News
തലയിലുള്ള ബോണ്‍ ട്യൂമറിനെക്കുറിച്ചുള്ള ആശങ്ക അവസാനിക്കും മുന്നേ റോബിൻ്റെ അടുത്ത അസുഖം; ഉദ്ഘാടനങ്ങള്‍ക്ക് പോയി ഭക്ഷണത്തിൽ പണി കിട്ടി; പ്രാർത്ഥനകളോടെ ആരാധകർ!
തലയിലുള്ള ബോണ്‍ ട്യൂമറിനെക്കുറിച്ചുള്ള ആശങ്ക അവസാനിക്കും മുന്നേ റോബിൻ്റെ അടുത്ത അസുഖം; ഉദ്ഘാടനങ്ങള്‍ക്ക് പോയി ഭക്ഷണത്തിൽ പണി കിട്ടി; പ്രാർത്ഥനകളോടെ ആരാധകർ!
ബിഗ് ബോസ് സീസണ്‍ ഫോറിലെ ഒരു മത്സരാര്‍ഥിയായി മാത്രമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. എന്നാൽ ഇന്ന് മലയാളികൾക്ക് പലർക്കും റോബിൻ എന്തെല്ലാമോ ആണ്. ഇതുവരെ മലയാളം ബിഗ് ബോസില്‍ പങ്കെടുത്ത ഒരു മത്സരാര്‍ഥിക്കും കിട്ടാത്ത ഫാന്‍ബേസും റീച്ചും റോബിന്‍ രാധാകൃഷ്ണന്‍ നേടിയെടുത്ത്.
അതേസമയം, റോബിന് എന്ത് സംഭവിച്ചു എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായിരുന്നു റോബിന്‍. പെട്ടന്ന് തനിക്ക് അസുഖം ബാധിച്ചത് എങ്ങനെ എന്ന് തുറന്നുപറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഉദ്ഘാടനങ്ങള്‍ക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ തനിക്ക് ഭക്ഷ്യവിഷ ബാധയേറ്റുവെന്നാണ് റോബിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസമായി ഫുഡ് പോയിസണ്‍ അടിച്ച് പനിയും ഡയേറിയയും ഛര്‍ദ്ദിയും ഡീഹ്രൈഡേഷനുമായി നല്ല പണികിട്ടി. ആ സമയങ്ങളില്‍ ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അതിനോട് ഒന്നും പ്രതികരിക്കാന്‍ പറ്റിയില്ല. വയ്യാത്തതുകൊണ്ടായിരുന്നു.
അതൊന്ന് എല്ലാവരേയും അറിയിക്കാനാണ് ഇപ്പോള്‍ ഇങ്ങനൊരു വീഡിയോ ചെയ്തത്. അസുഖം ഇപ്പോള്‍ മരുന്ന് കഴിച്ച് സുഖപ്പെട്ട് വരികയാണ്. ഒരുപാട് യാത്രകള്‍ ചെയ്യുന്നതുകൊണ്ട് പല സ്ഥലത്ത് നിന്നുമാണ് ഫുഡ് കഴിക്കുന്നത്.
അതിന്റെ ഭാഗമായിട്ടാണ് ഫുഡ് പോയിസണ്‍ കിട്ടിയത്. നിങ്ങളെ എല്ലാവരേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട് റോബിന്‍ പറഞ്ഞു.
റോബിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എല്ലാം മാറും ഞങ്ങളുടെ പ്രാര്‍ഥന കൂടെയുണ്ട്, ഹോംലി ഫുഡ് കഴിക്കാന്‍ ശ്രദ്ധിക്കൂ, ആരോഗ്യം എപ്പോഴും ശ്രദ്ധിക്കണം എന്ന് തുടങ്ങി നിരവധി കമെന്റുകൾ നിമിഷനേരം കൊണ്ടാണ് റോബിൻ പങ്കിട്ട വീഡിയോയുടെ താഴെയായി വരുന്നത്.
തുടർന്ന് റോബിന്റെ ഭാവി വധു ആരതിയും ആശങ്ക പങ്കുവെച്ച് എത്തിയിരുന്നു. ഓരോ ദിവസം കഴിയുന്തോറും റോബിന്റെ ജനപിന്തുണ വര്‍ധിച്ച് വരികയാണ്.
അടുത്തിടെ താരം തന്റെ തലയിലുള്ള ബോണ്‍ ട്യൂമറിനെ കുറിച്ച് വെളിപ്പെടുത്തിയത് എല്ലാവരിലും വലിയ ആശങ്ക ഉണ്ടാക്കിയ ഒന്നായിരുന്നു. ബിഗ് ബോസിലായിരുന്നപ്പോള്‍ പോലും ഈ അസുഖത്തെ കുറിച്ച് റോബിന്‍ ഒന്നും പരസ്യപ്പെടുത്തിയിരുന്നില്ല.
തനിക്ക് ഇടയ്ക്കിടെ കഠിനമായ തലവേദന വരാറുണ്ടെന്നും. മരുന്ന് കഴിച്ചാലും മാറാത്ത തരത്തിലേക്ക് തലവേദന പോകാറുണ്ടെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷമായി ബോണ്‍ ട്യൂമറുണ്ടെന്നും അത് തലയ്ക്കുള്ളിലേക്ക് വളര്‍ന്നാല്‍ സര്‍ജറി ചെയ്താല്‍ മാത്രമെ സുഖപ്പെടുവെന്നും റോബിന്‍ വെളിപ്പെടുത്തിയിരുന്നു.
നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ വധു. ഇരുവരും ഇപ്പോള്‍ പ്രണയത്തിലാണ്. വരുന്ന ഫെബ്രുവരിയില്‍ വിവാഹം ഉണ്ടായേക്കുമെന്നാണ് റോബിന്‍ അടുത്തിടെ വെളിപ്പെടുത്തിയത്.
about robin radhakrishnan
