റോബിന്‍ നിങ്ങളുടെ ഒരു അരി വാങ്ങുന്ന കണ്ടന്റ് മാത്രം; നിങ്ങള്‍ക്ക് എന്തിനാണ് സാര്‍ അസഹിഷ്ണുത; പ്രതികരിച്ച് ദിൽഷ ആർമി
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് മാസങ്ങളായിട്ടും അതിലെ മത്സരാര്‍ത്ഥികളും അവരുടെ ഫാന്‍ പേജുകളും ഇപ്പോഴും ലൈം ലൈറ്റില്‍ സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ ആണ് ആദ്യ ലേഡി ബിഗ് ബോസ് ജേതാവ് ദില്‍ഷ പ്രസന്നന്റെ പ്രമോഷന്‍ വീഡിയോ വിവാദം ഉരുത്തിരിയുന്നത്.
ഒരു ട്രേഡിങ് പ്രമോഷന്‍ വീഡിയോ പരസ്യം ദില്‍ഷ തന്റെ പേജിലൂടെ ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുക്കുന്നത്. ഇത് വ്യാജമാണ് എന്നും ജനങ്ങളെ പറ്റിക്കരുത് എന്ന് പറഞ്ഞ് ബിഗ് ബോസ് സീസണ്‍ 4 ഫസ്റ്റ് റണ്ണര്‍ അപ്പ് ബ്ലെസ്ലി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളായ റോബിന്‍ രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരും പ്രതികരിച്ചിരുന്നു.
ഇതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ദില്‍ഷ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ കാരണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും ഒരാള്‍ക്കെങ്കിലും സഹായം കിട്ടട്ടെ എന്ന് വിചാരിച്ച് മാത്രമാണ് ആ വീഡിയോ ചെയ്തതെന്നും ദില്‍ഷ വ്യക്തമാക്കി. എന്നാല്‍ ഇതോടൊപ്പം ചില യൂ ട്യൂബ് വ്‌ളോഗേര്‍സും ദില്‍ഷയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.
ദില്‍ഷയെ അബദ്ധത്തില്‍ കൊണ്ട് ചാടിക്കുന്നത് ദില്‍ഷയുടെ ആരാധകരാണ് എന്നും 35 ലധികം പി ആര്‍ പേജുള്ള ആളാണ് ദില്‍ഷ എന്നും ഒക്കെയായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇതോടെ ദില്‍ഷയുടെ ആരാധകരുടെ ഗ്രൂപ്പായ ദില്‍ഷ ആര്‍മി ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത ആരോപണം ദില്‍ഷയുടെയും ദില്‍ഷ ആര്‍മിയുടേയും തലയില്‍ വെക്കേണ്ട എന്നായിരുന്നു ഇവരുടെ പ്രതികരണം.
എന്നാല്‍ ഇത് വകവെക്കാതെ വീണ്ടും ദില്‍ഷ ആര്‍മിക്ക് എതിരായ പ്രചരണങ്ങള്‍ വന്ന് തുടങ്ങിയിരുന്നു. ഇതോടെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീണ്ടും ദില്‍ഷ ആര്‍മി. ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറി ആയിട്ടാണ് ദില്‍ഷ ആര്‍മി വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നത്. ദില്‍ഷ ആര്‍മിയുടെ പ്രതികരണം ഇങ്ങനെയാണ്…
എന്തേലും പറഞ്ഞാല്‍ അപ്പോള്‍ സെന്റി അടിക്കും. വണ്‍സ് അപ്പോണ്‍ എ ടൈം നിങ്ങള്‍ അത് കൊണ്ട് അരിയും കൂടെ വാങ്ങിച്ചിരുന്നു എന്നും കൂടെ ആലോചിച്ചാല്‍ നല്ലത്. 4 സീസണില്‍ ഇങ്ങനെ പലരേം സപ്പോര്‍ട്ട് ചെയ്ത് അരി വാങ്ങിയ ആള്‍ക്കാരും നിങ്ങള്‍ തന്നെ ആണ്. നിങ്ങളുടെ ജോലി നിങ്ങള്‍ ചെയ്യുന്നു. അല്ലെങ്കില്‍ മോണിറ്റൈസ് ബട്ടണ്‍ ഓണ്‍ ആക്കാതെ വീഡിയോ ചെയ്ത് ഇടൂ സുഹൃത്തുക്കളെ.
