Connect with us

ആ അവസ്ഥയിൽ അവളെ കണ്ടപ്പോൾ ‍ഞാൻ കരഞ്ഞു, അവൾ തിരിച്ച് വരും എനിക്ക് ഉറപ്പാണ്’; സാമന്തയെ കുറിച്ച് സുഹൃത്ത്

Movies

ആ അവസ്ഥയിൽ അവളെ കണ്ടപ്പോൾ ‍ഞാൻ കരഞ്ഞു, അവൾ തിരിച്ച് വരും എനിക്ക് ഉറപ്പാണ്’; സാമന്തയെ കുറിച്ച് സുഹൃത്ത്

ആ അവസ്ഥയിൽ അവളെ കണ്ടപ്പോൾ ‍ഞാൻ കരഞ്ഞു, അവൾ തിരിച്ച് വരും എനിക്ക് ഉറപ്പാണ്’; സാമന്തയെ കുറിച്ച് സുഹൃത്ത്

മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായുള്ള പോരാട്ടത്തിലാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. മയോസിറ്റിസ് എന്ന രോഗത്തോട് മല്ലിടുകയാണ് താനെന്ന് അടുത്തിടെയാണ് സാമന്ത പ്രഖ്യാപിച്ചത്. പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന അപൂര്‍വ രോഗാവസ്ഥയാണ് മയോസിറ്റിസ് . അതിന്റെ ചികിത്സയ്ക്കും മറ്റുമായി താരം ഏറെനാൾ വിദേശത്തായിരുന്നു.. ഇപ്പോഴിത സാമന്തയെ കുറിച്ചും താരത്തിന്റെ അസുഖത്തെ കുറിച്ചും ഉറ്റ സുഹൃത്തുക്കളിൽ ഒരാളും നടിയുമായ വിജെ രമ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ഞാനും സാമന്തയും പരിചയക്കാർ. ജിമ്മിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഒരുമിച്ചായിരുന്നു വർക്കൗട്ട് ചെയ്തിരുന്നത്. അന്ന് മുതലുള്ള സൗഹൃദമാണ്. എപ്പോൾ ചെന്നൈയ്ക്ക് വരാൻ തീരുമാനിച്ചാലും രണ്ട് ദിവസം മുമ്പ് സാമന്ത എന്നെ വിളിച്ച് അക്കാര്യം പറയും.’

‘നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് വർക്കൗട്ട് ചെയ്യണം അതുകൊണ്ട് നീ തിരക്കെല്ലാം മാറ്റിവെച്ച് ഫ്രീയാകണം എന്നാണ് സാമന്ത വിളിച്ച് പറയാറുള്ളത്. വെയിറ്റ് എടുത്തുള്ള വർക്കൗട്ട് ചെയ്യാനാണ് സാമന്തയ്ക്ക് ഏറെ ഇഷ്ടം. മാത്രമല്ല തിരുപ്പതിക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എല്ലാവർഷവും മുടങ്ങാതെ പോകും.’

‘ഞാനും സാമന്തയും രണ്ട് മണിക്കൂറിനുള്ളിൽ‌ തിരുപ്പതി മല കേറും. അതിനിടയിൽ ഒരുപാട് സംസാരിക്കും. ഞാൻ എന്റെ പുസ്തകത്തെ കുറിച്ച് പറ‍ഞ്ഞപ്പോഴും അതിന് വേണ്ടതെല്ലാം സാമന്ത മടി കൂടാതെ ചെയ്ത് തന്നു.’

‘സാധാരണ അഭിമുഖം എടുക്കാൻ പോകുമ്പോൾ എനിക്ക് ഇഷ്ടപ്പെടാത്ത ആളാണെങ്കിലും വളരെ പരിചയമുള്ള… സൗഹൃദമുള്ള ആളാണെങ്കിലും ഒരു പരിധിവരെ മാത്രമെ ഞാൻ കാര്യങ്ങൾ സംസാരിക്കാറുള്ളു. പക്ഷെ ആദ്യമായി ഞാൻ ഒരു അഭിമുഖം എടുക്കാൻ പോയപ്പോൾ ഇമോഷണലായി. അത് സാമന്തയുടേതാണ്.’
സാമന്തയെ കണ്ടതും കെട്ടിപിടിച്ച് കരഞ്ഞു. അന്ന് ആ അഭിമുഖത്തിൽ‌ ഞാൻ സാമന്തയോട് ചോദിച്ച ചോദ്യങ്ങൾ നേരത്തെ എഴുതി തയ്യാറാക്കിയതായിരുന്നില്ല. സാമന്തയോട് സംസാരിച്ചുകൊണ്ടിരിക്കവെ തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്. എനിക്ക് അറിയാവുന്ന സാമന്തയെ അല്ല അന്ന് ഞാൻ അവിടെ കണ്ടത്.’

‘പവർഫുള്ളും പ്രചോ​ദനമേകുന്നതുമായ സ്വഭാവത്തിന് ഉടമയാണ് എനിക്ക് അറിയാവുന്ന സാമന്ത. അതുകൊണ്ട് തന്നെ അന്ന് കണ്ട സാമന്തയെ ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് മുന്നിലിരിക്കുന്നത് മറ്റാരോ ആണെന്നാണ് എനിക്ക് തോന്നിയത്.’
അവൾ എന്തായാലും തിരിച്ച് വരും. അത് എനിക്ക് ഉറപ്പാണ്. ഇന്ന് ശരിയായല്ലെങ്കിലും നാളെ ശരിയാകും എന്ന രീതിയിൽ സാമന്തയുടെ അസുഖത്തെ കുറിച്ച് പറയാനാവില്ല. അതിനൊരു പ്രോസസുണ്ട്. പക്ഷെ സാമന്ത തീർച്ചയായും സുഖം പ്രാപിക്കും അത് എനിക്ക് അറിയാം.’

‘സാമന്ത യഥാർഥ ജീവിതത്തിൽ വളരെ സീരിയസാണ്. നൂറ് ശതമാനവും കൊടുത്ത് ജോലി ചെയ്യുന്ന ഹാർഡ് വർക്കറാണ്’ രമ്യ പറഞ്ഞു. ഏറ്റവും അവസാനം സാമന്തയുടേതായി തിയേറ്ററുകളിലെത്തിയ സിനിമ യശോദയാണ്.മലയാളി നടൻ ഉണ്ണി മുകുന്ദൻ അടക്കം ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി നവംബർ 11 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം ഹരിയും ഹരീഷും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ശാകുന്തളമാണ് ഇനി റിലീസിനെത്താനുള്ള സാമന്തയുടെ മറ്റൊരു ചിത്രം.

More in Movies

Trending

Recent

To Top