Social Media
ആ ഇടവേളെ ഈ വർഷത്തോടെ അവസാനിപ്പിക്കുന്നു; വിവാഹ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ
ആ ഇടവേളെ ഈ വർഷത്തോടെ അവസാനിപ്പിക്കുന്നു; വിവാഹ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ച് റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
അടുത്തിടെ ഇരുവരും തങ്ങളുടെ വിവാഹതീയതിയും പരസ്യമാക്കിയിരുന്നു. ഈ വർഷം ഫെബ്രുവരി 16നാണ് ഇരുവരും വിവാഹിതരാകുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിവാഹത്തോടൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട മാറ്റവും ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് റോബിൻ.
തന്റെ മെഡിക്കൽ പ്രൊഫഷണിലേക്ക് ഞാൻ തിരിച്ച് വരികയാണെന്നാണ് റോബിൻ പറയുന്നത്. ഡോക്ടറായ റോബിൻ ബിഗ് ബോസിനെ തുടർന്ന് പ്രൊഫഷണൽ രംഗത്ത് നിന്നും ചെറിയ ഇടവേളെ എടുത്തിരുന്നു. ആ ഇടവേളെ ഈ വർഷത്തോടെ അവസാനിപ്പിക്കുകയാണ് റോബിൻ. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം എന്റെ പ്രൊഫഷണിലേക്ക് ഞാൻ അധികം വന്നിട്ടുണ്ടായിരുന്നില്ല. മടങ്ങി വരുമ്പോൾ ഒരു മികച്ച തീരുമാനം എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു.
ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണെങ്കിൽ അത്രയും പേരിലേക്ക് മാത്രമെ എന്റെ സർവ്വീസ് ചെല്ലുകയുള്ളു. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവർക്ക് എല്ലാവർക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അത്തരം ഒരു തീരുമാനത്തിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ഞാൻ ഒരു ഇന്റർനാഷണൽ മെഡിക്കൽ ഹെൽത്ത് കെയർ ആൻഡ് വെൽനെസ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി കരാറൊപ്പിട്ട് കഴിഞ്ഞു. എന്നെ ഇഷ്ടപ്പെടുന്ന, എന്നെ ഇഷ്ടപ്പെടാത്ത, എന്നെ അറിയുന്ന, എന്നെ അറിയാത്ത എല്ലാവർക്കും ഗുണം വരുന്ന കാര്യമാണ് അത്. അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജനുവരി 20 നകം അറിയിക്കുന്നതായിരിക്കും.
നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ തിരികെ ചെയ്യണം. അങ്ങനെയാണ് പ്രൊഫഷണലിലേക്ക് വീണ്ടും വരാൻ തീരുമാനിച്ചത്. പലരും പറയാറുണ്ട് ഞാൻ പ്രൊഫഷന് അധികം പരിഗണന കൊടുക്കാറില്ലെന്ന്. വളരെ ആഗ്രഹിച്ച് ആ പ്രൊഫഷണിലേക്ക് എത്തിയ ഒരു വ്യക്തിയാണ് ഞാൻ. എട്ട് വർഷത്തോളം ജനിച്ച ആശുപത്രിയിൽ തന്നെ വർക്ക് ചെയ്ത വ്യക്തിയാണ്.
നമ്മുടെ ലൈഫ് എപ്പോഴും നേരെയല്ല, കുറച്ച് ഒന്ന് ഉയർന്ന് പോകണമെങ്കിൽ അൽപം കാത്തിരുന്ന് മികച്ച അവസരം വരുമ്പോൾ അതിലേയ്ക്ക് ഇറങ്ങണം. എനിക്ക് വേണമെങ്കിൽ ഏത് ആശുപത്രിയിലും ജോയിൻ ചെയ്യാം. എന്നാൽ അതിനൊന്നും നിൽക്കാതിരുന്നത്. യഥാർത്ഥ ഒരു തീരുമാനം എടുക്കാൻ വേണ്ടിയായിരുന്നു. ആ തീരുമാനം എടുത്തു, അതിൽ വലിയ സന്തോഷമുണ്ടെന്നും റോബിൻ പറഞ്ഞു.
ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതി പൊടിയും രംഗത്തെത്തുന്നത്. തനിക്കു വേണ്ടി റോബിൻ ഒരുപാടു മാറിയെന്ന് ആരതി പറഞ്ഞു. ‘‘തെറ്റു പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്. എനിക്കു വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ് എന്നും ആരതി വെളിപ്പെടുത്തി.
ഇക്കാര്യം സത്യമാണെന്ന് റോബിനും സമ്മതിച്ചു. മുൻപ് ഞാൻ വളരെ അഗ്രസീവ് ആയിരുന്നു. അലറി വിളിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു. നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ജൂൺ 26നാകും വിവാഹമെന്നും റോബിൻ വെളിപ്പെടുത്തി. എന്നാൽ, ആ തീയതിയിൽ വിവാഹം നടന്നില്ല. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. അത്തരം ചർച്ചകൾക്കിടയിലാണ് റോബിൻ വിവാഹ തീയതി പരസ്യമായി പ്രഖ്യാപിച്ചത്.
