അ ശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല; ആ ശബ്ദം കൊടുക്കാന്‍ പോലും ഒരു ഭയവും വെറുപ്പും ആണ്; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
നടിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ അ ശ്ലീല ഒടിടി വെബ് സീരീസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാധ്യമ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു സിനിമ രംഗത്തേക്ക് അല്ലെങ്കില്‍ ഏതൊരു തൊഴില്‍ രംഗത്തേക്ക് ഇറങ്ങുമ്പോഴും അതിനെക്കുറിച്ച് വ്യക്തമായി പഠിച്ചിരിക്കുക, അറിഞ്ഞിരിക്കുക, അറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കുക ഇതൊക്കെ നമ്മള്‍ സ്വയം ചെയ്‌തേ പറ്റൂ.
ഇതൊന്നും ഗവണ്‍മെന്റ് പഠിപ്പിച്ചു തരാനും പോലീസിന് സംരക്ഷണം തരാനും അവര്‍ക്ക് ഒരു പരിധി വരെയേ സാധിക്കുകയുള്ളൂ. ഇവര്‍ വളരെ ഗൗരവമായ പുറത്തേക്ക് വന്നു തന്നെ ഒരു സമര രീതിയില്‍ കൂടിയെ ഇതിന് പരിഹാരം കാണാന്‍ പറ്റൂ. അല്ലാതെ നമ്മള്‍ ഇപ്പോള്‍ ഒരു കേസ് കൊടുത്തു അത് കോടതിയില്‍ പോയി ഇതിങ്ങനെ കുറെ കാലം നീളുന്നതിനേക്കാളും ഇത് ഉടനടി ഒരു പരിഹാരം വേണം എന്നുള്ള രീതിയിലേക്ക് അവര്‍ പുറത്തിറങ്ങി തന്നെ അവരുടെ പ്രതിഷേധം അവര്‍ രേഖപ്പെടുത്തണം.
അങ്ങനെ വരുമ്പോള്‍ ഈ സമൂഹം അവരോടൊപ്പം നില്‍ക്കും. ഒരുപാട് സംഘടനകളും മാധ്യമങ്ങളും ഒക്കെ നില്‍ക്കും. തീര്‍ച്ചയായും അങ്ങനെ വരുമ്പോള്‍ സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്വമാണ്. അങ്ങനെ ചെയ്താല്‍ ഇതിനെ ഒരു ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ. ഇത് അനുഭവിച്ച കുട്ടിയോട്് എനിക്ക് ചോദിക്കാനുണ്ട്. അദ്ദേഹം എന്തായാലും പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ആയിരിക്കും അല്ലാതെ മൈനര്‍ ഒന്നും ആയിരിക്കില്ല.
അതുകൊണ്ടാണല്ലോ ധൈര്യപൂര്‍വ്വം അങ്ങനെ സ്വന്തം ഒരു തീരുമാനം എടുത്തു പോയി അഭിനയിച്ചത്. ഭീഷണിപ്പെടുത്തി, ഉപദ്രവിച്ചു, ശാരീരികമായി ഉപദ്രവിച്ചു എന്നിട്ട് അഭിനയിപ്പിച്ചു എന്നൊക്കെ പറഞ്ഞാല്‍ അതൊരു നിവൃത്തികേടാണ്. പക്ഷേ ഇദ്ദേഹം പറയുന്നത് വളരെ സത്യസന്ധമായി ഞാന്‍ കുറ്റപ്പെടുത്തുകയല്ല എനിക്ക് നിങ്ങളുടെ നിസഹയാവസ്ഥ മനസ്സിലാവുന്നുണ്ടെങ്കില്‍ പോലും നമ്മള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ്.
നമ്മുടെ എത്ര വേണ്ടപ്പെട്ടവരാണ് എങ്കിലും സ്‌നേഹപൂര്‍വം തുണിയഴിക്കാന്‍ ആവശ്യപ്പെട്ടാല്‍ നമ്മള്‍ അങ്ങനെ ചെയ്യുമോ. അതായത് എനിക്ക് ഇവിടെ ഒരു ചെറിയ സംശയം ഉള്ള ഒരു കാര്യം ഈ ഷൂട്ടിങ്ങിന് പോയപ്പോള്‍ ആദ്യമേ ഈ സെ ക്‌സ് സീന്‍ ആണോ എടുത്തത്. അതല്ല വേറെ സാധാരണ വര്‍ത്തമാനം പറയുന്നത് മറ്റ് സാധാരണ രീതിയിലുള്ള സീനുകള്‍ എടുത്തിട്ടാണോ ഇതിലേക്ക് പോയത്. ചെന്ന ഉടനെ ആദ്യമെ ബെഡ്‌റൂം സീന്‍ അല്ലെങ്കില്‍ സെ ക്‌സ് സീന്‍ ആണ് എടുത്തത് എങ്കില്‍ അവിടെ വെച്ച് തന്നെ നമുക്ക് അത് റിയലൈസ് ചെയ്യാന്‍ പറ്റും.
