Malayalam Breaking News
” മമ്മൂട്ടി അങ്ങനെ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി ” – രശ്മി അനിൽ
” മമ്മൂട്ടി അങ്ങനെ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി ” – രശ്മി അനിൽ
By
” മമ്മൂട്ടി അങ്ങനെ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി ” – രശ്മി അനിൽ
ചാനലുകളിലെ നിറ സാന്നിധ്യമാണ് രശ്മി അനിൽ. കോമഡി പരിപാടികളിലൂടെ ശ്രേദ്ധേയയായ രശ്മി സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പങ്കെടുത്ത കോമഡി പരിപാടിക്കിടയില്‍ രസകരമായ സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി അനില്‍. മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം രശ്മി ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് മമ്മൂട്ടി തന്നെ ഞെട്ടിച്ചുവെന്ന് രശ്മി പറയുന്നു. മമ്മൂട്ടിയെ പോലൊരു നടന് തന്നെ പോലുള്ള ഒരു ജൂനിയര്‍ അര്‍ട്ടിസ്റ്റിനെ അറിയാമെന്ന് പറഞ്ഞത് അത്ഭുതമായി തോന്നിയെന്നു രശ്മി അഭിമുഖത്തില്‍ പങ്കുവച്ചു.
“തോപ്പില്‍ ജോപ്പന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ആദ്യം മമ്മൂക്കയെ കാണുന്നത്. മമ്മൂക്ക വന്നിട്ടുണ്ട് എന്നറിഞ്ഞ് വലിയ ആകാംക്ഷയായിരുന്നു എനിക്ക്. കണ്ടപ്പോള്‍ മമ്മൂക്ക പെട്ടെന്നൊരു ചോദ്യം, ആഹാ ആരാത്. എന്നോടാണോ ചോദിച്ചതെന്ന സംശയത്തില്‍ ഞാന്‍ പുറകിലേക്കു തിരിഞ്ഞു നോക്കി. എന്നോടു തന്നെയാണ് ചോദ്യമെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.അദ്ദേഹം എന്നെപ്പോലൊരു ചെറിയ ആര്‍ടിസ്റ്റിനോട് ഇങ്ങനെ ചോദിക്കുന്നത് വലിയ അവാര്‍ഡ് തന്നെയാണ്.
പ്രോഗ്രാം ഒക്കെ കാണാറുണ്ട് എന്നുകൂടി പറഞ്ഞപ്പോള്‍ കിളിപോയ അവസ്ഥയായി. എല്ലാവരേയും പോലെ എനിക്കും ഒത്തിരി ഇഷ്ടമാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും. ഇരുവരെയും കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു.അതില്‍ മമ്മൂക്കയെ കാണാനും അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കാനുമായി. ഇനിയിപ്പോള്‍ ലാലേട്ടനെ കാണുന്നതും അദ്ദേഹം നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തില്‍ ചെറിയ വേഷമെങ്കിലും ചെയ്യണമെന്നുമാണ് ആഗ്രഹം.
reshmi anil about mammootty
