Connect with us

സന്തോഷ് പണ്ഡിറ്റ് ആകാനുള്ള ശ്രമം ആണോ? ആർക്കാണ് ഭംഗിയായി എഡിറ്റ് ചെയ്യാനറിയുന്നത്. അറിയുന്നവർ ആ വാച്ചും തലയിൽ നിന്ന് ഒലിക്കുന്ന നാച്ചുറൽ ബ്ലെഡു റിമൂവ് ചെയ്യേണ്ടതാണ്; റോബിന്റെ പുതിയ ചിത്രത്തിന് ട്രോള്‍ പൂരം

Malayalam

സ്വന്തമായി സിനിമ നിർമിച്ച് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്ണൻ. ആദ്യമായി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമായിരുന്നു റോബിൻ പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് റോബിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടിരിക്കുന്നത്. രാവണയുദ്ധം എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും റോബിൻ തന്നെയാണ്. കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന റോബിനെ ഫസ്റ്റ് ലുക്കിൽ കാണാം. ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് റോബിന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പോസ്റ്റർ വന്നതോടെ ആരാധകരെല്ലാം ആവേശത്തിലാണ്. പോസ്റ്ററും ലുക്കുമെല്ലാം കലക്കിയെന്നും സിനിമ പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുന്നുവെന്നുമാണ് ആരാധകരിൽ ഏറെപ്പേരും കുറിച്ചത്.

പോസിറ്റീവ് കമന്റുകൾ പോലെ തന്നെ നിരവധി നെഗറ്റീവ് കമന്റുകലഉം വിമർശനവുമെല്ലാം റോബിന്റെ സിനിമയുടെ പോസ്റ്ററിന് ലഭിക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ മറ്റൊരു വേർഷനെന്നാണ് ചിലർ കുറിച്ചത്. മറ്റ് ചിലർ തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയുമായും റോബിനെ ഉപമിച്ചു. പോസ്റ്ററിൽ റോബിന്റെ കഥാപാത്രം രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരിക്കുന്നതായി കാണാം. അതിനേയും ചിലർ പരിഹസിച്ചു. കൂടാതെ രക്തം പോലും ഗ്രാഫിക്സ് കൊണ്ട് പോസ്റ്ററിൽ ഉൾപ്പെടുത്തിയതിനേയും ചിലർ വിമർശിച്ചു.

‘ആർക്കാണ് ഭംഗിയായി എഡിറ്റ് ചെയ്യാനറിയുന്നത്. അറിയുന്നവർ ആ വാച്ചും തലയിൽ നിന്ന് ഒലിക്കുന്ന നാച്ചുറൽ ബ്ലെഡു റിമൂവ് ചെയ്യേണ്ടതാണ്, സന്തോഷ്‌ പണ്ഡിറ്റ് ലെവൽ ഐറ്റം ആണെന്ന് പോസ്റ്റർ കാണുമ്പോൾ തന്നെ തോന്നും, മല്ലു ബാലയ്യ, വാച്ച് കച്ചവടം ആണോ? രണ്ട് കയ്യിലും വാച്ച് കെട്ടിയിരിക്കുന്നു?, ഒരു സന്തോഷ് പണ്ഡിറ്റ് ആകാനുള്ള ശ്രമം ആണോ?.’ ഈ അരിശം അല്ലാണ്ട് ഒരു എക്സ്പ്രഷൻ ആ മുഖത്ത് എന്താണ് വരാത്തത്’ എന്നെല്ലാമാണ് റോബിനെ പരിഹസിച്ചുള്ള കമന്റുകൾ. ‌റോബിൻ ഒന്നിനോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിന്റെ പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം റോബിന്‍ തന്നെയാണ് നടത്തിയിരിക്കുന്നത്.

താൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉടൻ ഉണ്ടാകുമെന്ന് റോബിൻ നേരത്തെ അറിയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top