Malayalam Breaking News
വൈറസിൽ ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കൽ , മന്ത്രി ശൈലജയായി രേവതി ..
വൈറസിൽ ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കൽ , മന്ത്രി ശൈലജയായി രേവതി ..
By
വൈറസിൽ ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കൽ , മന്ത്രി ശൈലജയായി രേവതി ..
മലയാളികളെ പ്രളയത്തിന് മുൻപ് തളർത്തിയ വലിയൊരു ദുരന്തമായിരുന്നു നിപ്പ വൈറസ്. കേരളം അത് അതിജീവിച്ചെങ്കിലും രോഗികളെ പരിചരിച്ച് ജീവൻ ത്യജിച്ച നഴ്സ് ലിനിയുടെ ജീവിതം ആഷിക് അബു വൈറസ് എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുമ്പോൾ നായികയായി എത്തുന്നത് ആഷിക്കിന്റെ പ്രിയതമയും നടിയുമായ റിമ കല്ലിങ്കലാണ് .
ലിനിയായി റിമയും ആരോഗ്യമന്ത്രി ശൈലജയായി രേവതിയും ചിത്രത്തിലെത്തും.
ഇത്തരത്തിലൊരു കഥ സിനിമയാക്കാനിടയായ സാഹചര്യവും മനോരമയുമായുള്ള അഭിമുഖത്തില്‍ ആഷിക് പങ്കുവെച്ചു. ‘നിപ്പ ശരിക്കും മാനവരാശിയുടെ ഒരു ചെറുത്തുനില്‍പ്പായിരുന്നു. ഒരു സിനിമയ്ക്കുള്ളതല്ല മറിച്ച് ഒരുപാട് സിനിമകള്‍ക്കുള്ള കഥകള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കേരളത്തിന് ഏറ്റവുമധികം അഭിനമാനിക്കാവുന്ന ഒരു സംഗതിയാണ് നിപ്പ പ്രതിരോധം.
എല്ലാവരും പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും നില കൊണ്ടതു കൊണ്ടാണ് ഈ വൈറസിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ബംഗ്ലാദേശിലൊക്കെ രോഗം തിരിച്ചറിയാന്‍ തന്നെ ഏറെ വൈകി. ഒരുപാടു പേര് മരിച്ചു. ശരിക്കും ഒരു ത്രില്ലറാണ് ഇവിടെ സംഭവിച്ചത്. ഒരു ജനതയുടെ വിജയമാണ് ഇത്.
ടോവിനോ തോമസ്, ആസിഫ് അലി, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പാര്‍വതി, കാളിദാസ് ജയറാം തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്. ആഷിക്ക് അബുവിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചന മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. ഷൂട്ട് ഡിസംബറില്‍ തുടങ്ങുമെന്നാണ് സൂചന. റിലീസ് അടുത്ത വര്‍ഷം വിഷുവിന് ഉണ്ടാകാനാണ് സാധ്യത.
rima kallinkal as nurse lini in virus movie