പക്ഷെ ഇത് രണ്ടുദിവസം അഭിനയിച്ചു എന്ന് പറഞ്ഞു. ആ രണ്ട് ദിവസം ഇതു മാത്രമേ എടുത്തുള്ളോ, വേറെ സീന്‍സ് ഒന്നും എടുത്തില്ലേ. അങ്ങനെ വരുമ്പോള്‍ നമ്മുടെ അഭിനയത്തിലേക്കുള്ള കാല്‍വെപ്പ് അല്ലെങ്കില്‍ ആഗ്രഹം എന്ന് പറയുന്നതില്‍ ഒരു നമുക്ക് തന്നെ ഒരു വ്യക്തതയില്ലായ്മ. നമുക്ക് കുറച്ചുകൂടി ഗൗരവമായി കണ്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അതായത് താങ്കള്‍ പറഞ്ഞു പിന്നെ വല്ലാത്ത ഒരു വിജനമായ ഒരു റോഡില്‍ കൂടിപ്പോയി ആളു താമസമില്ലാത്ത ഒരു വില്ലയില്‍ വച്ചാണ്. അതൊക്കെ കാണുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ ഒരു അലര്‍ട്ട് ഉണ്ടാവില്ലേ എന്താണ് ഇങ്ങനെ ഒരു സ്ഥലത്ത്. അത് നമുക്ക് നമ്മള്‍ കേട്ട് കേള്‍വി ഇല്ലാത്ത കുറെ ആളുകള്‍, നിങ്ങളാരും ചെറിയ കുട്ടിയല്ല. ഞാന്‍ പറയുന്നത് അവിടെ ചെന്ന് എത്തുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരു അലേര്‍ട്ട് നമുക്ക് ഉണ്ടാവില്ലേ.
ഇങ്ങനുള്ള സിനിമകള്‍ ഡബ്ബിംഗിന് വിളിച്ചാല്‍ ഞാന്‍ പോകാറില്ല. അന്നത്തെ കാലത്ത് ഞാന്‍ ഹീറോയിന്‍ വോയിസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അത്തരം സിനിമകള്‍ ഒരുപാട് വരുമായിരുന്നു. അങ്ങനെ ചെന്ന് കണ്ടു കഴിയുമ്പോള്‍ ഇറങ്ങി പോയിട്ടുണ്ട്. നമുക്ക് ആ ശബ്ദം കൊടുക്കാന്‍ പോലും നമുക്ക് ഒരു ഭയവും വെറുപ്പും ആണ്. ഇത് എങ്ങനെ ഇത് ചെയ്യുമെന്ന്. അതുകൊണ്ടാണ് ഇതൊന്നും ആകാതിരുന്ന ഒരുകാലത്ത് ഞാന്‍ പറയുന്നത് അതൊക്കെ പുതുമുഖങ്ങള്‍ ആയ ആളുകളായിരുന്നു.
വളരെ ഗൗരവമായി ഇത് കാണണം. കാരണം പണ്ട് പിന്നെ 85 ന് ആ കാലഘട്ടത്തില്‍ ഒക്കെ ഇതുപോലുള്ള സിനിമകള്‍ വരുമ്പോള്‍ മദ്യം കൊടുത്തിരുന്നു എന്നാണ് പറയുന്നത്. ഇപ്പോള്‍ മയക്കുമരുന്നാണ്. പല രീതിയിലുള്ള ബിസിനസ് ആണ് ഇതിനിടയില്‍ നടക്കുന്നത്. നമ്മള്‍ പറഞ്ഞമാതിരി വലിയ വലിയ വമ്പന്‍ സ്രാവുകളുടെ ഇടപെടല്‍ ഭയങ്കരമായിട്ട് ഇതിന്റെ പിന്നില്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഇത് നിയമപരമായി ഇതിലേക്ക് എത്തിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്.
തീര്‍ച്ചയായിട്ടും ഇതിനു ഒരു വലിയ ഉത്തരവാദിത്വം സിനിമ സംഘടനകള്‍ക്കും സിനിമയില്‍ ഉള്ള മറ്റു വളരെ പ്രശസ്തരായ വ്യക്തികള്‍ക്കും സര്‍ക്കാരിനും പോലീസിനും എല്ലാം ഉണ്ട്. അതുകൊണ്ടുതന്നെ ഇവരെല്ലാവരും കൂട്ടായി നിന്നുകൊണ്ട് ഇതിനെതിരെ ശക്തമായി തന്നെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പലരും ഇതുപോലെ വഞ്ചിതരാകാതിരിക്കുകയുള്ളൂ. സിനിമയില്‍ തന്നെ പലരോടും ഞാന്‍ ഇന്ന് പകലൊക്കെ ഞാന്‍ സംസാരിച്ചു. അവരോടൊക്കെ പറഞ്ഞു നമ്മള്‍ സംഘടനകള്‍ വെറുതെയിരുന്നിട്ട് കാര്യമില്ല.
സിനിമ ഒരു ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് എന്നാണ് പൊതുവായിട്ടുള്ള ആളുകളുടെ സംസാരം. അതില്‍ സീരിയല്‍ ആണോ വെബ് സീരീസ് ആണോ എന്നുള്ളത് അല്ല. കലാകാരന്മാര്‍ അതായത് അഭിനയരംഗത്തേക്ക് വരുന്ന കലാകാരന്മാര്‍ എല്ലാവരും അതാണാണെങ്കിലും പെണ്ണാണെങ്കിലും ഇത്തരത്തിലുള്ള ചൂഷണം നടത്തുന്നുണ്ടെങ്കില്‍ ഈ കലാലോകം എല്ലാവരും തന്നെ ഇത് വളരെ ഗൗരവമായി കാണണം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
