Malayalam
‘എന്റേത്… ഇറ്റ്സ് ഒഫീഷ്യൽ’; ആരതിയെ ചേർത്ത് നിർത്തി റോബിൻ, ‘മെയ്ഡ് ഫോർ ഈച്ച് അദർ, ചേരേണ്ടവർ തന്നെ ചേർന്നു; കമന്റ് ബോക്സ് നിറയുന്നു
‘എന്റേത്… ഇറ്റ്സ് ഒഫീഷ്യൽ’; ആരതിയെ ചേർത്ത് നിർത്തി റോബിൻ, ‘മെയ്ഡ് ഫോർ ഈച്ച് അദർ, ചേരേണ്ടവർ തന്നെ ചേർന്നു; കമന്റ് ബോക്സ് നിറയുന്നു
കഴിഞ്ഞ ദിവസമായിരുന്നു റോബിൻ തന്റെ വിവാഹകാര്യം പരസ്യമായി പറഞ്ഞത്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആരതിക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്.
‘എന്റേത്… ഇറ്റ്സ് ഒഫീഷ്യൽ’ എന്നാണ് റോബിൻ ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്.
സോഷ്യൽമീഡിയ വഴിയും ആരതിയും താനും ഒന്നാകാൻ പോവുകയാണെന്ന് റോബിൻ പരസ്യപ്പെടുത്തിയതോടെ ആരാധകരടക്കം നിരവധി പേർ ആശംസകളുമായി എത്തി. ‘മെയ്ഡ് ഫോർ ഈച്ച് അദർ, ചേരേണ്ടവർ തന്നെ ചേർന്നു, കോമ്പോ കണ്ട് കുരുപൊട്ടുന്നവരോട് ഒന്നേ പറയാനുള്ളു ജാവോ…’ തുടങ്ങിയ കമന്റുകളാണ് റോബിന്റെ ഫോട്ടോയ്ക്ക് ആരാധകർ കുറിച്ച കമന്റുകൾ.
തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. ‘പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി’, എന്നാണ് റോബിൻ ആരാധകരോടായി പറഞ്ഞത്.
ബിഗ് ബോസ്സിൽ ഉള്ളപ്പോൾ തന്റെ സഹ മത്സരാർത്ഥയായ ദിൽഷയോട് റോബിന്റെ പ്രണയം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ തനിയ്ക്ക് സുഹൃത്ത് മാത്രമായിട്ടാണ് കാണാൻ സാധിക്കുകയെന്നായിരുന്നു ദിൽഷയുടെ മറുപടി
ഇതിന് പിന്നാലെയാണ് ആരതി പൊടി എന്ന യുവതിയുമായി റോബിന് സൗഹൃദത്തിലാവുന്നത്. ആരതിയുടെ കൂടെയുള്ള വീഡിയോസും ചിത്രങ്ങളുമൊക്കെ പുറത്ത് വിട്ട് തുടങ്ങിയതോടെ റോബിന് വീണ്ടും പ്രണയത്തിലായെന്ന് വാര്‍ത്ത പുറത്തുവരുകയായിരുന്നു. റോബിന്റെ അഭിമുഖം എടുക്കാന്‍ വന്ന പെണ്‍കുട്ടി ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്
