Connect with us

സിനിമയെ കൊല്ലാൻ റിവ്യു ചെയ്യുന്നവർ സാഡിസ്റ്റുകളാണ് ; റോഷന്‍ ആന്‍ഡ്രൂസ്

Movies

സിനിമയെ കൊല്ലാൻ റിവ്യു ചെയ്യുന്നവർ സാഡിസ്റ്റുകളാണ് ; റോഷന്‍ ആന്‍ഡ്രൂസ്

സിനിമയെ കൊല്ലാൻ റിവ്യു ചെയ്യുന്നവർ സാഡിസ്റ്റുകളാണ് ; റോഷന്‍ ആന്‍ഡ്രൂസ്

മലയാളത്തില്‍ യുവ സംവിധായകരിൽ ശ്രദ്ധേയനാണ് റോഷന്‍ ആന്‍ഡ്രൂസ് .സാറ്റര്‍ഡേ നൈറ്റ് ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ യൂട്യൂബിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടവർ സിനിമയെ കൊന്ന് ചോര കുടിക്കേണ്ടെന്ന് റോഷൻ ആൻഡ്രൂസ്. വ്യക്തഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണം എന്നും സിനിമയെ കൊല്ലാൻ റിവ്യു ചെയ്യുന്നവർ സാഡിസ്റ്റുകളാണ് എന്നും സംവിധായകൻ പറഞ്ഞു. സിനിമ നിരൂപണത്തെ കുറിച്ച് റോഷൻ ആൻഡ്രൂസിന്റെ അഭിപ്രായത്തിനെ സോഷ്യൽ മീഡിയയിൽ എതിർപ്പുകൾ എത്തിയിരുന്നു, എന്നാൽ താൻ പറഞ്ഞ അഭിപ്രായതത്തിനെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അഭിപ്രായത്തിൽ മാറ്റമില്ല എന്നും സംവിധായകൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മുംബൈ പൊലീസ്’ ഇറങ്ങിയപ്പോൾ ഒരു നിരൂപകൻ 25,000 രൂപ നിർമാതാവിനോട് വാങ്ങി. പണം കൊടുത്തില്ല എങ്കിൽ ചിത്രത്തിലെ നായകൻ പൃഥ്വിരാജ് ഗേ ആണെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. മലയാളത്തിലെ ഒരു ചാനൽ മുംബൈ പൊലീസിലെ ക്ലൈമാക്സ് പരസ്യമാക്കി. ചാനലിലന്റെ പ്രധാന വ്യക്തിയെ വിളിച്ചപ്പോൾ തങ്ങൾക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു മറുപടി, റോഷൻ ആൻഡ്രൂസ് പറയുന്നു.

ഇവിടെ റിവ്യു ചെയ്യുന്നവർ സിനിമയിലെത്താതെ പോയതിന്റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണ് അവർ. ഇവർ എന്റെ സിനിമയ്ക്ക് മാർക്ക് ഇടാൻ വരേണ്ട. ആരാണ് സിനിമയ്ക്ക് മാർക്കിടാൻ ഇക്കൂട്ടർക്ക് അധികാരം നൽകിയത്. യൂട്യൂബിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടവർ സിനിമയെ കൊന്ന് ചോര കുടിക്കേണ്ട. വ്യക്തഹത്യ നടത്തുന്ന ഇവരെ തുരത്തിയോടിക്കണം. കേരളത്തിലെ സിനിമാപ്രേക്ഷകരുടെ വക്താക്കളെന്ന പേരിൽ ചിലർ റിവ്യു പറയേണ്ട കാര്യമില്ല. കേരളത്തിലെ എല്ലാ യൂട്യൂബ് സിനിമ റിവ്യൂക്കാരും മോശമാണെന്നും ഞാൻ പറഞ്ഞിട്ടില്ല. സിനിമയെ വസ്തുതാപരമായി മനസിലാക്കി റിവ്യു ചെയ്യുന്നവരും ഉണ്ട്. വളരക്കുറവാണ് അവർ.

എന്റെ സിനിമ ‘മുംബൈ പൊലീസ്’ ഇറങ്ങിയപ്പോൾ ഒരു നിരൂപകൻ 25,000 രൂപ നിർമാതാവിനോട് വാങ്ങി. പണം കൊടുത്തില്ല എങ്കിൽ ചിത്രത്തിലെ നായകൻ പൃഥ്വിരാജ് ഗേ ആണെന്ന് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഞാൻ വൈകിയാണ് ഇക്കാര്യം അറിഞ്ഞത്. മലയാളത്തിലെ ഒരു ചാനൽ മുംബൈ പൊലീസിലെ ക്ലൈമാക്സ് പരസ്യമാക്കി. ഞങ്ങൾ ചാനലിലന്റെ പ്രധാന വ്യക്തിയെ വിളിച്ചു. ഞങ്ങൾക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

More in Movies

Trending