Connect with us

അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്… പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്… അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും, പ്രണവ് അന്ന് പറഞ്ഞത് നെഞ്ച് തകർക്കുന്നു, പ്രണവിന് ഹൃദയത്തിലിടം നൽകാൻ ഷഹാന കാണിച്ച ധൈര്യം സമാനതകളില്ലാത്ത മാതൃകയായിരുന്നു… ദമ്പതികളെ പിരിച്ചത് വിധിയുടെ ക്രൂരത!

Malayalam

അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്… പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്… അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും, പ്രണവ് അന്ന് പറഞ്ഞത് നെഞ്ച് തകർക്കുന്നു, പ്രണവിന് ഹൃദയത്തിലിടം നൽകാൻ ഷഹാന കാണിച്ച ധൈര്യം സമാനതകളില്ലാത്ത മാതൃകയായിരുന്നു… ദമ്പതികളെ പിരിച്ചത് വിധിയുടെ ക്രൂരത!

അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്… പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്… അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും, പ്രണവ് അന്ന് പറഞ്ഞത് നെഞ്ച് തകർക്കുന്നു, പ്രണവിന് ഹൃദയത്തിലിടം നൽകാൻ ഷഹാന കാണിച്ച ധൈര്യം സമാനതകളില്ലാത്ത മാതൃകയായിരുന്നു… ദമ്പതികളെ പിരിച്ചത് വിധിയുടെ ക്രൂരത!

ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും ഷഹാനയ്‌ക്കൊപ്പം തിരിച്ച് പിടിക്കുന്നതിനിടെയായിരുന്നു വിധി വില്ലനെപ്പോലെ പ്രണവിനെ തട്ടിയെടുത്തത്. ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാർക്കും ബന്ധുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ്. പലർക്കും ഇപ്പോഴും ആ വേദനയിൽ നിന്നും കര കയറാൻ സാധിച്ചിട്ടില്ല.

ശരീരത്തിനപ്പുറം മനസ്സുകളുടെ പ്രണയം എന്നും നിലനിൽക്കും അതിന്റെ ഉദാത്തമായ ഉദാഹരണമായിരുന്നു പ്രണവും ഷഹാനയും. ശരീരത്തിന് ചലനശേഷിയില്ലാതെ നാല് ചുമരുകൾക്കുള്ളിൽ ജീവിതം കുരുങ്ങിയ പ്രണവിന് ഹൃദയത്തിലിടം നൽകാൻ ഷഹാന കാണിച്ച ധൈര്യം അത് സമാനതകളില്ലാത്ത മാതൃകയായിരുന്നു. എന്നാൽ രണ്ടു വർഷം ഒരുമിച്ചു ജീവിക്കാനുള്ള ഭാഗ്യം മാത്രമേ ഈ ദമ്പതികൾക്ക് ഉണ്ടായുള്ളു. ഷഹാനയെ തനിച്ചാക്കി പ്രണവ് ഈ ലോകത്ത് നിന്ന് യാത്രയായി. ആ വീട്ടിലെത്തുന്ന ആർക്കും ഷഹാനയെ ഇപ്പോഴും സമാധാനിപ്പിക്കാൻ പോലും കഴിയുന്നില്ല. പ്രണവിന്റെ ഓർമകൾ മാത്രമാണ് ഇനി ഷഹാനയ്ക്ക് കൂട്ട്. ഷാഹനയ്‌ക്കൊപ്പം ടുട്ടു മോൻ എന്ന് വിളിച്ച് പ്രണവിനൊപ്പം നിന്ന കൂട്ടുകാരും വേദനയിലാണ്. പ്രണവിന്റെ ജീവനില്ലാത്ത ശരീരം കണ്ടതോടെ പിടിച്ച് നിൽക്കാനാവാത്ത അവസ്ഥയിലായിരുന്നു കൂട്ടുകാർ. അവസാനമായി കണ്ടതോടെ വിങ്ങിപൊട്ടുന്ന കാഴ്ച കണ്ടുനിന്നവർക്കും സഹിക്കാനായില്ല

വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് പ്രണവ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രണവിനെ നിറകണ്ണുകളോടെയാണ് നാട് യാത്രയാക്കിയത്. രാവിലെ 11 മണിക്കായിരുന്നു സംസ്‌കാര ചടങ്ങുകൾ. ആയിരങ്ങളാണ് പ്രണവിനെ ഒരുനോക്ക് കാണാൻ അവസാനമായി എത്തിയത്. പ്രണവിന്റെ അപ്രതീക്ഷിത മരണത്തിൽ പൊട്ടിക്കരയുന്ന ഷഹാനയെ സമാധാനിപ്പിക്കാൻ ആർക്കുമാകുമായിരുന്നില്ല. മന്ത്രി ആർ. ബിന്ദുവും കണ്ണികരയിലെ പ്രണവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

