Connect with us

മീനാക്ഷി വളരെ സുന്ദരിയാണ്, നാച്വറൽ ബ്യൂട്ടിയുണ്ട്, അതുകൊണ്ട് തന്നെ ചെറിയൊരു മേക്കപ്പ് മാത്രമെ ചെയ്യേണ്ടി വന്നുള്ളൂ; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി

Malayalam

മീനാക്ഷി വളരെ സുന്ദരിയാണ്, നാച്വറൽ ബ്യൂട്ടിയുണ്ട്, അതുകൊണ്ട് തന്നെ ചെറിയൊരു മേക്കപ്പ് മാത്രമെ ചെയ്യേണ്ടി വന്നുള്ളൂ; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി

മീനാക്ഷി വളരെ സുന്ദരിയാണ്, നാച്വറൽ ബ്യൂട്ടിയുണ്ട്, അതുകൊണ്ട് തന്നെ ചെറിയൊരു മേക്കപ്പ് മാത്രമെ ചെയ്യേണ്ടി വന്നുള്ളൂ; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി

മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്.

ആദ്യമൊന്നും മാധ്യമങ്ങൾക്ക് മുൻപിൽ മുഖം തരാൻ തയ്യാറാകാതിരുന്ന മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. റീലുകളും ഡാൻസ് വീഡിയോകളുമെല്ലാം താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്തിയിട്ടുണ്ട്.

പുതുവർഷത്തിൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരിക്കുകയാണ് മീനാക്ഷി. ലഷ്യയുടെ മോഡൽ ആയി തന്നെയാണ് വരവ്. താരപുത്രി സോഷ്യൽമീഡിയയിൽ പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. ആദ്യത്തേത് പേസ്റ്റൽ പിങ്ക് ഷേഡിലുള്ള സാരിയിൽ അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ്. സാരിക്ക് കോൺട്രാസ്റ്റായുള്ള ചോക്കറും കമ്മലും അണി‍ഞ്ഞ് മുല്ലപ്പൂവും ചൂടി മീനൂട്ടി അതീവ സുന്ദരിയായിരുന്നു. മറ്റൊന്ന് ലൈറ്റ് ബേബി പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ഫോട്ടോകളായിരുന്നു. അതിന് ഹേർ എന്നായിരുന്നു മീനാക്ഷി നൽകിയ ക്യാപ്ഷൻ.

പ്രൊഫഷണൽ മോഡൽസിനോട് കിടപിടിക്കുന്നതായിരുന്നു മീനാക്ഷിയുടെ ചിത്രങ്ങൾ എന്നാണ് ആരാധകരും പറയുന്നത്. രശ്മി മുരളീധരനും ഉണ്ണി പിഎസും ചേർന്നാണ് താരപുത്രിയെ ഒരുക്കിയത്. ജിക്‌സണായിരുന്നു ചിത്രങ്ങൾ പകർത്തിയത്. കാവ്യയ്ക്ക് ഏറെ പ്രിയപ്പെട്ട മേക്കപ്പ് ആർ‌ട്ടിസ്റ്റാണ് ഉണ്ണി പി.എസ്. ഒട്ടുമിക്ക ചടങ്ങുകൾക്കും കാവ്യയേയും മീനാക്ഷിയേയും മഹാലക്ഷ്മിയേയും ഒരുക്കാറുള്ളത് ഉണ്ണി തന്നെയാണ്. മീനൂട്ടിക്ക് വേണ്ടി ഈ ഷൂട്ട് ചെയ്യാൻ എനിക്ക് ഏറ്റവും നല്ല സമയം ലഭിച്ചു എന്നാണ് ഉണ്ണി പറഞ്ഞത്.

മീനാക്ഷി അവൾ വളരെ സുന്ദരിയാണ്. നാച്വറൽ ബ്യൂട്ടിയുണ്ട്. അതിനാൽ ഞങ്ങൾ ആ സൗന്ദര്യം അതേപോലെ നിലനിർത്താൻ ശ്രമിച്ചു. അതുകൊണ്ട് തന്നെ ചെറിയൊരു മേക്കപ്പ് മാത്രമെ ചെയ്യേണ്ടി വന്നുള്ളു എന്നാണ് ഉണ്ണി സോഷ്യൽമീഡിയയിൽ കുറിച്ചത്. താരപുത്രിയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ പ്രത്യക്ഷപ്പെട്ടതോടെ സെലിബ്രിറ്റികളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തി.

ആളാകെ മാറി…. അമ്മയെ പോലെ തന്നെ കാണാൻ, എന്നിങ്ങനെ നീളുന്നു കമന്റുകൾ. മൈ പ്രിറ്റി ഗേൾ എന്നായിരുന്നു നാദിർഷയുടെ മകളായ ഖദീജയുടെ കമന്റ്. നമിതയും പ്രിയ കൂട്ടുകാരിയുടെ പുത്തൻ ചിത്രങ്ങൾക്ക് സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. ഇനി സിനിമ ട്രൈ ചെയ്തൂടെ, എന്നാണ് സിനിമയിലേയ്ക്കുള്ള വരവ് എന്നെല്ലാം ആരാധകർ ചോദിക്കുന്നുണ്ട്.

എന്നാൽ മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്.

അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്. അടുത്തിടെയായി മഞ്ജു വാര്യരും മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ‌ സ്നേഹം അറിയിച്ച് എത്താറുണ്ട്. മാത്രമല്ല മഞ്ജു മകളെ ഫോളോ ചെയ്യുന്നുമുണ്ട്.

ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന് ശേഷമാണ് അമ്മ മഞ്ജുവും മീനാക്ഷിയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്ത് തുടങ്ങിയത് തന്നെ. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തു. എന്നാൽ മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

More in Malayalam

Trending