Connect with us

ദിലീപുമായി 25 വർഷത്തെ ആത്മസൗഹൃദം; ആ മനസിലെ വിഷമം എനിക്കറിയാം; നടിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് റിയാസ് ഖാൻ

Uncategorized

ദിലീപുമായി 25 വർഷത്തെ ആത്മസൗഹൃദം; ആ മനസിലെ വിഷമം എനിക്കറിയാം; നടിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് റിയാസ് ഖാൻ

ദിലീപുമായി 25 വർഷത്തെ ആത്മസൗഹൃദം; ആ മനസിലെ വിഷമം എനിക്കറിയാം; നടിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് റിയാസ് ഖാൻ

മലയാളികൾക്ക് സുപരിചിതനാണ് റിയാസ് ഖാൻ. നേരത്തെ താരം വിവാദങ്ങളിലും പ്പെട്ടിരുന്നു. ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിൽ തുറന്നടിക്കുകയാണ് നടൻ. കൂടാതെ ദിലീപുമായി തനിക്കുള്ള ആത്മബന്ധകുറിച്ചും നടൻ വാചാലനായി.

തനിയ്‌ക്കെതിരെ വന്ന ആ ആരോപണം തനിക്ക് വല്ലാതെ വിഷമമുണ്ടാക്കി എന്നാണ് നടൻ പറയുന്നത്. മാത്രമല്ല തനിക്കെതിരെ വന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എവിടെയും പ്രതികരിക്കാതിരുന്നതെന്നും ആ നടിയെ താനിതുവരെ കാണുകയോ സംസാരിക്കുക പോലും ചെയ്‌തിട്ടില്ലെന്നും റിയാസ് ഖാൻ വെളിപ്പെടുത്തുന്നു.

അതേസമയം അവർ ഫോണിലൂടെ വിളിച്ചു മോശമായി സംസാരിച്ചു എന്നല്ലേ പറഞ്ഞിരുന്നത്, എന്നാൽ അവർക്ക് തന്റെ പേര് പോലും അറിയില്ലെന്നും എപ്പോൾ വിളിച്ചു, ഏത് ഫോണിൽ വിളിച്ചു എന്നൊന്നും അവർ പറയുന്നില്ലെന്നും സംഭവം നടന്നത് എപ്പോഴാണ് എന്ന് പോലും പറയുന്നില്ലെന്നും നടൻ വെളിപ്പെടുത്തി.

രജിനികാന്തടക്കമുള്ള നടന്മാരുമായും തനിക്ക് സൗഹൃദമുണ്ടെന്നും റിയാസ് പറയുകയുണ്ടായി. മാത്രമല്ല ദിലീപുമായുള്ള ഏറെ നാളത്തെ സൗഹൃദത്തെ കുറിച്ചും അദ്ദേഹം വാചാലനായി. തനിക്ക് ദിലീപുമായി ഇരുപത്തിയഞ്ച് വർഷത്തെ ആത്മബന്ധമുണ്ടെന്നാണ് നടൻ പറയുന്നത്. ദിലീപ് പലപ്പോഴും തന്നെ വിളിച്ച് അതിഥി വേഷങ്ങളിൽ അഭിനയിക്കാമോ എന്ന് ചോദിക്കാറുണ്ടെന്നും റിയാസ് ഖാൻ പറയുന്നു. അത്തരത്തിലാണ് റ്റു കൺട്രീസ്, മായാമോഹിനിയിലൊക്കെ തന്നിലേക്ക് വന്നതെന്നും റിയാസ് വാചാലനായി. തനിക്ക് ദിലീപുമായുള്ളത് വൈക്കത്തെ ഓർക്കിഡ് ഹോട്ടലിൽ വച്ചുള്ള പരിചയമാണെന്നും തനിക്ക് മനസിലാക്കാൻ പറ്റും എന്താണ് ദിലീപിന്റെ മനസിലുള്ള വിഷമമെന്നും റിയാസ് ഖാൻ കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top