Malayalam
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ റോമയ്ക്ക് എന്ത് സംഭവിച്ചു?; പ്രിയ നടിയെ തിരക്കി ആരാധകര്‍
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ റോമയ്ക്ക് എന്ത് സംഭവിച്ചു?; പ്രിയ നടിയെ തിരക്കി ആരാധകര്‍
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം എത്താന്‍ റോമയ്ക്കായിരുന്നു. തെലുങ്കിലും തമിഴിലും തന്റെ കഴിവ് തെളിച്ച ശേഷമാണ് മലയാളത്തിലേയ്ക്ക് റോമ എത്തുന്നത്. 2006 ല്‍ മലയാള സിനിമയില്‍ എത്തിയ താരം 2012 വരെ സജീവ സാന്നിധ്യം ആയിരുന്നു. ശേഷം ഓരോ വര്‍ഷത്തെ ഇടവേളകള്‍ എടുത്തിട്ടാണ് രണ്ടു ചിത്രത്തില്‍ കൂടി അഭിനയിച്ചത്. പിന്നീട് കുറെ നാള്‍ താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
സിന്ധികളായ മാതാപിതാക്കളുടെ മകളായി തമിഴ്‌നാട്ടിലായിരുന്നു റോമയുടെ ജനനം. ആദ്യം അഭിനയിച്ചത് തെലുങ്കിലായിരുന്നു. പിന്നാലെ തമിഴിലും അരങ്ങേറി. 2006ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്കിലൂടെയാണ് റോമ മലയാളത്തിലെത്തുന്നത്. പാര്‍വ്വതി തിരുവോത്തും അരങ്ങേറിയ ചിത്രമായിരുന്നു നോട്ട്ബുക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായതോടെ റോമയും താരമായി മാറി.
ഓണ്‍ സ്‌ക്രീനില്‍ എന്നും ഊര്‍ജ്ജസ്വലയായ നായികയായിരുന്നു റോമ. മലയാളത്തിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല റോമയുടെ കഥാപാത്രങ്ങള്‍. പിന്നാലെ വന്ന ജുലൈ 4 വലിയ വിജയമായില്ലെങ്കിലും അതിന് ശേഷം അഭിനയിച്ച ചോക്ലേറ്റ് സൂപ്പര്‍ ഹിറ്റായി മാറി. റോമ-പൃഥ്വിരാജ് ജോഡി മലയാള സിനിമയുടെ യൂത്തിന്റെ മുഖവും യുവ ആരാധകരുടെ ആവേശവുമായി മാറുകയായിരുന്നു.
തുര്‍ന്ന് മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ട്രാഫിക്, ചാപ്പ കുരുശ്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, തുടങ്ങി സിനിമകളില്‍ അഭിനയിച്ചു. 2006 മുതല്‍ 2011 വരെയുള്ള കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു റോമ. എന്നാല്‍ പിന്നീട് റോമ സിനിമകളില്‍ നിന്നെല്ലാം അപ്രതക്ഷ്യമായി. ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് 2017 ല്‍ സത്യയിലെ പാട്ട് രംഗത്തിലൂടെ തിരിച്ചുവന്നുവെങ്കിലും തുടര്‍ന്ന് റോമയെ എവിടേയും കണ്ടില്ല.
ഇതിനിടെ റോമയുടെ തിരിച്ചുവരവ് ചിത്രമായി വെള്ളേപ്പം പ്രഖ്യാപിക്കപ്പെടുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. 2022 ലായിരന്നു വെള്ളേപ്പം പ്രഖ്യാപിക്കപ്പെടുന്നത്. എന്നാല്‍ ഈ സിനിമ ഇതുവരേയും പുറത്തിറങ്ങിയിട്ടില്ല. റോമയുടെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. വെള്ളേപ്പത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള റോമയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
എന്താണ് റോമയ്ക്ക് സംഭവിച്ചതെന്ന് ആരാധകര്‍ ഇപ്പോഴും ചോദിക്കാറുണ്ട്. മലയാള സിനിമയിലെ കാന്താരി നായികയായിരുന്ന റോമയുടെ കരിയറിന് എന്ത് സംഭവിച്ചുവെന്നാണ് അവര്‍ ചോദിക്കുന്നത്. അതേസമയം വിവാദങ്ങളും റോമയുടെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഗോസിപ്പുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും റോമയുടെ കരിയറിന്റെ ശോഭ കെടുത്തിയിരുന്നു. അതില്‍ തളര്‍ന്നാണോ താരം പിന്മാറിയതെന്നും ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്.
സിനിമയില്‍ നിന്നും മാറിനിന്നിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ആ സമയത്ത് പലരും വിളിച്ചിരുന്നു. മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയുള്ള സിനിമകളില്‍ നിന്നും അവസരം ലഭിച്ചിരുന്നു. എന്നാല്‍ അഭിനയപ്രാധാന്യമില്ലാത്ത തരത്തിലായിരുന്നു കഥാപാത്രം. പതിവ് രീതിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലായിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടുകളുണ്ട് തനിക്കെന്ന് താരം പറയുന്നു.
എന്റെ കഥാപാത്രം എത്രമാത്രം കരുത്തുറ്റതാണെന്നും അര്‍ത്ഥവത്താണെന്നും നോക്കിയേ ഞാന്‍ ചാടിവീഴൂ. നോട്ട്ബുക്കും ചോക്ലേറ്റും ലോലിപോപ്പുമൊക്കെ എന്റെ ഇഷ്ടസിനിമകളാണ്. ഞാന്‍ എന്റെ ജീവിതം പ്‌ളാന്‍ ചെയ്യാറില്ല. സിനിമയുടെ കാര്യവും അതുപോലെയാണ്.സിനിമയും പാട്ടും നൃത്തവും പോലെ എന്റെ പാഷനാണ് യാത്രകളും . സിനിമയില്‍ ഒരേപോലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തപ്പോള്‍ ഇടയ്ക്ക് ചില യാത്രകള്‍ നടത്തിയിരുന്നു.
അഭിനയിക്കുന്നെങ്കില്‍ അത് മലയാള സിനിമയിലെ ഉള്ളൂ. ഞാന്‍ വന്നതും നിന്നതും സ്‌നേഹിക്കുന്നതും മലയാള സിനിമയെയാണ്. പണം മാത്രമല്ല പ്രധാനം. അംഗീകരിക്കപ്പെടുക എന്നതാണ് വലിയ കാര്യം. വീട് ബാംഗ്‌ളൂരാണ്. പക്ഷേ മലയാളം ഞാന്‍ നന്നായി സംസാരിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് കേരളം. മലയാളികള്‍ക്ക് എന്നോടും ഒരുപാട് ഇഷ്ടമാണ്. ദൈവത്തിന്റെ ഈ സ്വന്തം നാടാണ് എനിക്ക് ഭാഗ്യങ്ങള്‍ തന്നത്. കേരളത്തിലെത്തുമ്പോള്‍ സ്വന്തം വീട്ടില്‍ എത്തിയതുപോലെയാണ് എന്നും താരം പറഞ്ഞിരുന്നു.