Connect with us

“അവൾ എന്റെ സ്വന്തം രക്തമാണ് “- തന്റെ മകളുടെ അച്ഛനാരെന്ന ചോദ്യത്തിന് മറുപടിയുമായി രേവതി !

Malayalam Breaking News

“അവൾ എന്റെ സ്വന്തം രക്തമാണ് “- തന്റെ മകളുടെ അച്ഛനാരെന്ന ചോദ്യത്തിന് മറുപടിയുമായി രേവതി !

“അവൾ എന്റെ സ്വന്തം രക്തമാണ് “- തന്റെ മകളുടെ അച്ഛനാരെന്ന ചോദ്യത്തിന് മറുപടിയുമായി രേവതി !

മലയാളികളുടെ പ്രിയ നടിയാണ് രേവതി. രേവതി അനശ്വരമാക്കിയ കഥാപാത്രങ്ങൾ ചെറുതല്ല. മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപത്രങ്ങളിലൂടെയും ഇടക്ക് മാത്രം നായകന്റെ നിഴലായും എത്തുന്ന കഥാപാത്രങ്ങളിലൂടെ രേവതി തന്റെ ഇരിപ്പിടം സിനിമയിൽ ഉറപ്പിച്ചു. സംവിധാനത്തിലും സ്ത്രീ ഉന്നമന പ്രവർത്തനത്തിലും മുന്നിട്ട് നിൽക്കുന്ന രേവതി ഏറ്റവുമധികം നേരിട്ട ഒന്നാണ് തന്റെ മകളെ കുറിച്ചുള്ള ചോദ്യങ്ങൾ. രേവതിയുടെ മകളുടെ അച്ഛൻ ആരാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒടുവിൽ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് രേവതി.

എനിയ്ക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു.

ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’.- ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു.

മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവള്‍ക്കെന്തു വേണമോ അതാണ് ഞാന്‍ ചെയ്യുന്നത്. എനിക്കും അവള്‍ക്കും കൂടി ട്രക്കിംഗിന് പോണം, ഗ്ലൈഡിംഗിന് പോണം, കാടിനുള്ളില്‍ ടെന്‍ഡ് കെട്ടി കാടിനുള്ളില്‍ താമസിക്കണം, കടല് കാണാന്‍ പോണം.. അങ്ങനെ ചിന്തകള്‍ ഒരുപാടുണ്ട്. എന്നെ ഒരു സ്ഥലത്ത് കൊണ്ടുവന്നിട്ട് ഇതാണ് നീ എന്ന് ചൂണ്ടിക്കാട്ടി തന്നത് അവളാണ് രേവതി പറയുന്നു. മഹിയെ വളര്‍ത്താന്‍ അച്ഛന്റെയും അമ്മയുടെയും സഹായം ലഭിക്കുന്നതിനാല്‍ ബുദ്ധിമുട്ടുകളില്ലെന്നും രേവതി വ്യക്തമാക്കുന്നു.

ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കും എണ്‍പത് വയസ്സ് കഴിഞ്ഞു. മഹിയെ കണ്ടപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് കുറെക്കാലം കൂടി ജീവിക്കണം എന്ന് തോന്നുന്നു എന്നാണവര്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ നിന്ന് നിന്നും പുറത്തു വന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്ബോള്‍ വലിയൊരു വിസ്മയമാണ്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖം. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകും. -രേവതി പറഞ്ഞു.

കുഞ്ഞ് അത് ആരുടേതാണെന്ന ചോദ്യം എന്നും അവര്‍ക്ക് മുന്നിലുണ്ടായിട്ടുണ്ട്. അതിനുള്ള മറുപടി ഇതാണ്. ‘എനിയ്ക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറയുന്നു.

revathy about her daughter

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top