Malayalam
അവിടെ ചിറ്റയുണ്ട്, അവര് വഴി ഞാനും മകനും അമ്മയും കൂടെ ദുബായിലേക്ക് പോവുന്നു, ദുബായില്‍ മോഡേണ്‍ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്; അനുശ്രീയുടെ പുതിയ വീഡിയോ പുറത്ത്
അവിടെ ചിറ്റയുണ്ട്, അവര് വഴി ഞാനും മകനും അമ്മയും കൂടെ ദുബായിലേക്ക് പോവുന്നു, ദുബായില്‍ മോഡേണ്‍ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്; അനുശ്രീയുടെ പുതിയ വീഡിയോ പുറത്ത്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. നടിയുടെ ദാമ്പത്യ ജീവിതം ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയതാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ വിഷ്ണുവുമായുള്ള പ്രശ്‌നത്തെ കുറിച്ച് അനുശ്രീ തുറന്ന് പറഞ്ഞിരുന്നു. തങ്ങള്‍ക്കിടയില്‍ ഒരു ഗ്യാപ്പുണ്ടെന്നും അത് ചിലപ്പോള്‍ പരിഹരിക്കാവുന്നതേ ഉള്ളുവെന്നുമൊക്കെ നടി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും ഭര്‍ത്താവിനെ കുറിച്ചോ അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നതിനെ പറ്റിയോ നടി സംസാരിച്ചിട്ടില്ല
പ്രസവത്തിന് ശേഷം കുഞ്ഞുമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞു കഴിയുകയാണ് അനുശ്രീ. ഇപ്പോഴിതാ താനും മകനും ദുബായിലേക്ക് പോവുകയാണെന്നാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ അനുശ്രീ പറയുന്നത്.
മകന് പാസ്‌പോര്‍ട്ട് എടുത്തുവെന്ന സന്തോഷം പങ്കുവെച്ചാണ് അനുശ്രീ എത്തിയത്. പാസ്‌പോര്‍ട്ട് കിട്ടിയ സ്ഥിതിയ്ക്ക് എങ്ങോട്ടെങ്കിലും പോവണമല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെ ദുബായില്‍ ചിറ്റയുണ്ട്. അവര് വഴി ഞാനും മകനും അമ്മയും കൂടെ ദുബായിലേക്ക് പോവുകയാണെന്നാണ് അനുശ്രീ പറയുന്നത്. യാത്രയ്ക്ക് മുന്നോടിയായി പര്‍ച്ചേസ് ചെയ്യുകയും ബാഗ് പാക്ക് ചെയ്യുന്നതുമൊക്കെ നടി വീഡിയോയില്‍ കാണിച്ചു.
നാട്ടിലൂടെ നടക്കുമ്പോഴാണ് എല്ലാവരും വസ്ത്രത്തെ ജഡ്ജ് ചെയ്യുന്നത്. അവിടെ അങ്ങനെയില്ല. അതുകൊണ്ട് ദുബായില്‍ മോഡേണ്‍ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ കുറച്ച് ഫ്രീക്കായിരിക്കും. അതുകൊണ്ട് കുട്ടിവസ്ത്രങ്ങളൊക്കെ താന്‍ എടുത്ത് വെക്കുകയാണെന്ന് നടി പറയുന്നു. വളരെ കുറച്ച് വസ്ത്രങ്ങള്‍ കൊണ്ട് പോയിട്ട് അവിടെ നിന്നും കൂടുതല്‍ സാധനങ്ങള്‍ വാങ്ങി വരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അനുശ്രീ സൂചിപ്പിച്ചു.
ദുബായില്‍ പോവുകയാണെന്ന് കരുതിയ വീഡിയോ ഷൂട്ട് ചെയ്യുന്നില്ലെന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും. എന്നാല്‍ അങ്ങനെയല്ല, യാത്ര പോവുന്നതും അതിന്റെ ബുദ്ധിമുട്ടുകളും ദുബായില്‍ എത്തിയതിന് ശേഷമുള്ളതൊക്കെ താന്‍ കാണിച്ച് തരാമെന്ന് അനുശ്രീ പറയുന്നു. പിന്നെ യാത്രയോട് അനുബന്ധിച്ച് മുടി കളറ് ചെയ്യുന്നതടക്കം കുറച്ച് മേക്കപ്പ് പരിപാടികളൊക്കെ ആദ്യമേ ചെയ്തു.
അതേ സമയം മകന്‍ ആരവിന് സുഖമില്ലാത്ത കാര്യവും നടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുഞ്ഞിന് വാക്‌സിന്‍ എടുത്തിരുന്നു. അതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ കുഞ്ഞിന് തീരെ സുഖമില്ല. അവനെ ഒന്നൂടി ആശുപത്രിയില്‍ കാണിക്കണമെന്നും നടി പറയുന്നു. പിന്നെ അവന് വയ്യാതിരിക്കുന്നതിന്റെ വിഷമമുണ്ട്. എപ്പോഴും കാലും കൈയ്യുമൊക്കെ ഇട്ട് അടിച്ച് എന്റെ കൂടെ കമ്പനി കൂടുന്നത് അവനാണ്. എന്തായാലും പനിയൊക്കെ മാറിയാല്‍ അതിശക്തമായി ഞങ്ങള്‍ തിരിച്ച് വരുമെന്നും അനുശ്രീ സൂചിപ്പിച്ചു
അതേ സമയം അനുശ്രീയുടെ ഭര്‍ത്താവായ വിഷ്ണുവിനെ കുറിച്ചുള്ള ചോദ്യങ്ങളും വീഡിയോയുടെ താഴെ വരുന്നുണ്ട്. നിങ്ങള്‍ ദുബായിലേക്ക് പോവുകയാണെങ്കില്‍ വിഷ്ണു ചേട്ടനോ? എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ചേച്ചി വിഷ്ണുവിന്റെ കൂടെ സന്തോഷമായി ജീവിക്കൂ, എന്ന് മറ്റൊരാള്‍ പറയുന്നു. കുട്ടിയുടെ അച്ഛനെ എന്താണ് കാണിക്കാത്തത്, എന്ന് തുടങ്ങി അനുശ്രീയോട് ഭര്‍ത്താവിനെ കുറിച്ച് ചോദിക്കുകയാണ് ആരാധകര്‍.