Connect with us

കൊഹ്‌ലിയെ പിന്നിലാക്കി രോഹിത് കുതിക്കും ? കണക്കുകൾ സൂചിപ്പിക്കുന്നത് ..

Sports Malayalam

കൊഹ്‌ലിയെ പിന്നിലാക്കി രോഹിത് കുതിക്കും ? കണക്കുകൾ സൂചിപ്പിക്കുന്നത് ..

കൊഹ്‌ലിയെ പിന്നിലാക്കി രോഹിത് കുതിക്കും ? കണക്കുകൾ സൂചിപ്പിക്കുന്നത് ..

കൊഹ്‌ലിയെ പിന്നിലാക്കി രോഹിത് കുതിക്കും ? കണക്കുകൾ സൂചിപ്പിക്കുന്നത് ..

ഏക ദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ മലർത്തിയടിക്കുകയായിരുന്നു. വിജയങ്ങൾ തുടർച്ചയായപ്പോൾ ഐ സി സി റാങ്കിങ്ങിൽ മുൻപന്തിയിലാണ് ഇന്ത്യൻ താരങ്ങൾ. റെക്കോർഡുകൾ തകർത്ത് വിരാട് കോഹ്ലി മുന്നേറുന്നവെങ്കിലും ഇന്ത്യൻ നായകന് വെല്ലുവിളിയുയർത്തുകയാണ് രോഹിത് ശർമ.

ഐ സി സി ഏകദിന ബാറ്റിങ് റാങ്കിങിൽ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിർത്തി. വിൻഡീസിനെതിരായ പരമ്പരയിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പടെ 453 റൺസെടുത്ത കോഹ്‍ലി 899 പോയിന്‍റോടെയാണ് ഒന്നാമൻ പട്ടം നിലനി‍ർത്തിയത്. വിൻഡീസിനെതിരായ പരമ്പരയിൽ കോലി ഏകദിനത്തിൽ പതിനായിരം റൺസും കടന്നു.

871 പോയിന്‍റുമായി രോഹിത് രണ്ടാം സ്ഥാനത്തുണ്ട്. രോഹിതും കോഹ്‍ലിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 28 പോയിന്റുകൾ മാത്രമാണ്. എന്നാൽ പരമ്പരയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്ന മറ്റൊരു ഓപ്പണര്‍ ശിഖർ ധവാന് പുതിയ റാങ്കിങ് തിരിച്ചടിയാണ്. ധവാന്‍ നാല് സ്ഥാനം നഷ്ടപ്പെട്ട് ഒൻപതാം റാങ്കിലാണ് ഇപ്പോൾ. മൂന്ന് ഇന്ത്യൻ താരങ്ങളാണ് ബാറ്റിങ് റാങ്കിങിൽ ആദ്യ പത്തിൽ ഇടം പിടിച്ചത്.

ബൗളർമാരിൽ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള അഫ്ഗാന്‍റെ റാഷിദ് ഖനിലും ബഹുദൂരം മുന്നിലാണ് ബുംറ. മൂന്നാം റാങ്കില്‍ ഇന്ത്യയുടെ തന്നെ സ്പിന്നര്‍ കുൽദീപ് യാദവ് ഇടം കണ്ടെത്തിയപ്പോൾ യുസ്‍വേന്ദ്ര ചാഹൽ പിന്നോട്ട് പോയി. എട്ടാം സ്ഥാനത്താണ് ചാഹലിപ്പോൾ. ഭുവനേശ്വർ കുമാറും റാങ്കിങിൽ നേട്ടമുണ്ടാക്കി. ഭുവിയും ബുംറയും അവസാന രണ്ട് ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്.

rohit sarma in second position behind virat Kohli

More in Sports Malayalam

Trending