Connect with us

പുഷ്പ 2 വരുമ്പോൾ എനിക്കും ദേശീയ അവാർഡ് ലഭിച്ചേക്കും; രശ്മിക മന്ദാന

Actress

പുഷ്പ 2 വരുമ്പോൾ എനിക്കും ദേശീയ അവാർഡ് ലഭിച്ചേക്കും; രശ്മിക മന്ദാന

പുഷ്പ 2 വരുമ്പോൾ എനിക്കും ദേശീയ അവാർഡ് ലഭിച്ചേക്കും; രശ്മിക മന്ദാന

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ‌‌ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ നടി രശ്മിക മന്ദാു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

പുഷ്പ: ദ റൈസിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ‘പുഷ്പ: ദ റൂൾ വരുമ്പോൾ തനിക്കും ദേശീയ അവാർഡ് ലഭിച്ചേക്കുമെന്ന് പറയുകയാണ് നടി. ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു നടി.

പുഷ്പ 2വിന് ശേഷം രശ്മികയ്ക്ക് ഒരു ദേശീയ അവാർഡ് പ്രതീക്ഷിക്കാമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് രശ്മിക പ്രതികരിച്ചത്. ശ്രീവല്ലി എന്ന നായിക കഥാപാത്രമായാണ് രശ്മിക ചിത്രത്തിൽ വേഷമിടുന്നത്. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്. ആദ്യഭാ​ഗത്തിൽ ഫഹദിന്റെ ഈ കഥാപാത്രത്തിന് പ്രശംസകൾ ലഭിച്ചിരുന്നു. ഡിസംബർ 5ന് ആണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേ​ദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.

More in Actress

Trending

Recent

To Top