Connect with us

അച്ഛനെ കുറിച്ച് ചോദിച്ചാല്‍ അവള്‍ പറയുന്നതിങ്ങനെ; കാര്‍ത്തികയുടെ വിവാഹത്തിന് അമ്മ രേവതിയുടെ കയ്യില്‍ തൂങ്ങി നടന്ന് മകള്‍; വൈറലായി ചിത്രങ്ങള്‍

Actress

അച്ഛനെ കുറിച്ച് ചോദിച്ചാല്‍ അവള്‍ പറയുന്നതിങ്ങനെ; കാര്‍ത്തികയുടെ വിവാഹത്തിന് അമ്മ രേവതിയുടെ കയ്യില്‍ തൂങ്ങി നടന്ന് മകള്‍; വൈറലായി ചിത്രങ്ങള്‍

അച്ഛനെ കുറിച്ച് ചോദിച്ചാല്‍ അവള്‍ പറയുന്നതിങ്ങനെ; കാര്‍ത്തികയുടെ വിവാഹത്തിന് അമ്മ രേവതിയുടെ കയ്യില്‍ തൂങ്ങി നടന്ന് മകള്‍; വൈറലായി ചിത്രങ്ങള്‍

ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. മുന്‍നിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള രേവതിയുടെ ആദ്യകാല ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.

1983 ല്‍ ചെന്നൈയില്‍ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മണ്‍ വാസനൈ എന്ന ചിത്രത്തില്‍ നായികയായി തുടക്കം കുറിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാല്‍, സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി. കഴിഞ്ഞ ദിവസമായിരുന്നു നടി രാധയുടെ മകളും അഭിനേത്രിയുമായ കാര്‍ത്തിക നായരുടെ വിവാഹം. ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും സജീവമായിരുന്ന താരങ്ങളെല്ലാം എത്തിയിരുന്നു.

നാളുകള്‍ക്ക് ശേഷം ഒത്തുകൂടിയ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും താരസുന്ദരിമാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേവതിയുടെയും മകള്‍ മഹിയുടെ വീഡിയോയാണ്. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ പതിവ് പോലെ ബോബ് ചെയ്ത മുടിയും സിംപിള്‍ സാരിയും ധരിച്ച് നിറ ചിരിയുമായാണ് രേവതി എത്തിയത്. ഒപ്പം രേവതിയുടെ കയ്യില്‍ തൂങ്ങി മകള്‍ മഹിയുമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ക്കൊപ്പം ഒരു പൊതുപരിപാടിയില്‍ രേവതി പ്രത്യക്ഷപ്പെടുന്നത്. അമ്മയെപ്പോലെ തന്നെ സിംപിള്‍ ലുക്കിലാണ് മഹിയും എത്തിയത്. ചുവന്ന പട്ടുപാവടയും മുല്ലപ്പൂവും ചൂടി കേരള സ്‌റ്റൈലിലായിരുന്നു അമ്മയ്‌ക്കൊപ്പം മഹിയെത്തിയത്. സുഹാസിനി അടക്കമുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന മഹിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. രേവതിയുടെ എല്ലാമെല്ലാമാണ് മകള്‍ മഹി.

മഹി തന്റെ സ്വന്തം രക്തമാണെന്നും തനിക്ക് തന്നെ തിരിച്ച് തന്ന മുത്താണ് മകളെന്നുമാണ് മുമ്പൊരിക്കല്‍ മകളെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതിക്ക് മകള്‍ പിറന്നത്. ‘കുട്ടികളെ ദത്തെടുക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ നവജാത ശിശുക്കളെ നല്‍കാന്‍ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്. അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു. മകളുടെ ജനനത്തെക്കുറിച്ച് അവള്‍ വലുതായതിനുശേഷം പറയാമെന്ന് കരുതി. ഈ പ്രായത്തില്‍ കുഞ്ഞുണ്ടായാല്‍ കുട്ടി വലുതാകുമ്പോള്‍ പ്രയമായ അമ്മയെ അവള്‍ നോക്കുമോയെന്നും ഞാന്‍ സംശയിച്ചിരുന്നു. കുട്ടിയെ അധിക സമയം ടിവി കാണാന്‍ ഞാന്‍ അനുവദിക്കില്ല.’

‘എന്നോടൊപ്പം ചെടി നടാനും കുക്ക് ചെയ്യാനുമൊക്കെ കൂടെക്കൂട്ടും. എന്റെ അച്ഛനെ അവള്‍ ഡാഡി താത്ത എന്നാണ് വിളിക്കുന്നത്. സ്‌കൂളില്‍ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികള്‍ ചോദിക്കുമ്പോള്‍ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നവള്‍ മറുപടി പറയും. ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ട്. അവളെക്കുറിച്ചുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇത് തുറന്ന് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്.

മക്കളെ കഴിയുന്നിടത്തോളം സ്‌നേഹിക്കുക വാരിപ്പുണരുക. അവര്‍ വലുതായെന്ന് കരുതി മാറ്റി നിര്‍ത്തരുത്. അതേസമയം നിങ്ങള്‍ക്ക് മാത്രമായി ചെലവഴിക്കാനും സമയം കണ്ടെത്തണം’ എന്നാണ് ഒരിക്കല്‍ മകള്‍ പിറന്നതിനെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ക്യാമറാമാനും സംവിധായകനും നടനുമായ സുരേഷ് മേനോനെയാണ് രേവതി വിവാഹം ചെയ്തത്. 1986ല്‍ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ല്‍ വിവാഹമോചിതരായി. അതും കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേവതിക്ക് കുഞ്ഞ് പിറന്നത്.

ഭാരതിരാജയുടെ ‘മണ്‍വാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് സംവിധായകന്‍ ഭരതന്‍ ആണ്, 1983 ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യ മലയാളചിത്രം.തേവര്‍ മകന്‍, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസല്‍, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ല്‍ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകള്‍ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

More in Actress

Trending

Recent

To Top