Connect with us

വിവാഹത്തിൽ നിന്ന് പിന്മാറിയ രശ്‌മിക സമൂഹ മാധ്യമങ്ങളിൽ സജീവം ;രക്ഷിത്ഷെട്ടി എവിടെ ?

Malayalam Breaking News

വിവാഹത്തിൽ നിന്ന് പിന്മാറിയ രശ്‌മിക സമൂഹ മാധ്യമങ്ങളിൽ സജീവം ;രക്ഷിത്ഷെട്ടി എവിടെ ?

വിവാഹത്തിൽ നിന്ന് പിന്മാറിയ രശ്‌മിക സമൂഹ മാധ്യമങ്ങളിൽ സജീവം ;രക്ഷിത്ഷെട്ടി എവിടെ ?

തെലുങ്ക് സിനിമ ലോകത്ത് വളരെ മുൻപേ എത്തിയെങ്കിലും സൗത്ത് ഇന്ത്യൻ സിനിമയിൽ രശ്‌മിക മന്ദന പ്രസിദ്ധയാകുന്നത് ഗീതാഗോവിന്ദം എന്ന വിജയ് ദേവര്കൊണ്ട ചിത്രത്തിലൂടെയാണ്. ഇങ്കെ ഇങ്കെ കാതലെ എന്ന ഗാനത്തിലൂടെ ഈ 22കാരി ഒട്ടേറെ ആരധകരെയും നേടി .

രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറിയ വാർത്തയും ഇതോടെ സജീവമായിരുന്നു. കൈനിറയെ ചിത്രങ്ങൾ കിട്ടിയതോടെ ബന്ധങ്ങൾ വേണ്ടാന്ന് വെക്കുന്നത് മോശമാണ് എന്നാണ് വിമർശനങ്ങൾ ഉയർന്നത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമാകുകയാണ് രെശ്മിക . തന്റെ ഹോട്ട് ചിത്രങ്ങൾ പങ്കു വച്ച് ആരാധകരെ അമ്പരപ്പിച്ച രശ്‌മിക ഇപ്പോൾ പരമ്പരാഗത രീതിയിൽ ധാവണിയിലുള്ള ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ്.

ഇതാണ് രശ്‌മികക്ക് ഇണങ്ങുന്നതെന്നു ആരാധകരും പറയുന്നു. എന്തായാലും താരമിപ്പോൾ സിനിമ തിരക്കുകളിലാണ്. പക്ഷെ രക്ഷിത് ഷെട്ടി രശ്‌മിക വിവാഹത്തിൽ നിന്നും പിന്മാറിയതോടെ സമൂഹ മാധ്യമങ്ങളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

ഇപ്പോളും രക്ഷിത് സജീവമല്ല.എന്നാൽ രശ്‌മിക കൂടുതൽ സജീവമാകുകയും സിനിമകളുമായി മുന്നേറുകയുമാണ് ചെയ്തത്.

rashmika mandanna and rekshit shetty life now

More in Malayalam Breaking News

Trending