Connect with us

ഒരു കേസ് ഞാൻ ഫയൽ ചെയ്താൽ പലരും പെടും; തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നടി രേഖ രതീഷ്!

serial

ഒരു കേസ് ഞാൻ ഫയൽ ചെയ്താൽ പലരും പെടും; തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നടി രേഖ രതീഷ്!

ഒരു കേസ് ഞാൻ ഫയൽ ചെയ്താൽ പലരും പെടും; തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നടി രേഖ രതീഷ്!

മലയാള ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് രേഖ രതീഷ്. പത്മാവതി എന്ന കഥാപാത്രത്തെ പെട്ടെന്ന് ആര്‍ക്കും മറക്കാനാകില്ല. അമ്മ കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ടതോടെ സമാനമായ ഒത്തിരി അവസരങ്ങള്‍ രേഖയെ തേടി എത്തി. ഇന്ന് മിനിസ്ക്രീനിലെ തിളങ്ങും താരങ്ങളിലൊരാളാണ് രേഖ.

അതേസമയം,​ പലപ്പോഴും ഗോസിപ്പുകളിലും രേഖയുടെ പേര് കേൾക്കാറുണ്ട്. ഇപ്പോൾ തനിക്കെതിരെ വരുന്ന ഗോസിപ്പുകളെ കുറിച്ച് നടി തുറന്ന് സംസാരിക്കുകയാണ്. തനിക്കെതിരെ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിൽ നിന്നൊക്കെ തിരിച്ചുവരവ് നടത്തിയെന്നും താരം പറയുന്നു. വിവാദങ്ങൾ ഉണ്ടാകുമ്പോൾ അതിനെ എങ്ങനെയാണ് കെെകാര്യം ചെയ്യുന്നതെന്നറിയാമെന്നും രേഖ വെളിപ്പെടുത്തി.

”ഒരുപാട് അപ്സ് ആന്റ് ‌ഡൗൺസ് എന്റെ ലെെഫിൽ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടാമതൊരു തിരിച്ച് വരവുണ്ടാകുന്നത് സൂഹൃത്ത് സജിത്തേട്ടന്റെ വിളിയിലൂടയാണ്. അഭിനയിക്കാൻ വേണ്ടി. ഞാൻ വരുന്നില്ല എനിക്ക് ഭയങ്കര നാണക്കേടാണ് എല്ലാവരെയും ഫേസ് ചെയ്യാനെന്ന് പറ‌ഞ്ഞു. ഞാൻ ഇനി ഈ ഫീൽഡിലേക്ക് വരില്ല. കാരണം അത്രത്തോളം എന്നെ വലിച്ചുവാരി പേസ്റ്റാക്കിയിട്ടുണ്ട്. ഇനി വേറെന്ത് ജോലിക്കും പോകാം. വീട്ടുജോലി ചെയ്ത് ജീവിച്ചാലും ഇനി ഈ ഫീൽഡിലോട്ട് വരില്ല. എന്നെ നാണം കെടുത്തി. എന്നാൽ,​ വാ കീറിയ ദെെവത്തിന് ചോറ് തരാൻ അറിയാമെന്നായിരുന്നു അവർ പറഞ്ഞത്.

കോൺട്രവേർസി ഇഷ്യൂസ് ഉണ്ടാകുമ്പോൾ അതിനെ ചിരിച്ച് നേരിടണമെന്നായിരുന്നു രേഖയുടെ മറുപടി. നമ്മളെ അറിയാത്ത നാല് പേര് വന്ന് നമ്മളെ കുറ്റപ്പെടുത്തുന്നു. അതിനെ ഓർത്ത് നമ്മൾ എന്തിന് വിഷമിക്കണം. സെലിബ്രിറ്റീസിനെ വച്ച് ജീവിച്ച് പോകുന്നവർ,​ യൂട്യൂബിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇത്ര ലെെക്ക് ഇത്ര കമന്റ് കിട്ടും,​ ഇത്ര വ്യൂവേർസ് കിട്ടും,​ അതിൽ ജീവിച്ച് പോകാമെന്ന് കരുതുന്ന ഒരുപാട് പാവപ്പെട്ട ചേട്ടൻമാരും ചേച്ചിമാരുമുണ്ട്. അതിന് ഡബ്ബ് ചെയ്യാൻ വേണ്ടി വളരെ ഓഞ്ഞ ശബ്ദത്തിൽ പറയുമ്പോൾ അവർ തന്നെ സ്വയം കേൾക്കുമ്പോൾ ഒരു ഉളുപ്പ് തോന്നത്തില്ലേ. പറയുന്നവർ പറയട്ടെ. അതിൽ നിന്ന് അവർക്ക് പത്തുപെെസ ഉണ്ടാവുന്നുണ്ട്. എന്നാൽ,​ കോടതിയിൽ പോയി ഞാൻ ഒരു കേസ് ഫയൽ ചെയ്താൽ ഈ പോസ്റ്റ് ചെയ്യുന്ന കംപ്ലീറ്റ് ആൾക്കാരും എന്റെ പിറകെ വരേണ്ടി വരും. കേസ് വിഡ്രോ ചെയ്യണമെന്നും പറഞ്ഞ് -രേഖ പറയുന്നു.

18–ാം വയസ്സിലായിരുന്നു രേഖ വിവാഹിതയായത്. ഏപ്രിലായിരുന്നു വിവാഹം. പക്ഷെ അധിക നാൾ നീണ്ടു നിന്നില്ല . ഡിസംബറിൽ ഡിവോഴ്സും നടന്നു. ഡിവോഴ്സിനു ശേഷം ‘സ്വന്തം’ എന്ന സീരിയലിലൂടെയാണ് രേഖ മടങ്ങി വന്നത്. ആ വരവിൽ കിട്ടിയതിൽ കൂടുതൽ വില്ലൻ, സഹനായിക വേഷങ്ങളായിരുന്നു. ‘ദേവി’ എന്ന സീരിയലിൽ നായികയുമായി. എകരിയറിൽ പല തവണ വിട്ടു നിൽപ്പും തിരിച്ചു വരവും സംഭവിച്ചിട്ടുണ്ട്. ‘ആയിരത്തിൽ ഒരുവൾ’ എന്ന സീരിയലിലെ മഠത്തിൽ അമ്മയാണ് രേഖയുടെ ആദ്യ അമ്മ വേഷം. ‘പിന്നീട് പരസ്പര’ത്തിലെ വേഷം വലിയ ഹിറ്റായി. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ‘പൂക്കാലം വരവായി’ എന്നിവയാണ് രേഖ ഇപ്പോൾ അഭിനയിക്കുന്ന പുതിയ സീരിയലുകൾ. രണ്ടു സിനിമകളിലേ രേഖ അഭിനയിച്ചിട്ടുള്ളൂ. പല്ലാവൂർ ദേവനാരായണനും മാമ്പഴക്കാലവും. കുടുംബിനിയായി ജീവിക്കാനാണ് രേഖ ആഗ്രഹിച്ചത്. പക്ഷേ, പറ്റിയില്ല. മകൻ ജനിച്ചതോടെയാണ് ഉത്തരവാദിത്വം വന്നു . അതോടെ പ്രൊഫഷനെ സ്നേഹിക്കാൻ തുടങ്ങി.

വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല. ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്. ‘ ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതമെന്ന് രേഖ ഒരു അഭിമുഖത്തിൽ പറഞ്ഞു.

actress rekha

More in serial

Trending

Recent

To Top