Connect with us

ഡോക്ടറോട് റിലേഷൻഷിപ്പിന്റെ കാര്യത്തിൽ നോ പറഞ്ഞതുകൊണ്ടല്ല ആ പെൺകുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്… എല്ലാം ആ കുട്ടിയുടെ പ്രവൃത്തികൊണ്ടാണ്; തുറന്ന് പറഞ്ഞ് ആരതി

Malayalam

ഡോക്ടറോട് റിലേഷൻഷിപ്പിന്റെ കാര്യത്തിൽ നോ പറഞ്ഞതുകൊണ്ടല്ല ആ പെൺകുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്… എല്ലാം ആ കുട്ടിയുടെ പ്രവൃത്തികൊണ്ടാണ്; തുറന്ന് പറഞ്ഞ് ആരതി

ഡോക്ടറോട് റിലേഷൻഷിപ്പിന്റെ കാര്യത്തിൽ നോ പറഞ്ഞതുകൊണ്ടല്ല ആ പെൺകുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്… എല്ലാം ആ കുട്ടിയുടെ പ്രവൃത്തികൊണ്ടാണ്; തുറന്ന് പറഞ്ഞ് ആരതി

സീസൺ ഫോറിൽ ഏറ്റവും ഹിറ്റായ കോമ്പോയായിരുന്നു റോബിൻ രാധാകൃഷ്ണനും ദിൽഷയും തമ്മിലുള്ളത്. ആദ്യം ഇരുവരും തമ്മിൽ സൗഹൃദമായിരുന്നു. റോബിന് ദിൽഷയോടുള്ള പ്രണയവും തുടർന്ന് നടന്ന സംഭവവികാസങ്ങളും പ്രേക്ഷകർ ഒരുപാട് കണ്ടിട്ടുണ്ട്. ഇരുവരും ആ പ്രണയവും സൗഹൃദവുമെല്ലാം അവസാനിപ്പിച്ച് രണ്ട് വഴിക്ക് പിരിയുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ടത്.

ഇരുവരും പിരിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നതോടെ ദിൽഷയ്ക്ക് വലിയ രീതിയിൽ സൈബർ അറ്റാക്ക് വരാൻ തുടങ്ങി.

എക്സ്ട്രീം ലെവൽ സൈബർ അറ്റാക്ക് ദിൽഷയ്ക്ക് കിട്ടിയത് റോബിന്റെ പ്രപ്പോസലിനോട് നോ പറഞ്ഞതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോബിന്റെ ഭാവി വധു ആരതി പൊടി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരതി ഇതുവരേയും താൻ പുറത്ത് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്. ദിൽഷയുടെ പ്രവൃത്തികളാണ് അവർക്ക് ലഭിച്ച സൈബർ അറ്റാക്കിന് കാരണമെന്നും ആരതി പൊടി പറഞ്ഞു.

‘ഒരു പെൺകുട്ടിക്ക് ഒരു റിലേഷനിൽ നോ പറയാനും യെസ് പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഡോക്ടറോട് റിലേഷൻഷിപ്പിന്റെ കാര്യത്തിൽ നോ പറഞ്ഞതുകൊണ്ടല്ല ബിഗ് ബോസിൽ ചേട്ടനൊപ്പം മത്സരിച്ച പെൺകുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്. എക്സ്ട്രീം ലെവൽ സൈബർ അറ്റാക്ക് കിട്ടിയത്… ആ കുട്ടി പിന്നീട് വന്നിരുന്ന് ചെയ്തൊരു വീഡിയോയ്ക്കാണ്.’

‘നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് തരൂ… ഞാൻ ഇപ്പോൾ തന്നെ പൈസ ഇട്ട് തരാം എന്നൊക്കെ പറയുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. അങ്ങനെ കൈയ്യിൽ നിന്നും പോയൊരു സംഭവത്തിനാണ് ആ കുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്. പക്ഷെ ഇപ്പോൾ വിക്ടിം കാർഡാണ്. കുറ്റം മുഴുവൻ ചേട്ടന്റെ പേരിലാണ്. ഡോക്ടർക്ക് കിട്ടിയ സൈബർ അറ്റാക്കും കോളജിൽ പോയപ്പോൾ കൈയ്യിൽ നിന്നും പോയൊരു സംഭവത്തിനാണ്.’ ‘കൈയ്യിൽ നിന്നും പോയി കഴിഞ്ഞാൽ അത് അക്സപ്റ്റ് ചെയ്യണം. പക്ഷെ എല്ലാവരും വിചാരിച്ചിരിക്കുന്നത് ഡോക്ടറിനോട് ആ കുട്ടി നോ പറഞ്ഞതുകൊണ്ടാണ് സൈബർ അറ്റാക്ക് ഇത്രയധികം കിട്ടിയത് എന്നാണ്. അതുപോലെ തന്നെ ഇവരെല്ലാം ഒരുമിച്ച് ഒരു പ്രോഗ്രാമിൽ ഉണ്ടായിരുന്നവരാണ്. പക്ഷെ ഞാൻ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.’

‘അതുപോലെ തന്നെ ആ പെൺകുട്ടിയുടെ സഹോദരിമാർ മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ എന്റേയും അച്ഛന്റേയും പേര് വലിച്ചിഴച്ചിരുന്നു. അതിന്റെ ആവശ്യം അവർക്കില്ലായിരുന്നു. അത് കേട്ടിട്ടും ഞാൻ പ്രതികരിക്കാൻ പോവുകയോ വിക്ടം കാർഡ് ഇറക്കുകയോ ചെയ്തിട്ടില്ല. ഇതിപ്പോൾ പറഞ്ഞതിന്റെ പേരിൽ എനിക്ക് സൈബർ അറ്റാക്ക് കിട്ടുമെങ്കിൽ അത് ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്. പക്ഷെ ഇതിപ്പോൾ പറയണമെന്ന് എനിക്ക് തോന്നി. നോ പറഞ്ഞതിനല്ല ആ കുട്ടിക്ക് സൈബർ അറ്റാക്ക് കിട്ടിയത്.’ ‘എക്സ്ട്രീം ലെവൽ സൈബർ അറ്റാക്ക് കിട്ടിയത് ആ കുട്ടിയുടെ പ്രവൃത്തികൊണ്ട് തന്നെയാണ്. അതിന് പുറമേയും സൈബർ അറ്റാക്ക് കിട്ടിയിട്ടുണ്ട്. അത് ആ കുട്ടിക്ക് മാത്രമല്ല എല്ലാവർക്കും കിട്ടുന്നുണ്ട്. പക്ഷെ എല്ലാം ഡോക്ടറുടെ തലയിൽ കൊണ്ടിടരുത്. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ചെക്കനായതുകൊണ്ട് അദ്ദേഹത്തെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ എനിക്ക് വിഷമം വരും’ ആരതി പൊടി പറഞ്ഞു.

More in Malayalam

Trending

Recent

To Top