TV Shows
വിഷ്ണുവും ദേവുവും തമ്മിൽ പ്രണയം വരില്ല..അവൻ അങ്ങനെ ഒരു മൈന്റുള്ള ആളല്ല, ടൂർ പോകുവാണെന്നാണ് ഇവിടെ പലരോടും പറഞ്ഞത്; വിഷ്ണുവിന്റെ കുടുംബം പറയുന്നു
വിഷ്ണുവും ദേവുവും തമ്മിൽ പ്രണയം വരില്ല..അവൻ അങ്ങനെ ഒരു മൈന്റുള്ള ആളല്ല, ടൂർ പോകുവാണെന്നാണ് ഇവിടെ പലരോടും പറഞ്ഞത്; വിഷ്ണുവിന്റെ കുടുംബം പറയുന്നു
ദേവുവും മനീഷയുമായാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ്സിൽ നിന്നും പുറത്തായത്. തന്‍റെ പുറത്താകല്‍ ഫെയറായി തോന്നുന്നില്ലെന്നാണ് ദേവു മാധ്യമങ്ങളോട് പറഞ്ഞത്. തനിക്കൊപ്പം ഹൗസിൽ മത്സരിച്ചവരെ കുറിച്ചും ദേവു മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
ഹൗസിൽ ദേവുവിന് തുടക്കത്തിൽ ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്നത് വിഷ്ണു ജോഷിയുമായിട്ടായിരുന്നു. രാവിലേയും വൈകിട്ടും ഹഗ് വേണമെന്ന് വിഷ്ണുവിനോട് ദേവു പറഞ്ഞത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ദേവു വിഷ്ണുവുമായി പ്രണയ സ്ട്രാറ്റജി പിടിക്കുകയാണോയെന്ന തരത്തിൽ വരെ സംസാരം വന്നിരുന്നു. പുറത്തിറങ്ങിയ ദേവു തനിക്കെതിരെ വന്ന വിമർശനങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നു. കൂടാതെ വിഷ്ണുവിന്റെ ഫാൻസ് തന്നേയും കുടുംബത്തേയും ലക്ഷ്യമിട്ട് കമന്റ് ചെയ്യുന്നത് താൻ കാണുന്നുണ്ടെന്നും അവരെ കണ്ടുപിടിച്ച് മറുപടി കൊടുക്കുമെന്നും ദേവു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു
ബിഗ് ബോസിന് അകത്തുള്ള ആരോടും എനിക്ക് ശത്രുതയില്ല. എന്നാല്‍ വിഷ്ണുവിനോട് മാത്രമുണ്ട്. പുറത്തിറങ്ങി ആരോട് കോണ്ടാക്ട് കീപ് ചെയ്താലും അവനുമായി യാതൊരു തര ബന്ധവും ഉണ്ടായിരിക്കില്ല. എന്റെ മോളെ വെച്ച് കളിച്ചാല്‍ ഞാന്‍ ക്ഷമിക്കില്ല. മോളുടെ പേര് വെച്ച് അവന്‍ കളിച്ച കളിയില്‍ ഇവിടെ അവന്‍ സെറ്റ് ചെയ്ത് പോയ ആളുകളും പങ്ക് ചേര്‍ന്നു. ഒരു കമന്റ് കൊണ്ട് മോളെ തളര്‍ത്തിയെന്നും ശത്രുവിനും മേലെയാണ് വിഷ്ണു തനിക്കെന്നും ദേവു പറഞ്ഞിരുന്നു.
ഇപ്പോഴിത വിഷ്ണുവിന്റെ കുടുംബം വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
ദേവുവിന് വിഷ്ണുവിനോട് ശത്രുത വന്നത് പുറത്തിറങ്ങിയ ശേഷം കണ്ട ചില കമന്റുകൾ ട്രിഗർ ചെയ്തത് കൊണ്ടാണ്. അതിൽ ഞാൻ ദേവുവിനെ ഒന്നും പറയില്ല. മാത്രമല്ല ബിഗ് ബോസ് സീസൺ ഫൈവ് ആയിട്ടും സൈബർ അറ്റാക്കിന് കുറവ് വന്നിട്ടില്ല. പിന്നെ വിഷ്ണുവിന്റെ ആർമി ഞങ്ങൾ കുറച്ച് ആളുകൾ മാത്രമാണ്. ബിഗ് ബോസ് ഞങ്ങൾക്ക് സ്വപ്നങ്ങൾക്ക് അതീതമായ ഒന്നാണ്.’ ‘വിഷ്ണു അങ്ങോട്ട് പോയി ശ്രമിച്ച് കിട്ടിയതാണ് ബിഗ് ബോസ് ചാൻസ്. ഇവിടെ പരിസരത്ത് വെച്ച ഫ്ലക്സുകൾ ഞങ്ങൾ കാശ് കൊടുത്ത് വെച്ചതാണ്. അല്ലാതെ പിആർ ഇല്ല. ആരേയും സൈബർ അറ്റാക്ക്, ട്രോൾ എന്നിവ ചെയ്യരുതെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് വിഷ്ണു പോയത്. വിഷ്ണുവും ദേവുവും തമ്മിൽ പ്രണയം വരില്ല.’
‘അവൻ അങ്ങനെ ഒരു മൈന്റുള്ള ആളല്ല. അവൻ അങ്ങനെ പോകില്ല. ടൂർ പോകുവാണെന്നാണ് ഇവിടെ പലരോടും പറഞ്ഞത്. കാരണം ആരോടും വെളിപ്പെടുത്താൻ പാടില്ലല്ലോ. ദേവു വിഷ്ണുവിനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ദേവു എന്തൊക്കെയാ പറയുന്നതെന്ന് തോന്നി. പിന്നെ അവിടെ പോയി ലവ് സ്ട്രാറ്റജി ഇറക്കിയാൽ ഞങ്ങൾ പോലും വോട്ട് ചെയ്യില്ലെന്നും വിഷ്ണുവിനോട് പറഞ്ഞിരുന്നു. വാഴയെന്ന പേര് കേൾപ്പിക്കരുതെന്നും വിഷ്ണവിനോട് പ്രത്യേകം പറഞ്ഞിരുന്നു’ വിഷ്ണുവിന്റെ കുടുംബം പറഞ്ഞു.