Actor
മമ്മൂട്ടി ഇതിഹാസതാരമാണ്, അദ്ദേഹത്തെപ്പോലൊരു വലിയ നടൻ്റെ മുൻപിൽ നിൽക്കാനുളള ശക്തി എനിക്കില്ല; റിഷഭ് ഷെട്ടി
മമ്മൂട്ടി ഇതിഹാസതാരമാണ്, അദ്ദേഹത്തെപ്പോലൊരു വലിയ നടൻ്റെ മുൻപിൽ നിൽക്കാനുളള ശക്തി എനിക്കില്ല; റിഷഭ് ഷെട്ടി
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നത്. ദേശീയ തലത്തിൽ മികച്ച നടനായി നടൻ റിഷഭ് ഷെട്ടിയാണ് പുരസ്കാരം സ്വന്തമാക്കിയത്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അദ്ദേഹത്തിന് പുരകസ്കാരം. ഇപ്പോഴിതാ മമ്മൂട്ടിയുടെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. ഉണ്ടെങ്കിൽ തന്നെ ഏതൊക്കെ ചിത്രങ്ങളാണ് ജൂറിയുടെ മുൻപിൽ എത്തിയതെന്ന കാര്യവും അറിയില്ല. സോഷ്യൽ മീഡിയയിൽ അദ്ദേഹവുമായാണ് മത്സരമെന്ന തരത്തിലുള്ള വാർത്തകൾ ഞാൻ കണ്ടിരുന്നു.
മമ്മൂട്ടി സാറിനെ പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിന് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു ഭാഗ്യവാനായി കരുതുന്നു. മമ്മൂട്ടി സാർ മമ്മൂട്ടി ഒരു ഇതിഹാസതാരമാണ്. അദ്ദേഹത്തെപ്പോലൊരു വലിയ നടൻ്റെ മുൻപിൽ നിൽക്കാനുളള ശക്തി എനിക്കില്ല. ഈ പുരസ്കാരം തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല.
ഭാര്യയാണ് പുരസ്കാരവിവരം അറിഞ്ഞിട്ട് എന്നെ ആദ്യം അഭിനന്ദിക്കുന്നത്. പുരസ്കാരം എനിക്കാണെന്ന് പലരും പറഞ്ഞുവെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി വിധി പ്രഖ്യാപിക്കുന്നത് വരെ കേട്ടതൊന്നും ഞാൻ വിശ്വസിച്ചില്ല. ജൂറിയ്ക്ക് കാന്താര ഇഷ്ടപ്പെട്ടു. അതിന് അവർക്ക് പല കാരണങ്ങളുമുണ്ടാകാം. ഈ വേളയിൽ ജൂറിയ്ക്ക് നന്ദി പറയുന്നുവെന്നുമാണ് റിഷഭ് ഷെട്ടി പറഞ്ഞത്.
അതേസമയം, ദേശീയ അവാർഡിനായി മമ്മൂട്ടിയും റിഷഭ് ഷെട്ടിയുമാണ് മത്സരിക്കുന്നതെന്നായിരുന്നു വാർത്തകൾ. മമ്മൂട്ടിയുടെ ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകനും നടനും തെന്നിന്ത്യൻ സിനിമ ജൂറി അംഗം കൂടിയായിരുന്ന പത്മകുമാർ രംഗത്തെത്തിയിരുന്നു. ഈ അവാർഡ് പ്രഖ്യാപന കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു.
സൗത്ത് ജൂറിയിൽ ഞാനും അംഗമാണ്. എന്റെ മുന്നിൽ മലയാളത്തിൽ നിന്നുള്ള സിനിമകൾ വന്നതാണ്. ഞാൻ ആദ്യമായാണ് ഒരു നാഷണൽ ജൂറിയിൽ പോകുന്നത്. അതുകൊണ്ടുതന്നെ വളരെ ഗൗരവമായാണ് അതിനെ സമീപിച്ചതും. 2022ൽ കേരളത്തിൽ നിന്നും സൗത്തിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. ഈ ലിസ്റ്റ് മമ്മൂട്ടി സാറിന്റെ ഒരു സിനിമയും ഇല്ല.
‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് പടച്ചുവിടുകയാണ്. ‘മമ്മൂട്ടിക്ക് കിട്ടില്ല, മനഃപൂർവം കൊടുക്കില്ല’ എന്നൊക്കെ ചർച്ച ചെയ്യുകയാണ്. ആരാണ് മമ്മൂട്ടിയുടെ സിനിമകൾ അയക്കാതിരുന്നത്? എന്നും പത്മകുമാർ പറഞ്ഞിരുന്നു.
ദക്ഷിണേന്ത്യൻ സിനിമകൾ പരിശോധിക്കാൻ രണ്ടു സമിതികളാണുണ്ടായിരുന്നത്. സുശാന്ത് മിശ്ര ചെയർമാനായുള്ള സമിതിയിൽ എം.ബി. പത്മകുമാറും സന്തോഷ് ദാമോദരനും അംഗങ്ങളായിരുന്നു. രവീന്ദർ, മുർത്താസ അലിഖാൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ. ബാലു സലൂജ ചെയർമാനായുള്ള രണ്ടാം സമിതിയിൽ രാജ് കണ്ടുകുറി, പ്രദീപ് കേച്ചാനറു, കൗസല്യ പൊട്ടൂറി, ആനന്ദ് സിങ് എന്നിവരായിരുന്നു അംഗങ്ങൾ.