എന്നിട്ട് ഞങ്ങള്‍ ഒന്നും എക്‌സ്‌പെക്ട് ചെയ്യാതെ ആണ് എല്ലാം കണ്ടസ്റ്റന്‍സിനേയും സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പറയൂ. അടുത്ത സീസണിലെ വിന്നറും അവരുടെ ഫാന്‍സും ആരായാലും ഇവരുടെ ഈ സെന്റിമെന്റല്‍ കാര്‍ഡ് ഇപ്പോഴേ നോട്ട് ചെയ്ത് വെക്കുക. ഇന്‍സ്റ്റഗ്രാം മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അടുത്ത് നിന്നും ചേട്ടന്‍ വാങ്ങിയ കാര്യം അറിഞ്ഞില്ല. ഇനി ഒരു പേജ് തുടങ്ങുമ്പോള്‍ ചേട്ടന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചേക്കാമേ. ഇത്തവണ ഒന്നു ക്ഷമി.ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്, അതിനപ്പുറം ഒന്നും പറയാനില്ല: ബാബുരാജ്
ദില്‍ഷക്ക് ഒറ്റ ഫാന്‍ പേജ് പോലും ഇല്ല എന്ന് പറഞ്ഞവര്‍ 35 പേജ് പി ആര്‍ ആണോ എന്ന് ചോദിക്കുന്നത് എന്ത് അസംബന്ധമാണ്. നിങ്ങള്‍ ഇത്രേം നാള്‍ ഉണ്ടാക്കിയ കണ്ടന്റ് ഒക്കെ ഈ ഒറ്റ സ്‌റ്റേറ്റ്‌മെന്റില്‍ തീര്‍ന്നില്ലേ മല്ലയ്യാ. ദില്‍ഷയുടെ കഴിവും പ്രതിഭയും കണ്ട് പലരും ഞങ്ങളോട് അട്രാക്ട് ആയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അവരെ ചേര്‍ത്ത് നിര്‍ത്തും. നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ റോബിനെ മാത്രം പൊക്കി വീഡിയോ ഇടുന്നത് എന്ന് ഞങ്ങള്‍ ചോദിക്കുന്നുണ്ടോ.. ഇല്ലല്ലോ..
നിങ്ങള്‍ പി ആര്‍ അല്ലാന്ന് പറയുന്ന സ്ഥിതിക്ക് അത് നിങ്ങളുടെ ഇഷ്ടം അല്ലെങ്കില്‍ അരി വാങ്ങാന്‍. റോബിന്‍ നിങ്ങളുടെ ഒരു അരി വാങ്ങുന്ന കണ്ടന്റ് മാത്രം. ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ. അത് പോലെ 35 പേജ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തിനാണ് സാര്‍ അസഹിഷ്ണുത. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍. ചൊറിഞ്ഞ് കണ്ടന്റ് ഉണ്ടാക്കാനും ഇങ്ങനെ കിടന്ന് കരയാനും വേണം ഒരു റേഞ്ച്.
ഷോ കഴിഞ്ഞിട്ടും ഇത്രേം നാള്‍ ആയിട്ടും ദില്‍ഷക്ക് ഇത്രേം സപ്പോര്‍ട്ട് കാണുന്നതില്‍ കണ്ണുകടി ആണെങ്കില്‍ ചേട്ടന്‍ ഈ 35 പേജ് അങ്ങ് ബ്ലോക്ക് ചെയ്ത് പോകൂ. ഇവര്‍ ആരും ചേട്ടനോട് അങ്ങോട്ട് വന്ന് ഭരതന്‍ എസ് ഐ എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് കണ്ടന്റ് തരുന്നില്ലല്ലോ ഉവ്വോ.മാമന്‍മാരെ അപ്പോ എങ്ങനാ. എല്ലാവരും കൂടെ നിര്‍ത്തുവല്ലേ പരിപാടി. എല്ലാവരും ഒരു സാധനം തിരിച്ചും മറിച്ചും ഇടുന്നതിന് പകരം നിങ്ങള്‍ തമ്മില്‍ ഒരു ടൈ അപ് ആയിട്ട് ഒരെ കണ്ടന്റ് ഒരാള്‍ ഇടുന്നത് അല്ലേ അതിന്റെ ഒരു ശരി. സ്വന്തം വാക്കിന് വില വേണ്ടേ മാമാ.
