Connect with us

ഒരു പക്കാ ഫാമിലി പടം; നടി ഗാർഗി ആനന്ദനും നടൻ തോമസ് മാത്യുവും ഒന്നിച്ചെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

Uncategorized

ഒരു പക്കാ ഫാമിലി പടം; നടി ഗാർഗി ആനന്ദനും നടൻ തോമസ് മാത്യുവും ഒന്നിച്ചെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ഒരു പക്കാ ഫാമിലി പടം; നടി ഗാർഗി ആനന്ദനും നടൻ തോമസ് മാത്യുവും ഒന്നിച്ചെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്റെ പുതിയ ചിത്രമാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ശരണ്‍ വേണുഗോപാലാണ്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ആനന്ദ’ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്. മാത്രമല്ല ‘റൺ കല്യാണി’യിലെ പ്രകടനത്തിലൂടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗാര്‍ഗി ആനന്ദന്‍റെ രണ്ടാമത്തെ സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. സിനിമയുടെ പുതിയ പോസ്റ്ററിൽ തോമസ് മാത്യു, ഗാര്‍ഗി ആനന്തന്‍ എന്നിവരെയും കാണാം. ഷെല്ലി എൻ. കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

അതേസമയം ഒരു നാട്ടിൻപുറത്തെ ആസ്പദമാക്കിയാണ് കഥ. തനി നാട്ടിൻപുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഒഴുക്ക്. ചില സാഹചര്യങ്ങളാൽ വീട്ടിൽ നിന്നും മാറിപോയ ഇളയമകൻ തിരിച്ചെത്തുന്നതും പിന്നാലെ കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമായിരിക്കും ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’.

നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്., ഡിസൈൻസ്: യെല്ലോടൂത്ത്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Continue Reading
You may also like...

More in Uncategorized

Trending