Malayalam
പ്രണയത്തിന് ഒരുപാട് തലങ്ങളുണ്ട്, അത് എല്ലായിപ്പോഴും വിജയിക്കും; അപര്‍ണയ്ക്കും ഭാര്യയ്ക്കും ഒപ്പം റിയാസ് സലിം
പ്രണയത്തിന് ഒരുപാട് തലങ്ങളുണ്ട്, അത് എല്ലായിപ്പോഴും വിജയിക്കും; അപര്‍ണയ്ക്കും ഭാര്യയ്ക്കും ഒപ്പം റിയാസ് സലിം
കഴിഞ്ഞ് പോയ ബിഗ് ബോസ്സ് മലയാളം ഏറെ പ്രേത്യകത നിറഞ്ഞതായിരുന്നു. അപര്‍ണ മള്‍ബറിയും ജാസ്മിനും കൂടാതെ അശ്വിനും തങ്ങളുടെ കമ്യൂണിറ്റിയെ കുറിച്ച് ഷോയിൽ ധൈര്യത്തോടെ തുറന്ന് സംസാരിച്ചത് നമ്മൾ കണ്ടതാണ്
ബിഗ്ഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇന്‍ഫ്‌ളുവന്‍സറായ അപര്‍ണ തന്റെ ഇംഗ്ലീഷ് ക്ലാസ് തുടര്‍ന്നുകൊണ്ടിരുന്നു. ഡോക്ടറായ ഭാര്യ അമൃതശ്രീയ്ക്ക് ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത് എല്ലാം വളരെ വിരളമാണ്. ഇപ്പോഴിതാ റിയാസ് സലിം അപര്‍ണയ്ക്കും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ്.
‘പ്രണയത്തിന് ഒരുപാട് തലങ്ങളുണ്ട്, അത് എല്ലായിപ്പോഴും വിജയിക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് റിയാസ് ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. മൂന്ന് പേരോടും ഉള്ള സ്‌നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതിനിടയില്‍ ചില അശ്ലീല കമന്റുകളും വരുന്നുണ്ട്.
2018 ല്‍ ആണ് അപര്‍ണയും അമൃതയും നിയമപരമായി വിവാഹിതരായത്. ഒരു ഹിമാലയന്‍ യാത്രയ്ക്ക് ഇടയില്‍ പരിചയപ്പെട്ട ബന്ധമാണ്. തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയുമായുള്ള ബന്ധത്തെ കുറിച്ചും എല്ലാം അപര്‍ണ ബിഗ്ഗ് ബോസ് ഷോയില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഇടയില്‍ ഭര്‍ത്താവ് എന്ന സങ്കല്‍പമില്ല. ഞാന്‍ അമൃതയുടെ ഭാര്യയാണ്, എന്റെ ഭാര്യയാണ് അമൃത, അങ്ങിനെയാണ് ഞങ്ങള്‍ പരസ്പരം പരിഗണിക്കുന്നത് എന്നാണ് അപര്‍ണ പറഞ്ഞത്.
