Connect with us

സെല്‍ഫി എടുക്കുമ്പോള്‍ വളരെയധികം നാണം വരും; ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന

Actress

സെല്‍ഫി എടുക്കുമ്പോള്‍ വളരെയധികം നാണം വരും; ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന

സെല്‍ഫി എടുക്കുമ്പോള്‍ വളരെയധികം നാണം വരും; ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന

വളരെ ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ എന്ന ചിത്രമാണ് രശ്മികയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിന് ശേഷം ആരാധകരുടെ പ്രിയങ്കരിയായതിനൊപ്പം ദേശീയ ക്രഷ് ആയി മാറിയ താരമാണ് രശ്മിക മന്ദാന. ഇന്ന് ഇന്‍ഡസ്ട്രിയില്‍ താരമൂല്യം ഏറെയുള്ള നടിയാണ് രശ്മിക.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം പങ്കുവെക്കാറുണ്ട്. എന്നാല്‍ കാമറയ്ക്കു മുന്നില്‍ താന്‍ ഭയങ്കര നാണക്കാരിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക.

സണ്‍ കിസ്സ്ഡ് സെല്‍ഫികള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ തുറന്നു പറച്ചില്‍. കൈകള്‍കൊണ്ട് മുഖം മറച്ചാണ് ചിത്രങ്ങളില്‍ രശ്മികയെ കാണുന്നത്. നിങ്ങള്‍ക്ക് മേല്‍ നല്ല വെളിച്ചമുണ്ടെന്ന് അറിയുകയാണ്.

പക്ഷേ സെല്‍ഫി എടുക്കാന്‍ നിങ്ങള്‍ക്ക് വളരെ അധികം നാണമാണ്. എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. ബ്ലാക്ക് ടി ഷര്‍ട്ട് ധരിച്ച് മേക്കപ്പില്ലാതെയാണ് ചിത്രത്തില്‍ രശ്മികയെ കാണുന്നത്.

എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. മേക്കപ്പില്ലാതെ എന്തൊരു സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. എങ്ങനെയാണ് ഇത്രയും സുന്ദരിയായിട്ട് ഇരിക്കാന്‍ പറ്റുന്നതെന്നും ചോദിക്കുന്നവരുണ്ട്.

അതേസമയം, പുഷ്പ 2 ആണ് രശ്മികയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ധനുഷും നാഗാര്‍ജുനയും ഒന്നിക്കുന്ന കുബേരയിലും താരം എത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

More in Actress

Trending

Recent

To Top