Photos
കാണുമ്പൊൾ ഇതൊരു സാധാരണ ഫോട്ടോയാണ് , പക്ഷെ ഈ ചിത്രത്തിലൂടെ രശ്മിക പറയുന്നത് സാധാരണ കാര്യങ്ങളല്ല !
കാണുമ്പൊൾ ഇതൊരു സാധാരണ ഫോട്ടോയാണ് , പക്ഷെ ഈ ചിത്രത്തിലൂടെ രശ്മിക പറയുന്നത് സാധാരണ കാര്യങ്ങളല്ല !
By
സൗത്ത് ഇന്ത്യയുടെ താരമായി മാറിയിരിക്കുകയാണ് ഗീത ഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ രശ്മിക മന്ദന . വിജയ് ദേവരകൊണ്ടക്കൊപ്പം മികച്ച വേഷത്തിലാണ് രശ്മിക എത്തിയത് . പിന്നാലെ നടനും നിർമാതാവുമായ രക്ഷിത് ഷെട്ടിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്നും രശ്മിക പിന്മാറി .
മാധ്യമങ്ങൾ ചർച്ച ചെയ്ത ആ വാർത്ത പക്ഷെ രശ്മികയുടെ കരിയറിനെ ബാധിച്ചില്ല. കൈ നിറയെ ചിത്രങ്ങളുമായി രശ്മിക സജീവമായി തന്നെ സിനിമയിൽ നിറഞ്ഞു നിന്നു . ഇപ്പോൾ വിജയ് ദേവര്കൊണ്ടക്ക് ഒപ്പം തന്നെ ഡിയർ കംറൈഡ് എന്ന ചിത്രത്തിലാണ് രശ്മിക അഭിനയിച്ചത്.
ഇപ്പോൾ ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ് രശ്മിക . വളരെ സന്തോഷത്തോടെ നിൽക്കുന്ന രശ്മിക ഈ ഫോട്ടോയിലൂടെ പറയുന്നത് ഏതു പെൺകുട്ടിക്കും പ്രചോദനമാകുന്ന കാര്യമാണ്.
പലപ്പോളും നടിമാർ പല കാര്യങ്ങളുടെ പേരിലും ബോഡി ഷെയിമിങ്ങിനു ഇരയാകാറുണ്ട് . മെലിഞ്ഞാലും വണ്ണം വച്ചാലുമൊക്കെ ഇത്തരത്തിൽ ആളുകൾ വിലയിരുത്തുന്നതിനെ കുറിച്ച് ആണ് രശ്മിക കുറിച്ചിരിക്കുന്നത് .
ഈ ഫോട്ടോഷൂട്ടിന്റെ ഉദ്ദേശം തന്നെ നിങ്ങൾ മെലിഞ്ഞതോ , തടിച്ചതോ ഉയരമുള്ളതോ ഉയരം കുറഞ്ഞതോ ഏത് നിറഭേദത്തിലുള്ളതോ ആയിക്കോട്ടെ , നിങ്ങൾ സൗന്ദര്യമുള്ളവരാണ് , നിങ്ങളെന്താണോ അതിൽ സന്തോഷിക്കു” – രശ്മിക പറയുന്നു.
rashmika mandanna instagram photos
