Malayalam
ഒന്നാം നിരയിലെ നായിക, സിനിമയിൽ നിന്ന്അപ്രതീക്ഷിതമായി.. സംഭവിച്ചത് അത് തന്നെ!
ഒന്നാം നിരയിലെ നായിക, സിനിമയിൽ നിന്ന്അപ്രതീക്ഷിതമായി.. സംഭവിച്ചത് അത് തന്നെ!
പ്രിഥ്വിരാജ് നായകനായ ചോക്ലേറ്റിലെ നായികയെ ആരും മറക്കാന്‍ ഇടയില്ല. ചോക്ക്ലേറ്റ് മാത്രമല്ല നോട്ട്ബുക്ക്, ജൂലൈ 4, മിന്നാമിന്നിക്കൂട്ടം, ട്രാഫിക്.. തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ നടിയാണ് റോമ അസ്രാനി. തമിഴിലും തെലുങ്കിലും ഏതാനും ചിത്രങ്ങളും ഒരുപിടി മലയാളസിനിമകളിലും അഭിനയിച്ച ശേഷം റോമ പെട്ടെന്ന്അ പ്രതീക്ഷിതമാവുകയായിരുന്നു
അടുത്തകാലത്തായി മലയാള സിനിമയിൽ അവസരം കുറഞ്ഞു തുടങ്ങിയ റോമ പറയുന്നത് സിനിമ മടുത്തത് കൊണ്ടാണ് താൻ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ്. ഒരേ ജനുസിൽപ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമർ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നുചേരുന്നത്. ഇങ്ങനെ തുടർച്ചയായി ഒരേപോലെയുള്ള വേഷങ്ങൾ തേടിയെത്തിയപ്പോൾ ശരിക്കും മടുപ്പ് തോന്നി. അതുകൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും റോമ പറയുന്നു. ഇടക്ക് ഡാൻസ് ബാറുകളിലും പബ്ബുകളിലും താരം അടിച്ചുപൊളിക്കുന്നതിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്കുള്ള തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുന്ന റോമ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
പ്രവീൺ രാജ് പൂക്കാടൻ എന്ന പുതുമുഖ സംവിധായകന്റെ വെള്ളേപ്പം എന്ന സിനിമയിലൂടെയാണ് റോമ തിരിച്ചുവരവ് നടത്തുന്നത്. സാറ എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത് . അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ എന്നിവരാണ് മറ്റു താരങ്ങൾ. എന്നാൽ ഇതിനിടെ പലരും വിളിച്ചു. മികച്ച ക്രൂവിനൊപ്പമുള്ള, വലിയ സ്റ്റാര്സിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍.പക്ഷേ എനിക്കു കിട്ടിയ കഥാപാത്രങ്ങള്‍ കാമ്ബ് ഇല്ലാത്തവയായിരുന്നു. അന്നും ഇന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ചില ഡിമാന്‍ഡുകള്‍ എനിക്കുണ്ട്.