2019-ന്റെ അവസാന നാളുകളിലാണ് പ്രണവിനെ ഷഹാന ആദ്യമായി കാണുന്നത്. വീൽചെയറിലിരുന്ന് ഉത്സവമേളം ആസ്വദിക്കുന്ന പ്രണവിന്റെ വീഡിയോകൾ ഫേസ്‌ബുക്കിൽ വൈറലായിരുന്നു. ഈ വീഡിയോ ഷഹാനയും കണ്ടു. പിന്നീട് പ്രണവിന് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോകളുടെ സ്ഥിരം കാഴ്‌ച്ചക്കാരിയായി ഷഹാന മാറി. 2021 ജനുവരിൽ ഫേസ്‌ബുക്കിൽ നിന്ന പ്രണവിന്റെ ഫോൺ നമ്പർ കണ്ടെത്തി ഷഹാന നേരിട്ട് വിളിച്ചു. ആ ഫോൺകോൾ പ്രണയത്തിലേക്ക് വഴി തെളിച്ചു. പിന്നീട് വിവാഹം കഴിക്കാനുള്ള താത്പര്യം ഷഹാന ഒരു ദിവസം തുറന്നുപറഞ്ഞു. എന്നാൽ അവളെ പിന്തിരിപ്പിക്കാനായിരുന്നു പ്രണവ് ശ്രമിച്ചത്. പക്ഷേ ഷഹാനയുടെ തീരുമാനം ഉറച്ചതായിരുന്നു. അങ്ങനെ വിവാഹം നടന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. പിന്നെ സന്തോഷത്തിന്റെ വർഷങ്ങളായിരുന്നു

ഒന്നാം വിവാഹ വാർഷികത്തിൽ ഷാഹാന പങ്കുവച്ച വാക്കുകളിലുണ്ടായിരുന്നു സ്നേഹത്തിന്റെ വില. പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ ഒപ്പം ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒരുപാട് പേർ എന്നെ തടഞ്ഞതാണ്. ഈ വിവാഹം ശരിയാവില്ല, നിന്നെ അവൻ മതം മാറ്റും, അതിന് വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലതും പറഞ്ഞു. എന്നാൽ എനിക്കറിയാമായിരുന്നു, എന്റെ ചേട്ടനെ. ശരീരം മാത്രമേ തളർന്നിട്ടുള്ളൂ, മനസ്സ് തളർന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങൾക്കിടയിൽ മതമില്ല. എന്റെ വിശ്വാസം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർ എന്തും പറയട്ടെ. എല്ലാം പോസിറ്റീവായാണ് ഷഹാന കണ്ടത്.

പ്രണവും ഈ സ്നേഹത്തെ ഏറെ മതിച്ചിരുന്നു. ഒരു പാട് പ്രതിസന്ധികൾ മറികടന്നാണ് ഇത്രടം വരെയെത്തിയത്. അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ ശരീരം ജീവൻ വയ്ക്കുകയാണ്. പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്. ലക്ഷ്യബോധമില്ലാത്ത ജീവിതത്തിൽ അവൾ കടന്നു വന്നപ്പോൾ പലതും മാറുകയായിരുന്നു. എനിക്കുറപ്പുണ്ട് എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനാവും. അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ചേർത്തു പിടിച്ചവർക്കും വിമർശിച്ചവർക്കും നന്ദി;- പ്രണവ് മുമ്പ് പങ്കുവച്ചത് ഈ സ്നേഹമായിരുന്നു.

പ്രണവിന്റെ ശരീരം കഴുത്തിന് കീഴ്പ്പോട്ട് തളർന്നു പോയിരിക്കുകയാണ്. കൈകൾ മാത്രം ചലിപ്പിക്കാം. എന്നാൽ പ്രണവിന്റെ ഈ ശാരീരിക വൈകല്യമൊന്നും ഷഹാന എന്ന യുവതിക്ക് പ്രശ്നമല്ല. കാരണം അവൾ പ്രണയിച്ചത് ശരീരത്തിനപ്പുറം മനസ്സിനെയായിരുന്നു.

ബികോം വിദ്യാർത്ഥിയായിരിക്കെ എട്ടു വർഷം മുൻപ് കുതിരത്തടം പൂന്തോപ്പിൽ നടന്ന ബൈക്ക് അപകടത്തിൽ താഴേക്കാട് സ്വദേശി മണപറമ്പിൽ സുരേഷ് ബാബുവിന്റെ മകൻ പ്രണവിന്റെ ശരീരം തളർന്നു പോവുകയായിരുന്നു. കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. വീൽചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടറയിൽ കഴിയാൻ പ്രണവ് തയാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. ഒടുവിൽ വിധി പ്രണവിനെ കൊണ്ടു പോയി

Continue Reading
You may also like...

More in Malayalam

Trending

Recent

To Top