, എന്റെ അപ്പനല്ല, എന്റെ അമ്മയല്ല, ബിഗ് ബോസ്സ് അല്ല, ലാലേട്ടൻ വന്ന് പറഞ്ഞാലും എന്റെ മനസ്സിൽ തോന്നാത്തത് ഞാൻ സോറി പറയില്ല; റിനോഷ്
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയായി മാറുകയാണ് റിനോഷ് ജോർജ്. റിനോഷിന്റെ പേരിലുള്ള ഫാൻസ് പേജുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കൂൾ ബ്രോ, വിഷയം ബ്രോ എന്നൊക്കെയാണ് പ്രേക്ഷകർ സ്നേഹത്തോടെ റിനോഷിനെ വിളിക്കുന്നത്. പൊതുവെ ശാന്ത പ്രകൃതനായ റിനോഷ്, ഗെയിമിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നതാണ് നെഗറ്റീവ് ആയിട്ടുള്ള വിഷയം. മത്സരാർത്ഥികൾക്കിടയിലും പുറത്തും ഈ വിലയിരുത്തൽ ഉണ്ട്. കഴിഞ്ഞ ദിവസത്തെ മോണിംഗ് ടാസ്കിൽ ‘അഴുകി തുടങ്ങിയ പഴം പോലെ’ എന്നാണ് സഹമത്സരാർത്ഥികൾ പറഞ്ഞത്.
ഒരുപാട് നല്ല ഫലങ്ങൾക്കിടയിൽ ഒരേയാരു ചീത്ത ഫലം ഇരുന്നാൽ മതി ആ മുഴുവൻ ഫലങ്ങളും ചീഞ്ഞ് ചീത്തയാകാൻ. അങ്ങനെയെങ്കിൽ ഈ ബിഗ് ബോസ് ഹൗസിനുള്ളിൽ അഴുകി തുടങ്ങിയ ചിന്താഗതികൾ കൊണ്ടും ഗെയിമിനെ സമീപിക്കുന്ന രീതികൾ കൊണ്ടും മാറ്റിവയ്ക്കേണ്ട അഴുകിയ ഫലം ആരാണെന്ന് ഓരോരുത്തരും കാര്യകാരണ സഹിതം പറയുക എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ മോണിംഗ് ടാസ്ക്.
അഖിൽ മാരാൻ, ഒമർ ലുലു, അനു ജോസഫ്, റെനീഷ, അഞ്ജൂസ്, നാദിറ എന്നിവരാണ് റിനോഷിനെതിരെ സംസാരിച്ചവർ. ഗെയിമിൽ റിനോഷ് മുന്നോട്ട് വരേണ്ടതുണ്ട് എന്നാണ് എല്ലാവരും പറയുന്ന കാരണം. പിന്നാലെ തന്റെ ഭാഗം റിനോഷ് വിശദീകരിക്കുകയും ചെയ്തു.
‘എന്റെ ബ്രെയിനിൽ നിന്നല്ല ഹാർട്ടിൽ നിന്നാണ് ഞാൻ അത് പറഞ്ഞത്. ബ്രെയിനിൽ നിന്ന് പറഞ്ഞതാണെങ്കിൽ തെറ്റാണെന്ന് തോന്നിയാൽ അപ്പോൾ സോറി പറയും. എന്നെ സംബന്ധിച്ച് സോറി എന്ന വാക്ക് വെറുതെ കടലപോലെ വാരി എറിയാനുള്ളതല്ല. ഞാൻ അങ്ങനെ പറഞ്ഞതിൽ റെനീഷയ്ക്കോ മറ്റാർക്കെങ്കിലോ വേദനിച്ചിട്ടുണ്ടെങ്കിൽ ഇന്ന് ഞാൻ മാപ്പ് പറയുന്നു. ഇന്നലെ എല്ലാവരും കൂടി ചുറ്റും നിന്ന് സോറി പറ എന്ന് പറഞ്ഞു. അതിപ്പോൾ നിങ്ങളല്ല, എന്റെ അപ്പനല്ല, എന്റെ അമ്മയല്ല, ബിഗ് ബോസ്സ് അല്ല, ലാലേട്ടൻ വന്ന് പറഞ്ഞാലും എന്റെ മനസ്സിൽ തോന്നാത്തത് ഞാൻ പറയില്ല. പക്ഷെ ഇന്ന് എനിക്ക് അതിൽ ഖേദമുണ്ട്. അതുകൊണ്ട് ഐ ആം സോറി’, എന്നാണ് റെനീഷയോട് മോശം ഉപയോഗിച്ചെന്ന ആരോപണത്തെ കുറിച്ച് റിനോഷ് പറഞ്ഞത്.
ഇതിന് ശേഷമാണ് മോശം ഫലത്തെ കുറിച്ച് റിനോഷ് പറയുന്നത്. ‘ഞാൻ സ്പോയിൽഡ് ഫ്രൂട്ട് ആണെന്ന രീതിയിൽ ആരൊക്കെയോ പറഞ്ഞു. ഞാൻ അങ്ങനെ ഒരാളാണെങ്കിൽ നിങ്ങൾക്ക് അത് വ്യക്തമായി കാണാൻ കഴിയും. ഞാൻ ഒരു മോശം വ്യക്തി ആണെങ്കിൽ അത് നിങ്ങളെ കാണിക്കും. ഒരിക്കലും ഞാൻ നല്ലവനാണെന്ന് കാണിച്ച് നിൽക്കില്ല, ഞാൻ ഫേക്ക് ആയിട്ട് ഒരിക്കലും ഇവിടെ നിൽക്കില്ല. ഞാൻ റിയൽ ആണ്. ഞാൻ എപ്പോഴും അങ്ങനെ ആയിരിക്കും,’എന്നാണ് റിനോഷ് പറയുന്നത്.
സമാധാന പ്രിയനായ റിനോഷ് ആകെ രണ്ട് തവണ മാത്രമാണ് ഹൗസില്‍ പൊട്ടിത്തെറിച്ചിട്ടുള്ളത്. രണ്ടും വീക്കിലി ടാസ്കിനിടയിൽ ആണ്. മിഷൻ എക്സ് എന്ന കഴിഞ്ഞ ദിവസം അവാസനിച്ച വീക്കിലി ടാസ്കിലും റിനോഷ് സാഗറുമായി ഏറ്റുമുട്ടിയിരുന്നു. ‘അഴുകി തുടങ്ങിയ പഴം പോലെ’ എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ റിനോഷ് കഠിന പരിശ്രമത്തിലൂടെ മാറ്റിപറയിപ്പിക്കുകയും ചെയ്തു.