Malayalam Breaking News
രവി ശാസ്ത്രിയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം
രവി ശാസ്ത്രിയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം
രവി ശാസ്ത്രിയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം
ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമായുള്ള പ്രണയം ബോളുവുഡ് ലോകത്ത് സര്‍വ്വ സാധാരണമാണ്. വിരാട് കോഹ്‌ലിയും അനിഷ്‌ക ഷര്‍മ്മയും ഇതിന് ഉദാഹരണമാണ്.. ഇപ്പോഴിതാ വീണ്ടുമൊരു ക്രിക്കറ്റ് ബോളിവുഡ് പ്രണയം കൂടി ചര്‍ച്ച ചെയ്യപ്പെടുകയാണ്. പട്ടോടി മുതല്‍ വിരാട് കോഹ്‌ലി വരെ നീളുന്ന പട്ടികയില്‍ ഏറ്റവും പുതിയതായി ഇടം പിടിച്ചിരിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും ബോളിവുഡ് താരം നിമ്രത് കൗറും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും ബോളിവുഡ് താരവുമായുള്ള പ്രണയം ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. രവി ശാസ്ത്രിയും നിമ്രത് കൗറും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നതാണ് പുതിയ ചര്‍ച്ച. ഗോസിപ് കോളങ്ങള്‍ ഇടംപിടിച്ച തങ്ങളുടെ പ്രണയ വാര്‍ത്തയോട് ഒടുവില്‍ നിമ്രത് കൗര്‍ പ്രതികരിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷത്തിലേറെയായി രവി ശാസ്ത്രിയും നിമ്രതും ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015 മുതല്‍ ഒരു ആഡംബര കാറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് രവി ശാസ്ത്രിയും നിമ്രതും. ഇരുവരുടേയും അടുത്ത സുഹൃത്തായ ഒരാള്‍ മുഖേനയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലായതും. തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരുമിച്ചു സമയം പങ്കിടാന്‍ ഇരുവരും കഠിനമായി ശ്രമിക്കുന്നു എന്നും ബോളിവുഡ്‌ലൈഫ് പറയുന്നു.
എന്നാല്‍ പ്രണയ വാര്‍ത്തയോടു പ്രതികരിച്ച് നിമ്രത് കൗറും രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.
ഒരു ക്രിപ്പ്റ്റിക് മറുപടിയായിരുന്നു നിമ്രതിന്റേത്. ഫാക്ക്റ്റ് (സത്യം), ഫിക്ഷന്‍ (കെട്ടുകഥ) എന്നിങ്ങനെ വേര്‍തിരിച്ചാണ് നിമ്രത് ട്വീറ്റ് ചെയ്തത്. ഫാക്ക്റ്റ്: എനിക്ക് ഒരു റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് വേണ്ടി വരും. ഫിക്ഷന്‍: ഇന്ന് എന്നെക്കുറിച്ച് വായിച്ചതെല്ലാം, ട്രാഷ് ഫ്രീ ദിവസങ്ങള്‍ ആശംസിക്കുന്നു.
Ravi Shastri s bollywood affair