Malayalam Breaking News
ഷക്കീല ഒരു ലെജൻഡ് ആണ് – ഷക്കീലയുടെ ലുക്കിൽ റിച്ച ഛദ്ദ
ഷക്കീല ഒരു ലെജൻഡ് ആണ് – ഷക്കീലയുടെ ലുക്കിൽ റിച്ച ഛദ്ദ
By
ഷക്കീല ഒരു ലെജൻഡ് ആണ് – ഷക്കീലയുടെ ലുക്കിൽ റിച്ച ഛദ്ദ
ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ അത് പകർത്തുന്നത് റിച്ച ഛദ്ദയാണ് . ഷകീലയോട് സംസാരിച്ചും കഥകളറിഞ്ഞും വലിയ തയ്യാറെടുപ്പുകളാണ് റിച്ച നടത്തിയത്. റിച്ച ഛദ്ദ കസവു സാരിയുടുത്ത് നില്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുള്ളത്.
ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഷക്കീലയുടെ ജീവിതം സിനിമയാക്കുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. കര്‍ണാടകയിലെ ചെറു പട്ടണമായ തീര്ത്ഥഹളളിയിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 2019-ല്‍ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷക്കീലയുടെ ലുക്ക് തന്നെയാണ് സിനിമയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിച്ച പറഞ്ഞു. ഓരോ സമയം കഴിയുമ്പോഴും ഷക്കീലയുടെ ലുക്കില്‍ മാറ്റം വരാറുണ്ട്. ആ ലുക്ക് അതു പോലെ പകര്‍ത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഷക്കീലയുടെ ജീവിതകഥ എന്നിലൂടെ വെളളിത്തിരയില്‍ എത്തുന്നതില്‍ സന്തോഷമുണ്ട്. ഷക്കീല ഇപ്പോഴും ഒരു ലെജന്‍ഡ് ആണ്. അവരുടെ ജീവിതത്തോട് പൂര്‍ണമായി നീതി പുലര്‍ത്തുന്നതായിരിക്കും ഈ സിനിമ – റിച്ച വെളിപ്പെടുത്തി.
richa chadha about shakeela
