Connect with us

ബിഗ്‌ബോസിൽ ഇതുപോലൊരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു; എല്ലാ കണ്ടസ്റ്റന്‍സിനും ഒരു യൂണിഫോം കൊടുത്താല്‍ എങ്ങനെയിരിക്കും? ശാലിനി നായർ

TV Shows

ബിഗ്‌ബോസിൽ ഇതുപോലൊരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു; എല്ലാ കണ്ടസ്റ്റന്‍സിനും ഒരു യൂണിഫോം കൊടുത്താല്‍ എങ്ങനെയിരിക്കും? ശാലിനി നായർ

ബിഗ്‌ബോസിൽ ഇതുപോലൊരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു; എല്ലാ കണ്ടസ്റ്റന്‍സിനും ഒരു യൂണിഫോം കൊടുത്താല്‍ എങ്ങനെയിരിക്കും? ശാലിനി നായർ

ബിഗ് ബോസ് മലയാളം സീസൺ 5 ന് വൈകാതെ തുടക്കം ആകുമെന്നാണ് സൂചന . അഞ്ചാം തവണയും പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ച് കൊണ്ടുള്ള സീസണായിരിക്കും വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നും അവരുടെ ഗെയിം പ്ലാനുകളെ കുറിച്ചുമൊക്കെ അറിയാനാണ് ആകാംഷയോട് ബിഗ് ബോസ് പ്രേമികൾ കാത്തിരിക്കുന്നത്.

എന്നാല്‍ മത്സരത്തിന് മുന്‍പേ പുറത്ത് നിന്നുള്ള വിവരം അകത്തേക്ക് എത്തിക്കാന്‍ സാധിക്കുന്ന കുബുദ്ധികള്‍ ചിലര്‍ കാണിക്കാറുണ്ടെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ശാലിനി. വസ്ത്രങ്ങളില്‍ ചില കോഡ് ഒളിപ്പിച്ച്അകത്തേക്ക് കയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി ശാലിനി പറയുന്നു

‘ഹലോ ഡിയേഴ്‌സ്… മറ്റ് മത്സരാര്‍ത്ഥികളെയും ചാനലിനെയും ജനങ്ങളെയും വിഡ്ഢികളാക്കുന്ന ഇത്തരം പ്ലാനുകള്‍ക്ക് തടയിട്ടേ മതിയാവൂ. സംഗതി കുറച്ച് കളറ് പോവാന്‍ സാധ്യതയുള്ള കാര്യമാണ്. എന്നാലും കളിയില്‍ അല്പം കാര്യമുണ്ട്. വെറുതെ ഒന്ന് വായിച്ച് പൊയ്‌ക്കോളൂ..

ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. ഇന്നെനിക്ക് ഒരു കോള്‍ വന്നു. അദ്ദേഹം അഞ്ചാം സീസണിലേക്ക് മത്സരിക്കുന്നുവെന്നും അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നും അറിയിക്കുകയുണ്ടായി.

സത്യമാണെങ്കിലും അല്ലെങ്കിലും ആത്മവിശ്വാസത്തോടു കൂടി എന്നെ വിളിച്ച അദ്ദേഹം പങ്കുവെച്ച പ്ലാനില്‍ പക്ഷേ ഒരെണ്ണം ശുദ്ധമണ്ടത്തരമാവാന്‍ ഈ സീസണില്‍ സാധ്യതയുണ്ടെന്ന് ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

പക്ഷേ he is still confident in his plan- അതായത് ജനങ്ങളില്‍ നിന്നും തങ്ങള്‍ക്കുള്ള പ്രേക്ഷക പിന്തുണയും തന്റെ പ്രകടന മികവും അറിയത്തക്ക വണ്ണം മുന്‍പേ തീരുമാനിച്ചുറപ്പിച്ച വസ്ത്രങ്ങള്‍ ലാലേട്ടന്‍ വരുന്ന വീക്കെന്‍ഡ് എപ്പിസോഡുകള്‍ക്കും ഡെയ്‌ലി യൂസിനും അയപ്പിക്കുവാന്‍ തീരുമാനിച്ചു.

അതാണ് പ്ലാന്‍! ശരിയാണ് ഈ ആഴ്ച്ച ചുവപ്പ് വസ്ത്രം വന്നാല്‍ പ്രകടനം മോശമാണെന്ന് മനസിലാക്കാം പച്ചയാണെങ്കില്‍ സേഫ് അങ്ങനെ നിറങ്ങള്‍ മാറ്റാം! ‘ഈ ബുദ്ധിയെന്തെ ദാസാ.. നേരത്തെ തോന്നാഞ്ഞേ’ എന്നാവും ചിലര്‍ ഓര്‍ക്കുന്നത്. ഈ ഐഡിയ അറിയാഞ്ഞിട്ടല്ല ഇത് മനസ്സിലുണ്ടായിട്ടും റിയാലിറ്റി ഷോയുടെ എല്ലാ മാനദണ്ഡങ്ങളെയും ബഹുമാനിച്ച് അത്തരം കുബുദ്ധിക്ക് മുതിര്‍ന്നില്ല എന്നുമാത്രം.കഴിഞ്ഞ സീസണില്‍ ഇതേ ആക്ഷേപം ഉയര്‍ന്നു വന്നിരുന്നത് കൊണ്ട് ചാനല്‍ സംഘാടകര്‍ ഷോയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ സാധ്യതയുണ്ട്. വളരെ മികച്ച ഒരു ആശയമായിട്ടാണ് അതിനെ എനിക്ക് തോന്നുന്നത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഇതുപോലൊരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു.

എല്ലാ കണ്ടസ്റ്റന്‍സിനും ഒരു യൂണിഫോം കൊടുത്താല്‍ എങ്ങനെയിരിക്കും?സഹവാസികളെ അല്ലാതെ മറ്റു മനുഷ്യരെ കാണുവാനോ സമയം അറിയുവാനോ പോലും കഴിയാത്ത ബിഗ് ബോസ് വീട്ടില്‍ പുറത്ത് നിന്നും കൃത്യമായ സൂചനകള്‍ കിട്ടുമെങ്കില്‍ മത്സരത്തിന്റെ റിയാലിറ്റി എന്താണ്? അത് മാത്രമല്ല ഒരുപക്ഷേ ഒരേ മേഖലകളില്‍ നിന്നും മുന്‍ പരിചയം ഉള്ള പല താരങ്ങളും ഇനിയും അടുത്ത സീസണിലും വന്നേക്കാം.അങ്ങനെ ഈ സീസണിലും വരികയാണെങ്കില്‍ പല കണ്ടസ്റ്റന്‍സിനെയും നോമിനേറ്റ് ചെയ്യുവാന്‍ കൂട്ടായുള്ള തീരുമാനങ്ങള്‍ക്കും ഫേവറിസത്തിനും ഗ്രൂപ്പിസത്തിനും വീണ്ടും ഒരു സീസണ്‍ കൂടി സാക്ഷിയാവുകയും ചെയ്യും. അതുകൊണ്ട് നോമിനേഷന്‍ പ്രക്രിയയും പ്രേക്ഷകര്‍ക്ക് വിട്ട് കൊടുക്കുകയാണെങ്കില്‍ പുറത്തു പോകേണ്ടത് ആരെന്നും നിലനില്‍ക്കേണ്ടത് ആരെന്നും ന്യായവിധി പ്രതീക്ഷിക്കാം.. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Continue Reading

More in TV Shows

Trending

Recent

To Top