Connect with us

താനും മഞ്ജുവും തമ്മിൽ മത്സരമുണ്ടായിട്ടില്ല, ഡാൻസ് റിലേറ്റഡായ വർത്തമാനങ്ങൾ പറയും അത്രേയുള്ളൂ; ദിവ്യ ഉണ്ണി

Actress

താനും മഞ്ജുവും തമ്മിൽ മത്സരമുണ്ടായിട്ടില്ല, ഡാൻസ് റിലേറ്റഡായ വർത്തമാനങ്ങൾ പറയും അത്രേയുള്ളൂ; ദിവ്യ ഉണ്ണി

താനും മഞ്ജുവും തമ്മിൽ മത്സരമുണ്ടായിട്ടില്ല, ഡാൻസ് റിലേറ്റഡായ വർത്തമാനങ്ങൾ പറയും അത്രേയുള്ളൂ; ദിവ്യ ഉണ്ണി

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന ദിവ്യ നൃത്ത സ്‌കൂൾ നടത്തുകയാണ് ഇപ്പോൾ. സിനിമയിൽ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുജനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും ഏകദേശം ഒരേ കാലഘട്ടത്തിലാണ് സിനിമയിലേയ്ക്ക് വരുന്നത്. അക്കാലത്ത് മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മിൽ അന്ന് മത്സരം ഉണ്ടായിരുന്നു എന്നും ഇരുവരും ഒരു സിനിമയുടെ സെറ്റിൽ വെച്ച് വഴക്കിട്ടെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 1998 ൽ മഞ്ജു വാര്യർ വിവാഹിതയായി കരിയർ വിട്ടു. മഞ്ജുവിനെ നായികയാക്കി ചെയ്യാനിരുന്ന ചില സിനിമകൾ അന്ന് ചെയ്തത് ദിവ്യ ഉണ്ണിയാണ്.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ​ദിവ്യ ഉണ്ണി. താനും മഞ്ജുവും തമ്മിൽ മത്സരമുണ്ടായിട്ടില്ലെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. നമ്മളൊക്കെ കിന്റർ​ ​ഗാർഡൻ ലെവലിലായിരുന്നു. ഡാൻസ് റിലേറ്റഡായ വർത്തമാനങ്ങൾ പറയും. ഇന്ന് പ്രാക്ടീസ് ചെയ്തില്ല, ഞാനും പ്രാക്ടീസ് ചെയ്തില്ല എന്നൊക്കെ. മത്സരം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാവുകയുമില്ല.

കാരണം നമ്മൾ മത്സരിച്ച് കൊണ്ടിരുന്നാൽ പണി എപ്പോൾ ചെയ്യുമെന്നും ദിവ്യ ഉണ്ണി ചോദിച്ചു. കരിയറിൽ മുന്നേറണമെങ്കിൽ ചെയ്യുന്ന സിനിമകളിൽ സ്വയം നൂറ് ശതമാനം നൽകണം. ആ ചിന്തയിലാണ് ഞങ്ങൾ കരിയറിൽ ഓടിക്കൊണ്ടിരുന്നതെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി. തനിക്ക് ആരാധകരുടെ 25-30 കത്തുകൾ ദിവസവും വരുമായിരുന്നു.

എന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ച് അതിന്റെ രസീത് അയക്കും. നമ്മൾ തമ്മിൽ ചേരും, കണിയാനെക്കൊണ്ട് നോക്കിച്ചു എന്ന് ഒരു ആരാധകന്റെ കത്ത് വന്നിട്ടുണ്ട്. അച്ഛനും അമ്മയും വായിച്ച ശേഷമേ കത്തുകൾ തനിക്ക് കിട്ടിയിരുന്നുള്ളൂയെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി. അമേരിക്കയിലാണ് ഭർത്താവിനും മക്കൾക്കുമൊപ്പം ദിവ്യ കഴിയുന്നത്. ഡാൻസ് സ്കൂളും അവിടെ ദിവ്യക്കുണ്ട്. ഇടയ്ക്കിടെ താരം കേരളത്തിൽ എത്താറുണ്ട്. ദിവ്യ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന ആ​ഗ്രഹം ആരാധകർക്കുണ്ട്. തിരിച്ച് വരവുണ്ടാകും എന്നാണ് ദിവ്യയും പറയുന്നത്.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലാഭവൻ മണിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പിന്നാലെ പ്രതികരണവുമായി ദിവ്യ ഉണ്ണി രം​ഗത്തെത്തിയിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇതിനെ പറ്റി ഞാൻ പറഞ്ഞിരുന്നു. സത്യം എന്താണെന്ന് എനിക്കുമറിയാം അദ്ദേഹത്തിനുമറിയാം.

മണിച്ചേട്ടനെ കുറിച്ച് ഞാൻ എന്തെങ്കിലും പറയുന്നത് ന്യായയുയക്തമല്ല. ആളുകൾ പറയുന്നത് പറഞ്ഞോണ്ടേയിരിക്കും. ഇവരെ എന്തിന് ഫീഡ് ചെയ്യണം. എന്തെങ്കിലും കാര്യം വേണ്ടയെന്നുണ്ടെങ്കിൽ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളർത്തുന്നതെന്തിനാ എന്നും ദിവ്യ പറഞ്ഞു.

സംവിധായൻ വിനയൻ ഒരുക്കിയ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി രംഗത്തെത്തിയത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ദിവ്യയും കലാഭവൻ മണിയും പ്രണയിക്കുന്ന രം​ഗമുണ്ട്. എന്നാൽ ഈ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവൻ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ദിവ്യ പറഞ്ഞുവെന്നും തുടർന്ന് ആ ഗാനരംഗം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ആരോപണം.

More in Actress

Trending