Connect with us

‘ബാലേട്ടന്‍’ സിനിമയിൽ നായകനായി മനസ്സിൽ കണ്ടത് ജയറാമിനെ, എന്നാൽ അഭിനയിച്ചത് മോഹൻലാൽ!

Malayalam

‘ബാലേട്ടന്‍’ സിനിമയിൽ നായകനായി മനസ്സിൽ കണ്ടത് ജയറാമിനെ, എന്നാൽ അഭിനയിച്ചത് മോഹൻലാൽ!

‘ബാലേട്ടന്‍’ സിനിമയിൽ നായകനായി മനസ്സിൽ കണ്ടത് ജയറാമിനെ, എന്നാൽ അഭിനയിച്ചത് മോഹൻലാൽ!

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെയും ആക്ടറെയും ഒരുപോലെ ഉപയോഗിച്ച ചിത്രമാണ്‌ വിഎം വിനു സംവിധാനം ചെയ്ത ‘ബാലേട്ടന്‍’. ടിഎ ഷാഹിദ് ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയാണ് ‘ബാലേട്ടന്‍’. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ കുടുംബ ചിത്രങ്ങളില്‍ ഒന്ന്. മോഹന്‍ലാലിന്‍റെ സിനിമാ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ബാലേട്ടന്‍ നൂറോളം ദിവസങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോല്‍ നായകനായി ആദ്യം മനസില്‍ കണ്ടിരുന്നത് മറ്റൊരു നടനേയായിരുന്നെന്ന് പറയുകയാണ് വി.എം വിനു.

‘കണ്‍മഷിക്കു ശേഷം അടുത്ത ചിത്രത്തെ കുറിച്ചുള്ള ആലോചനയില്‍ ഇരിക്കുമ്പോഴാണ് ഷാഹിദ് ഒരു കഥപറയാന്‍ എന്നെ കാണാനെത്തുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു.’

‘ഈ തിരക്കഥയില്‍ ആരെയാണ് നടനായി മനസില്‍ കാണുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോല്‍ ‘ജയറാമായാല്‍ കലക്കില്ലേ’ എന്നാണ് ഷാഹിദ് ചോദിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നുവന്ന നടന്റെ മുഖം മോഹന്‍ലാലിന്റേതായിരുന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കില്‍ അത്തരം നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നമുക്കിത് ഉടന്‍ തന്നെ ചെയ്യാമെന്നാണ് പറഞ്ഞത്.’ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ വി.എം വിനു പറഞ്ഞു.

about mohanlal movie ‘balettan’

More in Malayalam

Trending

Recent

To Top