Malayalam
രജിത്ത് കുമാറിന്റെ പി എച്ച് ഡി വ്യാജം; ഇനി കോളേജിൽ പഠിപ്പിക്കാൻ പോകരുത്..
രജിത്ത് കുമാറിന്റെ പി എച്ച് ഡി വ്യാജം; ഇനി കോളേജിൽ പഠിപ്പിക്കാൻ പോകരുത്..
ബിഗ് ബോസ് സീസൺ രണ്ടിലെ ഒറ്റയാൾ പോരാളിയാണ് ഡോ.രജിത്ത് കുമാർ. തുടക്കത്തിൽ സൗഹൃദം പങ്കിടുന്നവർ പോലും പിന്നീട് രജിത്തിന്റെ ശത്രുക്കളാകുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കാണുന്നത്. രജിത്ത് കുമാറിന്റെ അഭിപ്രായ പ്രകടനങ്ങളും ഉപദേശങ്ങളും ആത്മഗതവും ഒക്കെ പലപ്പോഴും രജിത്ത് കുമാറിന് തന്നെ പാരയാകാറാണ് പതിവ്. ഇതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ടാസ്ക്ക്.
കോൽ സെന്റർ ഗെയിമായിരുന്നു ലക്ഷ്വറി പോയിന്റ് നേടാൻ മത്സരാർത്ഥികൾക്ക് നൽകിയത്. പതിനാറ് പേരെ എട്ട് പേര് വീതമുള്ള രണ്ട് ടീമായി തിരിച്ചുള്ള ‘കോള്‍ സെന്റര്‍’ ഗെയിം ആണ് പുതിയ ടാസ്ക്ക്. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്, ഫുക്രു, ദയ എന്നിവർ എ ടീമിലും ബാക്കിയുള്ളവർ ബി ടീമിലും. കളിയുടെ നിയമപ്രകാരം കഴിഞ്ഞ എപ്പിസോഡിൽ എ ടീമിലുള്ളവര്‍ ഉപഭോക്താക്കളും ബി ടീമിലുള്ളവര്‍ കോള്‍ സെന്റര്‍ എക്സിക്യൂട്ടീവുകളുമാണ്. എ ടീം തെരഞ്ഞെടുത്തയയ്ക്കുന്ന തങ്ങളുടെ മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ നിശ്ചയപ്രകാരം എതിര്‍ടീമിലുള്ള ഒരു മത്സരാർത്ഥിയെ ഫോണിൽ വിളിച്ച് സംസാരിക്കാം. കോള്‍ സെന്റര്‍ എക്സിക്യൂട്ടീവുകളെക്കൊണ്ട് കോള്‍ മുഴുമിപ്പിക്കും മുന്‍പ് ഫോണ്‍ കട്ട് ചെയ്യിച്ചാല്‍ എതിർ കക്ഷിക്ക് ഒരു പോയിന്റ് ലഭിക്കും. എക്സിക്യൂട്ടീവ് കാൾ കട്ട് ചെയ്തില്ല എങ്കിൽ എക്സിക്യൂട്ടീവിന് ഒരു പോയിന്റും ലഭിക്കും. ഇതാണ് ടാസ്ക്ക്. ആദ്യമായി ഗെയിമിൽ ഏറ്റുമുട്ടിയത് ഡോ. രജിത്ത് കുമാറും രേഷ്മയും ആയിരുന്നു. രേഷ്മയെകൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ രജിത്ത് കുമാറിന് സാധിച്ചില്ലെങ്കിലും എക്സിക്യൂട്ടീവിന്റെ പരിധി വിട്ടുവെന്ന് ചൂണ്ടിക്കാട്ടി ബിഗ് ബോസ് എ ടീമിന് ഒരു പോയിന്റ് നല്കി. തുടർന്ന് ഏറ്റുമുട്ടിയത് വീണനായരും ഫുക്രുവും ആയിരുന്നു.
