മലയാളികളുടെ വെള്ളിനക്ഷത്രം തരുണി സച്ച്ദേവ് ഓർമ്മയായിട്ട് ഏഴ് വർഷം…
Published on
ഇന്ത്യന്‍ ചലച്ചിത്ര-പരസ്യ ബാലതാരമായിരുന്നു തരുണി സച്ച്ദേവ് അകാലത്തിൽ പൊലിഞ്ഞിട്ട് ഇന്നേക്ക് 7 വർഷം. വിനയന് സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന് പ്രധാന വേഷത്തില്‍ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.
2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു.
Remebering Tharuni malayalam child artist…..
Continue Reading
You may also like...
Related Topics:Prithviraj, vellinakshathram
