Connect with us

ആ സിനിമയിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ കൂട്ടിച്ചേർത്തു..അങ്ങനെയാണ് ദിലീപും കാവ്യയും പ്രണയത്തിലാകുന്നത്‌!

Malayalam

ആ സിനിമയിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ കൂട്ടിച്ചേർത്തു..അങ്ങനെയാണ് ദിലീപും കാവ്യയും പ്രണയത്തിലാകുന്നത്‌!

ആ സിനിമയിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ കൂട്ടിച്ചേർത്തു..അങ്ങനെയാണ് ദിലീപും കാവ്യയും പ്രണയത്തിലാകുന്നത്‌!

വിവാദങ്ങൾ സൃഷ്‌ടിച്ച കല്യാണമായിരുന്നു ദിലീപിന്റെയും കാവ്യാ മാധവന്റെയും. ദിലീപ് മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ കാരണം കാവ്യയുമായുള്ള പ്രണയമാണെന്ന ഗോസിപ്പ് പണ്ട് മുതലേ ഉള്ളതാണ്. കല്യാണത്തിലൂടെ ഇത് ഉറപ്പിക്കുകയായിരുന്നു. ദിലീപ് കാവ്യാ പ്രണയം സാധൂകരിക്കുന്ന വിവരണവുമായി പല്ലിശ്ശേരി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.ഇപ്പോളിതാ ആ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

ദിലീപ് സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലെത്തിയ ചിത്രമായിരുന്നു മീശ മാധവനെന്നും ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ദിലീപും കാവ്യ മാധവനും തമ്മില്‍ ഉണ്ടായിരുന്ന പ്രണയം വെളിച്ചത്താകുന്നതെന്നും പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ പ്രണയം സത്യമാണെന്ന് പത്രങ്ങളക്കം പറഞ്ഞു പരത്തുന്നത് ഈ ചിത്രത്തോടെയാണ്. ദിലീപിന്റെ ഉറ്റസുഹൃത്തായ ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകള്‍ പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ടെന്ന് പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു.

മച്ചില്‍ നിന്നിറങ്ങി കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം കട്ടുകൊണ്ടുപോകുന്ന രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേര്‍ത്തതാണെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു. ഈ രംഗത്തില്‍ നടി കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതിനോടൊപ്പം തന്നെ എല്ലാം മോഷ്ടിച്ചെടുത്തു ദിലീപ് എന്നാണ് സിനിമാ വൃത്തങ്ങളിലെ സംസാരമെന്നും പല്ലിശ്ശേരി പറയുന്നു. അന്നു മുതലാണ് ഇവരുടെ പ്രണയം സത്യമാണ് എന്ന തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാക്കിയതെന്നും പല്ലിശ്ശേരി പറഞ്ഞു.

ഇക്കാര്യം തന്റെ നല്ല സുഹൃത്തായ കൊച്ചിന്‍ ഹനീഫയോട് ചോദിച്ചിരുന്നെന്നും ദിലീപിന്റെ നല്ല സുഹൃത്തും ഒരു ചേട്ടനെ പോലെ കരുതുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനായിരുന്നു അദ്ദേഹം. ആരെ കുറിച്ചും മോശം പറയാറില്ല. പക്ഷേ ഇക്കാര്യം താന്‍ കൊച്ചിന്‍ ഹനീഫയെ വിളിച്ച്‌ ചോദിച്ചപ്പോള്‍ തന്റെ മുഖത്തെ മഞ്ഞകണ്ണട എടുത്ത് മാറ്റണമെന്നും അയാള്‍ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ എന്നുമാണ് പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞു. സംശയമുണ്ടായപ്പോള്‍ ചോദിച്ചതാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞത് പിന്നേ എന്നോട് പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാം ഞാനങ്ങ് പറയാന്‍ പോകുകയല്ലേ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് തന്നിരുന്നതെന്നും പല്ലിശ്ശേരി ചൂണ്ടിക്കാട്ടി.

ABOUT KAVYA DILEEP

More in Malayalam

Trending