Connect with us

നാളെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം !! പ്രിയ നടന്റെ ജന്മദിനത്തിന് വിത്യസ്ത ആഘോഷവുമായി ചാക്കോച്ചൻ ഫാൻസ്‌….

Malayalam Breaking News

മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബൻ നാളെ 42ആം പിറന്നാൾ ആഘോഷിക്കുകയാണ്. പ്രിയ താരത്തിന്റെ പിറന്നാളിന് മാറ്റുകൂട്ടാനൊരുങ്ങുകയാണ് ചാക്കോച്ചന്‍ ലൗവ്വേഴസും ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയും.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചാക്കോച്ചന്റെ സ്‌നേഹിതര്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ‘ചാക്കോച്ചന്‍ ലോവേഴ്‌സ്’ ആണ് ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്  കേരളത്തില്‍ അങ്ങോളമിങ്ങോളം പല സേവന പരിപാടികൾക്കും ചുക്കാന്‍ പിടിക്കുന്നത്. നാളെ സര്‍ക്കാരാശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരമാണ് സമ്മാനമാണ് ചാക്കോച്ചന്‍ ലൗവ്വേഴ്‌സ് സമ്മാനമായി നല്‍കുന്നത്.

മാത്രമല്ല ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇയും മെഡക്‌സ് ഫാര്‍മസി ഗ്രൂപ്പും സംയുക്തമായി ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വച്ച്‌ ബ്ലഡ്ഡ് ഡൊണേഷന്‍ ക്യാമ്പും നാളെ പിറന്നാളിനോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്.

Kunchako Boban Birthday Celebration

More in Malayalam Breaking News

Trending