Connect with us

ആൾ ശരിക്കും പാവമാണ്, ഒരു കൊച്ചു കുട്ടിയെ പോലെ തന്നെയാണ്.. പ്രശ്‌നം വന്നാൽ പരസ്‌പരം പിന്തുണച്ച് രണ്ടുപേരും നിൽക്കുന്നു; ആരതിയെകുറിച്ച് റോബിൻ പറയുന്നു

Malayalam

ആൾ ശരിക്കും പാവമാണ്, ഒരു കൊച്ചു കുട്ടിയെ പോലെ തന്നെയാണ്.. പ്രശ്‌നം വന്നാൽ പരസ്‌പരം പിന്തുണച്ച് രണ്ടുപേരും നിൽക്കുന്നു; ആരതിയെകുറിച്ച് റോബിൻ പറയുന്നു

ആൾ ശരിക്കും പാവമാണ്, ഒരു കൊച്ചു കുട്ടിയെ പോലെ തന്നെയാണ്.. പ്രശ്‌നം വന്നാൽ പരസ്‌പരം പിന്തുണച്ച് രണ്ടുപേരും നിൽക്കുന്നു; ആരതിയെകുറിച്ച് റോബിൻ പറയുന്നു

ബിഗ് ബോസിൽ ഏറെ ആഘോഷിക്കപ്പെട്ട മത്സരാർത്ഥി ആയിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫാൻ പേജുള്ള ബിഗ് ബോസ് താരങ്ങളിൽ ഒരാളും റോബിനാണ്.

ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം നൽകിയ ഒരു അഭിമുഖത്തിനിടെയാണ് റോബിൻ ആരതി പൊടിയെ കണ്ടു മുട്ടുന്നതും സുഹൃത്തുക്കൾ ആവുന്നതും. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹിതരാകാം എന്ന തീരുമാനത്തിലേക്കും ഇവരെ എത്തിക്കുകയായിരുന്നു. റോബിൻ – ആരതി വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകര്‍. അടുത്ത വര്‍ഷം ആദ്യം വിവാഹ നിശ്ചയം നടക്കുമെന്നാണ് റോബിന്‍ അറിയിച്ചത്. പരിചയപ്പെട്ട അന്ന് മുതൽ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ട് റോബിനും ആരതിയും.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ആരതിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തങ്ങളുടെ ആദ്യ സിനിമയെ കുറിച്ചും റോബിൻ സംസാരിക്കുന്നുണ്ട്.

റോബിന്റെ വാക്കുകൾ ഇങ്ങനെ.

‘ആരതി അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് വന്ന കുട്ടിയാണ്. ആൾ ശരിക്കും പാവമാണ്. ഒരു കൊച്ചു കുട്ടിയെ പോലെ തന്നെയാണ്. ഒരു സംരഭകയാണ്. ഒരു ഫാഷൻ ഡിസൈനറാണ്. സ്വന്തമായി ഒരു ബൊട്ടീക് ഉണ്ട്. ചെയ്ത മൂന്ന് സിനിമകൾ റിലീസ് ചെയ്യാൻ ഇരിക്കുന്നുണ്ട്. ഒരുപാട് അംബീഷ്യസാണ്. ഞങ്ങൾ രണ്ടുപേരും ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ആളുകളാണ്. രണ്ടുപേരും ഒരുമിച്ച് ആഗ്രഹങ്ങൾ എല്ലാം നേടണം എന്നതാണ് ആഗ്രഹം.

ഒരു പ്രശ്‌നം വന്നാൽ പരസ്‌പരം പിന്തുണച്ച് രണ്ടുപേരും നിൽക്കുന്നുണ്ട്. അത് വലിയൊരു സ്ട്രെങ്ത് തന്നെയാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുന്നുണ്ട്. ആരതിയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എനിക്ക് അതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും. ആരതി സിനിമയിലേക്ക് വന്നത് തന്റെ ബ്രാൻഡ് എസ്റ്റാബ്ലിഷ്‌ ചെയ്യാൻ വേണ്ടിയാണു. ആരതിക്ക് ഇഷ്ടമുള്ളത് ചെയ്യാം. ഞാൻ ചെയ്യാൻ പോകുന്ന സിനിമയിൽ ആരതിയാണ് നായിക. എനിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോവിഡിന് മുന്നേ ഉള്ള പ്ലാൻ ആയിരുന്നു. ഇപ്പോൾ കുറച്ചുകൂടെ എളുപ്പമായി. വളരെ ചെറിയ സിനിമയാണ്.

എല്ലാവരെയും പോലെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉള്ള ആളായിരുന്നു ഞാൻ. അതിനു വേണ്ടി പ്രൊഡക്ഷൻ ചെയ്യുന്നു. അഭിനയിക്കുന്നു. വലിയ പ്രതീക്ഷയൊന്നും വേണ്ട. അങ്ങനെയൊരു സിനിമയൊന്നുമല്ല. ചെറിയ സിംപിൾ കഥയാണ്. ഒരു സിനിമയാക്കണം. ഞാൻ തന്നെ ഡയറക്ട് ചെയ്ത് എന്നെ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് എത്തിക്കണം. സിനിമയ്ക്ക് വേണ്ടി എക്സ്ട്രാ എന്തെങ്കിലും ചെയ്യണം എന്ന് കരുതിയാണ് ചെന്നൈ വരെ ഓടി കവർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആരെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചാൽ ഇല്ല. കുറെ പരിമിതികൾക്ക് ഇടയിൽ നിന്ന് ഹാർഡ് വർക്ക് ചെയ്ത് ആ സിനിമ പൂർത്തീകരിച്ച് ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ ആണ്. എന്തായാലൂം വലിയ സംഭവമൊന്നും പ്രതീക്ഷിക്കണ്ട. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്യുന്നതാണ്,’ റോബിൻ പറഞ്ഞു.

അതേസമയം ബിഗ് ബോസ് വീട്ടിലായിരുന്നപ്പോൾ റോബിനൊപ്പം ചേർത്ത് കേട്ട പേരായിരുന്നു ദിൽഷയുടേത്. നാലാം സീസൺ ജേതാവായ ദിൽഷ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇവരുടെ ബന്ധത്തിന് വിള്ളൽ വീഴുകയായിരുന്നു. റോബിന് ദിൽഷയോട് ഉണ്ടായിരുന്ന പ്രണയം ഒക്കെ ആരാധകർ ചർച്ച ചെയ്തിരുന്നു. ബിഗ് ബോസിന് ശേഷം ഇവർ ഒന്നിക്കുമോ എന്ന ചർച്ചകൾക്ക് ഇടയിലാണ് റോബിനുമായുള്ള സൗഹൃദം താൻ അവസാനിപ്പിച്ചെന്ന് പറഞ്ഞ് ദിൽഷ പരസ്യമായി രംഗത്ത് എത്തിയത്. ഇതിന് ശേഷമാണ് റോബിൻ ആരതിയെ കണ്ടുമുട്ടിയതും പിന്നീട് അടുപ്പത്തിലായതും

More in Malayalam

Trending

Recent

To Top