എന്നാൽ ഇരുവരും ശക്തരായി തന്നെ മത്സരിച്ചതുകൊണ്ട് ആർക്കും പോയിന്റ് നേടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി ഏറ്റുമുട്ടാൻ എത്തിയത് അലക്സന്ദ്രയും പവനുമായിരുന്നു. ടാസ്ക്ക് അവസാനിച്ചതിന് ശേഷം പവനും സുജോയും അലക്സന്ദ്രയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും നടന്നിരുന്നു. ഇതിനു ശേഷം മത്സരിക്കാൻ എത്തിയത് ഡോ.രജിത്ത് കുമാറും മഞ്ജു പത്രോസും ജസ്ല മാടശ്ശേരിയും ആയിരുന്നു. രജിത്ത് കുമാർ എക്സിക്യൂട്ടീവും മറ്റ് രണ്ടുപേർ ഉപഭോക്താക്കളും ആയി ആണ് മത്സരിച്ചത്. ബിഗ് ബോസിലെ സ്ത്രീകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായമെന്ന് രജിത്ത് കുമാറിനോട് ചോദിച്ചുകൊണ്ട് മഞ്ജു പത്രോസ് ആണ് മത്സരത്തിന് തുടക്കം കുറിച്ചത്. സ്ത്രീകളെ അമ്മമാരായും പെങ്ങന്മാരായുമാണ് കാണുന്നതെന്ന് തുടർന്ന് രജിത്ത് കുമാർ മറുപടി പറഞ്ഞു. ഇതിനു ശേഷം നടന്നത് രൂക്ഷമായ ആരോപണങ്ങളായിരുന്നു. രജിത്ത് കുമാർ സ്ത്രീകളോട് മോശമായി ആണ് പെരുമാറുന്നതെന്നും മോശം വാക്കുകൾ സ്ത്രീകളോട് ഉപയോഗിക്കാറുണ്ടെന്നും ബിഗ് ഹൗസിനുള്ളിൽ രജിത്ത് കുമാറിന്റേത് അഭിനയമാണെന്നും മഞ്ജു അതി രൂക്ഷമായി ആരോപിച്ചു. തുടർന്ന് ജസ്ലയും മഞ്ജുവിനൊപ്പംചേർന്നു.
രജിത്ത് കുമാർ മലയാളികളെ സ്യുഡോ സയൻസ് പറഞ്ഞു പറ്റിക്കുകയാണെന്നും പി എച്ച് ഡി യുടെ പേരും പറഞ്ഞു പറ്റിക്കുകയാണെന്നും ജസ്ല തുറന്നടിച്ചു. രജിത്ത് കുമാർ പരസ്യമായി വസ്ത്രം മാറുന്നതിനെപ്പറ്റിയും വാതിലടക്കാതെ ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റിയും മഞ്ജു രൂക്ഷമായി വിമർശിച്ചു. രജിത്ത് കുമാർ ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണെന്ന് മഞ്ജു ആരോപിച്ചു. രജിത്ത് കുമാർ ഇനി കോളേജിൽ പഠിപ്പിക്കാൻ പോകരുതെന്നും കൂടി മഞ്ജു കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ആവശ്യങ്ങൾ സാധിക്കാൻ രജിത്ത് കുമാർ മറ്റുള്ളവരെ പുകഴ്ത്തുമെന്നും ആഹാരത്തിനു വേണ്ടി പ്രശംസിക്കുമെന്നും മഞ്ജു ആരോപണം ഉന്നയിച്ചു. എന്നാൽ ആരോപണങ്ങളിൽ രജിത്ത് കുമാർ വീഴുകയോ തിരിച്ചു ചൂടായി സംസാരിക്കുകയോ ചെയ്തില്ല. മഞ്ജുവും ജസ്ലയും കിണഞ്ഞ് പരിശ്രമിചെമ്പകയിലും രജിത്ത് കുമാറിനെ പ്രകോപിപ്പിക്കാൻ സാധിച്ചില്ല. വളരെ ക്ഷമയോടെയാണ് രജിത്ത് കുമാർ ടാസ്ക്കിൽ ഇടപ്പെട്ടത്. രജിത്ത് കുമാറിനെ കൊണ്ട് കാൾ കട്ട് ചെയ്യിക്കാൻ സാധിക്കാത്തതുകൊണ്ട് മഞ്ജു ജസ്ല ടീമിന് പോയിന്റുകളൊന്നും നേടാനും സാധിച്ചില്ല.
ഏതായാലും രജിത്ത് കുമാറിനെ മറ്റ് മത്സരാർത്ഥികൾ ടാർജറ്റ് ചെയ്യുന്നുണ്ടെന്ന് ഈ ടാസ്ക്കിലൂടെ വെളിപ്പെട്ടു കഴിഞ്ഞു. രജിത്ത് കുമാറിന് തുടർന്നും ബിഗ് ഹൗസിൽ ഒറ്റയാൾ പോരാട്ടം തുടരാനാകുമോ എന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏതായാലും ബിഗ് ബോസ് സീസൺ രണ്ടിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥി ഡോ.രജിത്ത് കുമാർ ആയിരിക്കുമെന്നതിൽ സംശയമില്ല.
rejith kumar in bigboss
