serial
കാലിൽ വീണ് രേഖ മാപ്പ് പറയണം; ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്; വെളിപ്പെടുത്തി നിർമാതാവ് ടി. എസ് സജി!
കാലിൽ വീണ് രേഖ മാപ്പ് പറയണം; ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്; വെളിപ്പെടുത്തി നിർമാതാവ് ടി. എസ് സജി!
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് രേഖ രതീഷ്. ഇന്ന് മിനിസ്ക്രീനിലെ തിളങ്ങും താരങ്ങളിലൊരാളാണ് രേഖ. അമ്മ കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടതോടെ സമാനമായ ഒത്തിരി അവസരങ്ങള്‍ രേഖയെ തേടി എത്തി. പരസ്പരം എന്ന സീരിയലിലെ പദ്മാവതിയെ കുടുംബ പ്രേക്ഷകര്‍ പെട്ടെന്നൊന്നും മറക്കാനിടയില്ല. മനിസ്ക്രീനില് പ്രേക്ഷകരുടെ പ്രിയതാരമായിരിക്കെ നിരവധി വിവാദങ്ങളും രേഖയെ തേടിയെത്തുകയായിരുന്നു .
കുടുംബ ജീവിതവും വിവഹവുമൊക്കെയായി ഗോസിപ് കോളങ്ങളില്‍ രേഖ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ സീരിയലിലെ അഭിയനയമികവിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിർമാതാവ് ടി. എസ് സജി.
നിർമ്മാതാവിന്റെ വാക്കുകളിലേക്ക്
രേഖയെ വച്ച് ഒരു സീൻ ഷൂട്ട് ചെയ്തു. സീൻ എന്തെന്നുവച്ചാൽ രേഖ മകളുടെ കല്യാണം നടത്താൻ വേണ്ടി വീട്ടുകാരുമായി നേരിട്ട് ചെറുക്കന്റെ വീട്ടിലേക്ക് പോകുന്നതാണ്. അതിനിടയിൽ ചെറുക്കന്റെ അമ്മ ഒരു ഡിമാന്റ് പറയുകയാണ്. നിങ്ങൾ എന്റെടുത്ത് മാപ്പ് പറയണം എന്ന്. രേഖ കെെ കൂപ്പി മാപ്പ് പറയുന്നു. അപ്പോൾ അവർ പറഞ്ഞു അതല്ല, എന്റെ കാലിൽ വീണ് മാപ്പ് പറയണമെന്ന്. കാലിൽ വീണ് അഭിനയിക്കുന്ന സമയത്ത് അവിടെ നിന്ന എല്ലാവരെയും കണ്ണു നിറഞ്ഞു. ഷോട്ട് കട്ട് പറഞ്ഞപ്പോൾ എല്ലാവരും കെെ അടിച്ചു”.-നിർമ്മാതാവ് പറയുന്നു.
ഒരുപാട് വിവാദങ്ങൾവന്നിട്ടും അതിൽ നിന്നൊക്കെ തിരിച്ചുവരവ് നടത്തുകയായിരുന്നു രേഖ.കോൺട്രവേർസി ഇഷ്യൂസ് ഉണ്ടാകുമ്പോൾ അതിനെ ചിരിച്ച് നേരിടണമെന്നായിരുന്നു രേഖ പറയുന്നത്.
rekha
