Connect with us

നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അല്ലെങ്കിൽ സംശയം ഉണ്ടെങ്കിൽ നമ്മുക്ക് നിയമപരമായി നീങ്ങാം… തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് നിങ്ങൾക്കെതിരെ കേസ് കൊടുക്കാനാണ് എന്റെ തീരുമാനം; മറുപടിയുമായി ആരതി

Malayalam

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ഡോ റോബിൻ രാധാകൃഷ്ണനും സംരംഭകയും നടിയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം. ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വയലറ്റ് നിറത്തിലുള്ള ലെഹങ്കയായിരുന്നു ആരതി ധരിച്ചത്. താൻ തന്നെ ഡിസൈൻ ചെയ്ത വസ്ത്രമാണെന്നും നാല് ദിവസത്തെ അധ്വാനമാണ് ഇതിന് പിന്നിലെന്നും ആരതി പറഞ്ഞിരുന്നു.

ആരതി മറ്റൊരു ഡിസൈനറുടെ വർക്ക് കോപ്പിയടിച്ചിരിക്കുകയാണെന്ന ആരോപണവുമായി ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റിയാസിന് മറുപടി നൽകുകയാണ് ആരതി.

റിയാസിന്റേ പേര് പറയാതെ ആരോപണങ്ങൾക്ക് മറുപടിയുമായി ആരതി തന്നെ രംഗത്തെത്തി. ‘ഞാൻ ആരുടേയും പേര് പറയുന്നില്ല, കാരണം അവർക്ക് ഇത് വിവാദമാക്കി കുറച്ച് റീച്ച് കിട്ടാനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ ഫ്രീയായൊരു പ്രമോഷൻ ഞാൻ തയ്യാറല്ല. നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണഅടെങ്കിൽ അല്ലെങ്കിൽ സംശയം ഉണ്ടെങ്കിൽ നമ്മുക്ക് നിയമപരമായി തന്നെ നീങ്ങാം. അതിന് ഞാൻ തയ്യാറാണ്. എന്നാൽ തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് നിങ്ങൾക്കെതിരെ കേസ് കൊടുക്കാനാണ് എന്റെ തീരുമാനം’, ആരതി ഇൻസ്റ്റയിൽ കുറിച്ചു.

ഹെവി ഹാന്റ് വർക്കുള്ള അതിമനോഹരമായ ലെഹങ്കയിൽ അതീവ സുന്ദരിയായി ആരതി. വസ്ത്രത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് വസ്ത്രത്തിന് വേണ്ടിയെടുത്ത അധ്വാനത്തെ കുറിച്ചും അതിന് ചെലനായ പൈസയെ കുറിച്ചുമെന്നാം ആരതി പറഞ്ഞത്. രണ്ട് ലക്ഷം രൂപയാണ് വസ്ത്രത്തിന് ആയതെന്നും ആരതി പറഞ്ഞിരുന്നു.

എന്നാൽ മറ്റൊരു ഡിസൈനർ തയ്യാറാക്കിയതാണെന്നായിരന്നു റിയാസ് ആരോപിച്ചത്. തന്റെ വിവാഹത്തിന് ധരിച്ച ഇതേ പാറ്റേണിലുള്ള ലെഹങ്കയും അതിന്റെ വീഡിയോയും പങ്കുവെച്ച യുവതിയുടെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ടായിരുന്നു റിയാസ് ആരതിക്കെതിരെ പരോക്ഷമായി വിമർശനം ഉയർത്തിയത്.

തനിക്ക് വേണ്ടി ജെസാഷ് സ്റ്റുഡിയോ ഈ വസ്ത്രം 20 ദിവസമെടുത്താണ് ഡിസൈൻ ചെയ്തതെന്നും കുറഞ്ഞപക്ഷം ക്രെഡിറ്റ് എങ്കിലും കൊടുക്കണമെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഡിസൈനർമാർ ക്രെഡിറ്റ് കൊടുക്കാൻ മറക്കരുത് എന്ന വരികളോടെയാണ് റിയാസും വീഡിയോ പങ്കിട്ടത്. എന്നാൽ ആരതിയുടെ പേര് റിയാസ് പ്രതിപാദിച്ചിട്ടില്ല.

നേരത്തേ തന്നെ ആരതിയും റിയാസും തമ്മിൽ ചില വിഷയങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പോരടിച്ചിരുന്നു.

More in Malayalam

Trending

Recent

To Top