക്ടോബര്‍ 21 നാണ് രാജ്യത്ത് ചിത്രം റിലീസ് ചെയ്തത്. അന്താരാഷ്ട്ര തലത്തില്‍ ഇതിനോടകം ചിത്രം 1,200 കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു.
