Malayalam
പ്രണയവും കുടുംബവും പോലീസും ; ശുഭരാത്രി പറയുന്ന സംഭവകഥ വിരൽചൂണ്ടുന്നത് …
പ്രണയവും കുടുംബവും പോലീസും ; ശുഭരാത്രി പറയുന്ന സംഭവകഥ വിരൽചൂണ്ടുന്നത് …
By
ദിലീപ് ചിത്രങ്ങളെന്നും കാത്തിരിക്കുന്നത് കുടുംബ പ്രേക്ഷകരാണ്. കാരണം രസിപ്പിക്കാനും ചിരിപ്പിക്കാനും കരയിപ്പിക്കാനും ഒരുപോലെ ചിലതൊക്കെ ദിലീപ് ചിത്രങ്ങളിൽ ഉണ്ടാകും . ഇത്തവണ ശുഭരാത്രിയുമായാണ് ദിലീപ് എത്തുന്നത് .
ദിലീപ് കൃഷ്ണനായി എത്തുന്ന ചിത്രത്തിൽ നായിക അനു സിത്താരയാണ് . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രം ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് . ആ സംഭവം എന്താണെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ .
പ്രണയവും വിവാഹവും കുടുംബവും പോലീസുമൊക്കെ നിറഞ്ഞു നിൽക്കുന്ന ട്രെയിലറിൽ നിന്നും എന്താണ് ഇതിവൃത്തം എന്ന് വ്യക്തമല്ല. പക്ഷെ കുടുംബ പ്രേക്ഷകർക്ക് നിരാശ നൽകാത്ത ആകാംക്ഷ നിറഞ്ഞ പ്രമേയമാണെന്നു ഉറപ്പാണ്.
മാത്രമല്ല , ദിലീപ് – അനു സിത്താര കൂട്ടുകെട്ട് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത് . അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന് കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.
ജൂലൈയില്‍ ആദ്യ ആഴ്ചകളില്‍ റിലീസ് തീരുമാനിച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനും അനു സിത്താരയ്ക്കുമൊപ്പം സിദ്ദിഖ്, നടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരാടി, മണികണ്ഠന്, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
real incident behind shubharathri movie
