Connect with us

വയനാടിൻ്റെ അവസ്ഥ കണ്ടിട്ട് ഒന്നും ചെയ്യാതിരിക്കാൻ ആകുന്നില്ല, ദുരിതബാധിതർക്ക് സ്ഥലം നൽകാൻ തയ്യാറാണ്, ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും; നടൻ രതീഷ് കൃഷ്ണൻ

Actor

വയനാടിൻ്റെ അവസ്ഥ കണ്ടിട്ട് ഒന്നും ചെയ്യാതിരിക്കാൻ ആകുന്നില്ല, ദുരിതബാധിതർക്ക് സ്ഥലം നൽകാൻ തയ്യാറാണ്, ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും; നടൻ രതീഷ് കൃഷ്ണൻ

വയനാടിൻ്റെ അവസ്ഥ കണ്ടിട്ട് ഒന്നും ചെയ്യാതിരിക്കാൻ ആകുന്നില്ല, ദുരിതബാധിതർക്ക് സ്ഥലം നൽകാൻ തയ്യാറാണ്, ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും; നടൻ രതീഷ് കൃഷ്ണൻ

വയനാട് മുണ്ടാകയ്യിലുണ്ടായ ഉരുൾെപാട്ടൽ ദുരന്തത്തിന്റെ വേദയിലാണ് കേരളക്കര. വയനാടിന്റെ പുനരധിവാസത്തിനായി നിരവധി പേരാണ് കൈകോർത്ത് മുന്നിട്ടിറങ്ങുന്നത്. ഇപ്പോഴിതാ വയനാടിന് സഹായവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ രതീഷ് കൃഷ്ണൻ.

വയനാടിൻ്റെ അവസ്ഥ കണ്ടിട്ട് തനിക്ക് ഒന്നും ചെയ്യാതിരിക്കാൻ ആകുന്നില്ലെന്നും ദുരിതബാധിതർക്ക് തന്റെ സ്ഥലം നൽകാൻ ഒരുക്കമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് നടൻ ഇതേ കുറിച്ച് പറഞ്ഞത്.

ഇടുക്കി വാ​ഗമണ്ണിനടുത്ത് പശുപ്പാറയിൽ ഞങ്ങൾക്ക് നാല് ഏക്കർ സ്ഥലമുണ്ട്. അതിൽ ഒരേക്കർ, 25 അർഹതപ്പെട്ടവർക്കായി 4 സെൻ്റ് വീതം കൊടുക്കാൻ ആ​ഗ്രഹമുണ്ട്. ഇത് കേരളമാണ്, നമ്മൾ തിരിച്ചുവരും എന്നും രതീഷ് കൃഷ്ണൻ പറഞ്ഞു. നിരവധി പേരാണ് താരത്തിന്റെ മനസിന് കയ്യടിച്ച് രം​​ഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയും നൽകിയിരുന്നു. മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം രൂപയും, ജോജു ജോർജ്, പേളിമാണി, ശ്രീനിഷ്, റിമ ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും നൽകിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ് 10 ലക്ഷം രൂപയും നൽകിയിരുന്നു.

മാത്രമല്ല, അന്യഭാഷയിൽ നിന്നുള്ള താരങ്ങളും സഹായവുമായി എത്തിയിരുന്നു. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും, രാം ചരണും ചേർന്ന് 1 കോടി രൂപയും അല്ലു അർജുൻ 25 ലക്ഷം രൂപയും സൂര്യ, ജ്യോതിക, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ, വിക്രം, കമൽ ഹാസൻ എന്നിവരടക്കം നിരവധി പേരാണ് തുക കൈമാറിയത്.

ഉരുൾപൊട്ടലിൽ തിരച്ചിൽ എട്ടാം ദിനത്തിലേയ്ക്കെത്തിയിരിക്കുകയാണ്. ഇതുവരെ 400 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തിരച്ചിൽ തുടരണം എന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.

മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം ഇന്നലേയും പുത്തുമലയിൽ കൂട്ടമായി സംസ്‌കരിച്ചിരുന്നു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ്‌സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു കൂട്ടസംസ്‌കാരം നടത്തിയത്.

More in Actor

Trending