News
മഞ്ഞക്കുപ്പായത്തിൽ രഞ്ജിനിയുടെ “മഞ്ഞപ്പനി”; ക്യൂട്ട് ലുക്ക് ഏറ്റെടുത്ത് ആരാധകർ!
മഞ്ഞക്കുപ്പായത്തിൽ രഞ്ജിനിയുടെ “മഞ്ഞപ്പനി”; ക്യൂട്ട് ലുക്ക് ഏറ്റെടുത്ത് ആരാധകർ!
മലയാളത്തിലെ സെലിബ്രിറ്റി അവതാരകരില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് രഞ്ജിനി. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയ രഞ്ജിനി അഭിനയത്തിലും ഒരുകൈ നോക്കിയിരുന്നു.
ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർ രഞ്ജിനിയെ അടുത്തറിയുന്നത് . ബിഗ് ബോസ് മലയാളം സീസണ് വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം മലയാളികൾക്കധികമായി.
വസ്ത്രധാരണത്തിൽ രഞ്ജിനിയ്ക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ബിഗ് ബോസിലെ രഞ്ജിനിയുടെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം യാത്രകളും ഷോയുമെല്ലാമായി തിരക്കിലാണെന്ന് താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സൂചിപ്പിക്കുന്നു.
ഇപ്പോഴിതാ, പുതിയ ചിത്രങ്ങളുമായാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഞ്ഞ പാന്റും ടോപ്പുമാണ് വേഷം. മഞ്ഞ പനി എന്നാണ് ചിത്രങ്ങൾക്ക് രഞ്ജിനി നൽകിയിരിക്കുന്ന ക്യാപ്ഷൻ. രഞ്ജിനി തന്നെ ഇത്തരത്തിൽ ഒരു കാപ്ഷൻ ഇട്ട സ്ഥിതിയ്ക്ക് ആരാധകരുടെ കാര്യം പറയേണ്ടതില്ലല്ലോ..?
ബിഗ് ബോസ് സീസണിൽ പങ്കെടുത്ത അനുഭവം രഞ്ജിനി പങ്കുവെച്ചിരുന്നു. ഇപ്പോഴാണ് ജീവിതത്തിലെ പല പുതിയ കാര്യങ്ങളെ പറ്റി താൻ പഠിച്ചത്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരിക്കലും ഒരു സെലിബ്രിറ്റി ഷോയോ ഒരു റിയാലിറ്റി ഷോയോ അല്ല.
മറിച്ച് അത് ഒരു കൂട്ടം അപരിചിതരായ ആൾക്കാരും സുപരിചിതരായ അപരിചിതരുമായുള്ള ഒരു സഹവാസം തന്നെയാണ് അതുവഴി പലകാര്യങ്ങളെ മനസിലാക്കാനും ഉൾക്കൊള്ളാനും നമ്മെ സഹായിക്കുന്ന ഒരു ഇടം ആണെന്നും ആയിരുന്നു രഞ്ജിനിയുടെ പക്ഷം.
2010-ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് രഞ്ജിനിക്ക് ലഭിച്ചു. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.
About ranjini haridas
