Connect with us

കങ്കുവയ്ക്ക് വേണ്ടി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട്; ജ്യോതിക

Actress

കങ്കുവയ്ക്ക് വേണ്ടി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട്; ജ്യോതിക

കങ്കുവയ്ക്ക് വേണ്ടി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട്; ജ്യോതിക

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ കങ്കുവ’യെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസറും പോസ്റ്ററും നടന്റെ ഫുള്‍ മേക്കോവറുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷ അറിയിക്കുകയാണ് നടിയും സൂര്യയുടെ ജീവിത പങ്കാളിയുമായ ജ്യോതിക.

‘കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. സിനിമ ഒരു വലിയ കാര്യത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു, വളരെ മികച്ചതായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂര്യ ഒരു അസാമാന്യ മനുഷ്യനും ഹീറോയുമാണ്.

അദ്ദേഹം അദ്ദേഹത്തിന്റെ 200 ശതമാനം സിനിമയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി കൊണ്ടാകാം. അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും കരിയറിന് വേണ്ടിയാണെങ്കിലും 200 ശതമാനവും നല്‍കിയാണ് നിന്നിട്ടുള്ളത്’,എന്നും ജ്യോതിക പറഞ്ഞു.

അതേസമയം, അവസാനമായി ഇറങ്ങിയ പോസ്റ്ററില്‍ സൂര്യയെ രണ്ട് കാലഘട്ടങ്ങളിലുള്ള കഥാപാത്രങ്ങളായാണ് കാണിക്കുന്നത്. വന്‍ സ്വീകാര്യതയാണ് സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ക്കെല്ലാം ലഭിക്കന്നത്.

പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ഈ സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്‌സ് സ്‌ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയില്‍.

More in Actress

Trending

Recent

To Top