Malayalam
ആരുമില്ലെങ്കിലും ഞങ്ങളുണ്ട് ഡോക്ടറിന്റെ കൂടെ… റോബിനെ ഞെട്ടിച്ച് വേദിയിൽ ആരാധിക; നാടകീയ രംഗങ്ങൾ
ആരുമില്ലെങ്കിലും ഞങ്ങളുണ്ട് ഡോക്ടറിന്റെ കൂടെ… റോബിനെ ഞെട്ടിച്ച് വേദിയിൽ ആരാധിക; നാടകീയ രംഗങ്ങൾ
ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. കുട്ടികള്‍ മുതല്‍ പ്രായം ആയവര്‍ വരെ അദ്ദേഹത്തിന്റെ ആരാധകരായി ഉണ്ട്. ദിനംപ്രതി അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം കൂടിക്കൂടി വരികയാണ്.
റോബിന്റെ പേരില്‍ പല വിവാദങ്ങള്‍ ഉണ്ടായപ്പോഴും ആരാധകര്‍ അദ്ദേഹത്തിന് പിന്നില്‍ നിലകൊണ്ടു. ഇപ്പോള്‍ ബിഗ്ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന റിയാസ് വീണ്ടും ഒരു വിവാദത്തിന് തിരികൊളുത്തിയിരുന്നു, റോബിന് വിവാഹം കഴിക്കാന്‍ പോകുന്ന ആരതി പൊടിയെ ആക്ഷേപിച്ചായിരുന്നു റിയാസ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ റോബിനുള്ള പിന്തുണ ആരാധകര്‍ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്..
അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയല്‍ വെച്ചാണ് അദ്ദേഹത്തിന്റെ ഒരു ആരാധിക റോബിന്റെ കൈകള്‍ പിടിച്ചുകൊണ്ട് ആരാധകർ എന്നും റോബിന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നത്. കണ്ണുകള്‍ നിറഞ്ഞുകൊണ്ടാണ് അവര്‍ വേദിയില്‍ നിന്ന് റോബിനോട് പറയുന്നത്. ഞങ്ങളുണ്ട് ഡോക്ടറെ ആരുമില്ലെങ്കിലും ഞങ്ങളുണ്ട് ഡോക്ടറെ കൂടെ എന്നാണ് ഇവര്‍ പറയുന്നത്. റോബിന് ഇത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്.
അതേസമയം, വേദിയില്‍ വെച്ച് തനിക്ക് ഒരാളെക്കുറിച്ച് പറഞ്ഞ് നെഗറ്റിവിറ്റി ഉണ്ടാക്കണമെന്നോ ഒരാളുടെ ജീവിതത്തില്‍ ഇടിച്ചുകയറിച്ചെന്ന് ഡീഗ്രേഡ് ചെയ്യണമെന്നോ ഇല്ലെന്ന് റോബിന് പറയുന്നുണ്ട്. എന്റെതായ ബെസ്റ്റ് കൊടുത്ത് എന്റേതായ വഴിയിലൂടെ ഞാന്‍ പോകുന്നുവെന്നും റോബിന് പറയുന്നു…
