Actor
എനിക്ക് ഭയം തോന്നുമ്പോൾ ആദ്യം വിളിക്കുന്നത് ഹനുമാൻ സ്വാമിയെ ആണ്, ഇപ്പോഴും അദ്ദേഹം എന്നെ സംരക്ഷിക്കുന്നു; നടൻ അർജുൻ രാംപാൽ
എനിക്ക് ഭയം തോന്നുമ്പോൾ ആദ്യം വിളിക്കുന്നത് ഹനുമാൻ സ്വാമിയെ ആണ്, ഇപ്പോഴും അദ്ദേഹം എന്നെ സംരക്ഷിക്കുന്നു; നടൻ അർജുൻ രാംപാൽ
പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് ബോളിവുഡ് നടൻ അർജുൻ രാംപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. 2001ൽ ‘പ്യാർ, ഇഷ്‌ക് ഔർ മൊഹബത്ത്’ എന്ന ചിത്രത്തിലൂടെയാണ് നടൻ അഭിനയത്തിലേയ്ക്ക് കടക്കുന്നത്.
ഈ വേളയിൽ ആത്മീയതയെ കുറിച്ചും അത് തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടൻ. ഒരു മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു നടൻ. തന്നെ പല മോശം കാര്യങ്ങളിൽ നിന്നും രക്ഷിക്കുന്ന ഒന്നാണ് ഭക്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഒരു സ്പീഡ് ബ്രേക്കർ പോലെയാണ് പ്രവർത്തിക്കുന്നത്.
അത് നമ്മളെ ശിക്ഷിക്കുയും രക്ഷിക്കുകയും ചെയ്യും. ചെറുപ്പം മുതലേ എനിക്ക് ഭക്തിയുണ്ട്. ഞാൻ എപ്പോഴും ക്ഷേത്രങ്ങളിൽ പോകാറുള്ള വ്യക്തിയാണ്. പല സ്ഥലങ്ങളിലെ അമ്പലങ്ങളിലും പോയി പ്രാർത്ഥിച്ചിട്ടുണ്ട്. ഞാൻ ഹനുമാൻ സ്വാമിയുടെയും, മഹാദേവന്റെയും ഭക്തനാണ്. അവരെയാണ് കൂടുതലും പ്രാർത്ഥിക്കുന്നത്.
ഈ വേളയിൽ എന്റെ ചെറുപ്പത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് കൂടെ ഞാൻ പറയാം. ഞാന് വളരെ കുഞ്ഞായിരുന്നപ്പോൾ എനിക്ക് ഇരുട്ട് ഭയങ്കര പേടിയായിരുന്നു. ഞാൻ പേടിച്ച് കരയുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ അച്ഛൻ എന്നോട് പറഞ്ഞു, ഭയം വരുമ്പോൾ ഹനുമാനെ ഓർത്താൽ മതി, ഈ മന്ത്രം മനസിൽ ഉരുവിടാനും പറഞ്ഞു. ആ മന്ത്രം ഞാൻ മനഃപാഠമാക്കി.
പിന്നീട് എപ്പോഴോക്കെ എനിക്ക് ഭയം തോന്നുന്നുവോ അപ്പോഴെല്ലാം ഞാൻ ആ മന്ത്രം ചൊല്ലി ഹനുമാനോട് പ്രാർത്ഥിക്കും. അപ്പോഴെല്ലാം ഹനുമാൻ എന്നെ സംരക്ഷിച്ചു. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. എനിക്ക് ഇപ്പോഴും പേടി തോന്നുമ്പോൾ ഞാൻ ആദ്യം ഹനുമാൻ സ്വാമിയെ വിളിക്കും. അദ്ദേഹം ഇപ്പോഴും എന്നെ സംരക്ഷിക്കുന്നുവെന്നും അർജുൻ രാംപാൽ പറയുന്നു.