Actor
ഒരു എപ്പിസോഡ് അവതരിപ്പിക്കാൻ അഞ്ചു കോടി രൂപ; ടെലിവിഷനിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അവതാരകനായി അമിതാഭ് ബച്ചൻ
ഒരു എപ്പിസോഡ് അവതരിപ്പിക്കാൻ അഞ്ചു കോടി രൂപ; ടെലിവിഷനിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അവതാരകനായി അമിതാഭ് ബച്ചൻ
നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. ഇപ്പോഴിതാ രാജ്യത്ത് ടെലിവിഷൻ അവതാരകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് അദ്ദേഹമാണെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. കോൻ ബനേഗാ ക്രോർപതിയുടെ 16-ാം സീസണിൽ ഒരു എപ്പിസോഡ് അവതരിപ്പിക്കാൻ അദ്ദേഹം വാങ്ങുന്നത് അഞ്ചു കോടി രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ഔദ്യോഗിക സ്ഥിരീകരണമല്ല.
ഹിന്ദിയിൽ മാത്രമല്ല മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും ഷോ തുടങ്ങിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ചത് ബച്ചന്റെ ഹിന്ദി പതിപ്പിനാണ്. നിലവിൽ 16ാം സീസൺ ആണ് നടക്കുന്നത്. കാണികളുടെ എണ്ണം കൂടുന്നതനുസരിച്ച് പരസ്യവരുമാനവും കൂടുമ്പോൾ ബച്ചന്റെ പ്രതിഫലത്തിലും മാറ്റംവരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ പരിപാടി കാണാൻ കാത്തിരിക്കുന്നത്.
2000-ത്തിലാണ് കോൻ ബനേഗാ ക്രോർപതി ആദ്യമായെത്തുന്നത്. അന്ന് ബച്ചന്റെ പ്രതിഫലം എപ്പിസോഡിന് 25 ലക്ഷം രൂപയായിരുന്നു. രണ്ടാം സീസണിലും 25 ലക്ഷമായിരുന്നു താരത്തിന്റെ പ്രതിഫലം. നാല്,അഞ്ച് എന്നീ സീസണുകളിൽ ഒരു എപ്പിസോഡിനായി അമ്പത് ലക്ഷമായിരുന്നു ബച്ചന് ലഭിച്ചത്.
ഒന്നര മുതൽ രണ്ട് കോടി വരെയാണ് കോൻ ബനേഗാ ക്രോർപതിയുടെ ആറ്, ഏഴ് സീസണുകളിൽ നടൻ വാങ്ങിയത്. എട്ടാം സീസണിൽ 2 കോടിയും ഷോ ഒമ്പതാം സീസണിൽ എത്തിയപ്പോൾ പ്രതിഫലം 2.9 കോടിയായി ഉയർന്നു. സീസൺ 10 ൽ ഒരു എപ്പിസോഡ് അവതരിപ്പിക്കാൻ അമിതാഭ് ബച്ചൻ വാങ്ങിയത് 3 കോടിയാണെന്നാണ് വിവരം.
11, 12, 13 സീസണുകളിൽ എപ്പിസോഡ് ഒന്നിന് അമിതാഭ് ബച്ചൻ പ്രതിഫലമായി വാങ്ങിയത് 3.5 കോടി ആണ്. കോൻ ബനേഗാ ക്രോർപതി 14, 15 സീസണുകളിൽ എപ്പിസോഡിന് വാങ്ങിയത് ബച്ചൻ വാങ്ങിയത് 4 മുതൽ 5 കോടി വരെയാണ്. അതേസമയം, ഒരു സമയത്ത് കടക്കെണിയിലായിരുന്ന താരത്തിന്റെ രക്ഷയ്‌ക്കെത്തിയതും ഈ ടെലിവിഷൻ പരിപാടിയായിരുന്നു.